രാജ്യത്തെ കോവിഡ് വാക്സിനേഷൻ സൈറ്റായ കോവിൻ (COWIN) നിന്നും ലഭിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ വ്യാജവൽകരണത്തിൽ നിന്നും പരിരക്ഷിക്കുന്നതിന് ഡിജിറ്റലായി നിർണ്ണയിക്കപ്പെട്ട ഒരു സുരക്ഷ ക്യു ആർ കോഡ് ഉണ്ട്. ഇതിന്റെ ആധികാരികത https://verify.cowin.gov.in പരിശോധിക്കാവുന്നതാണ്.
കോവിൻ പോർട്ടലിൽ നിന്നും ലഭ്യമാക്കുന്ന കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് കമ്പ്യൂട്ടർ വഴി സൃഷ്ടിച്ചതാണ് അതിനാൽ അസ്സൽ സർട്ടിഫിക്കറ്റ് ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയോ മറ്റ് ഉദ്യോഗസ്ഥർമാരുടെയോ മുദ്രയോ ഒപ്പോ ആവശ്യമില്ല.
ഈ സർട്ടിഫിക്കറ്റുകളിൽ സമാനതയില്ലാത്ത നമ്പറാണ് ഓരോരുത്തർക്കും നൽകിയിരിക്കുന്നത്. ഇപ്രകാരം നൽകുന്ന സർട്ടിഫിക്കറ്റിന്റെ ആധികാരികത https://covid19.kerala.gov.in/vaccine/ ൽ പരിശോധിക്കാവുന്നതാണ്. ആയതിനാൽ കോവിൻ പോർട്ടലിൽ നിന്നും ലഭ്യമാകുന്ന സർട്ടിഫിക്കറ്റ് മറ്റ് യാതൊരുവിധ സാക്ഷ്യപ്പെടുത്തലുകളും കൂടാതെ പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.
0 Comments