കോവിഷീൽഡ് വാക്‌സിന് 16 യൂറോപ്പ്യൻ രാജ്യങ്ങളുടെ അംഗീകാരം. ഫ്രാൻസാണ് ഏറ്റവും ഒടുവിൽ അംഗീകാരം നൽകിയത്. ഇതോടെ
യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ 16 ഇടത്ത് കോവിഷീൽഡിന് അംഗീകാരമുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
കോവിഷീൽഡിന് അംഗീകാരം ലഭിച്ച രാജ്യങ്ങൾ:
ഓസ്ട്രിയ, ബെൽജിയം, ബൾഗേരിയ, ഫിൻലൻഡ്, ജർമനി, ഗ്രീസ്, ഹംഗറി, ഐസ്ലൻഡ്, അയർലൻഡ്, ലാത്വിയ, നെതർലൻഡ്, സ്ലോവേനിയ, സ്‌പെയ്ൻ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ്, അഫ്ഗാനിസ്ഥാൻ, ആന്റിഗ്വാ ആൻഡ് ബർബുദ, അർജന്റീന, ബഹ്രെയ്ൻ, ബംഗ്ലാദേശ്, ബർബദോസ്, ഭൂട്ടാൻ, ബൊളീവിയ, ബോട്ട്‌സ്വാന, ബ്രസീൽ, കാബോ വെർഡേ, കാനഡ, ഡൊമിനിക്ക, ഈജിപ്റ്റ്, എത്യോപിയ, ഗാന, ഗ്രെനേഡ, ഹോന്ദരുസ്, ഹംഗറി, ഇന്ത്യ, ജമൈക്ക, ലെബനൻ, മാൽദിവ്‌സ്, Côte d’Ivoire, Morocco, Myanmar, Namibia, Nepal, Nicaragua, Nigeria, Saint Kitts and Nevis, Saint Lucia, Saint Vincent and the Grenadines, Seychelles, Solomon Islands, Somalia, South Africa, Sri Lanka, Suriname, The Bahamas, Togo, Tonga, Trinidad and Tobago, Ukraine.
രാജ്യത്ത് 41,157 പുതിയ കേസുകള്‍; കൂടുതല്‍ കേരളത്തില്‍
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,157 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 31,106,065 ആയി. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 518 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 413,609 ആയി ഉയർന്നു.
രാജ്യത്തെ കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം കുറഞ്ഞു വരികയാണ്. നിലവിൽ രാജ്യത്ത് 422,660 ആക്ടീവ് കേസുകളാണുള്ളത്. സജീവ രോഗികളുടെ എണ്ണത്തിൽ 1.36 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 42,004 പേർ രോഗമുക്തി നേടി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.31 ശതമാനം ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കേരളത്തിലാണ് ഏറ്റവും അധികം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ സംസ്ഥാനത്ത് 16,148 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഒന്നരമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

0 Comments