Ticker

6/recent/ticker-posts

Header Ads Widget

സ്പൈനൽ മസ്കുലാർ അട്രോഫി ; കനിവ് തേടി മറ്റൊരു കുരുന്ന് കൂടി, ചികിത്സയ്ക്ക് വേണ്ടത് 16 കോടി

കൊച്ചി: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച ഒരു കുരുന്നുകൂടി സുമനസ്സുകളുടെ സഹായം തേടുന്നു. ലക്ഷദ്വീപ് സ്വദേശിയായ നാസര്‍- ജസീന ദമ്പതികളുടെ നാല് മാസം പ്രായമുള്ള മകളായ ഇശല്‍ മറിയത്തിനാണ് ചികിത്സക്കായി 16 കോടി രൂപ ഉടന്‍ ആവശ്യമുള്ളത്.

ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ നാസറിന്റെയും ഭാര്യ ജസീനയുടെയും എല്ലാമെല്ലാമാണ് ഈ പെണ്‍കുരുന്ന്. ഈയിടെയാണ് അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫിയാണ് തന്റെ മകളെ ബാധിച്ചതെന്ന് നാസര്‍ അറിഞ്ഞത്. വൈകാതെ ചികിത്സ നല്‍കിയില്ലെങ്കില്‍ കുഞ്ഞ് രണ്ട് വയസ് പിന്നിടില്ലെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചത്. ചികിത്സയ്ക്കായി വേണ്ടത് 16 കോടി രൂപയാണ്. നാസറിന്റെ സ്വപ്നങ്ങള്‍ക്കുമപ്പുറമാണ് ഈ തുക.

മുഹമ്മദിന് വേണ്ടി ദിവസങ്ങള്‍ കൊണ്ട് കോടികള്‍ സമാഹരിച്ച് നല്‍കിയ കേരളത്തിന്റെ കരുത്തിലാണ് നാസറിന്റെ ഇനിയുള്ള പ്രതീക്ഷ.

അക്കൗണ്ട് വിവരങ്ങൾ - NAZAR PK - 915010040427467 - AXIS BANK - HENNUR BRANCH - IFSC - UTIB0002179 GPAY - 8762464897

Post a Comment

0 Comments