രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ.
ഒരേ സമയം യാത്ര ചെയ്യാവുന്ന യാത്രക്കാരുടെ എണ്ണം 50 ശതമാനത്തിൽ നിന്ന് 65 ശതമാനമാക്കി ഉയർത്തി.
കോവിഡ് പശ്ചാത്തലത്തിൽ 50 ശതമാനം യാത്രക്കാർക്ക് മാത്രമാണ് ഒരു സർവീസിൽ യാത്ര ചെയ്യാൻ അനുമതി ഉണ്ടായിരുന്നത്. കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ നിരവധി സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. അതിനിലാണ് യാത്രക്കാരുടെ എണ്ണം വർധിപ്പിച്ചത്.
നിലവിൽ പ്രതിദിനം ഒന്നരലക്ഷം യാത്രക്കാരാണ് ആഭ്യന്തര വിമാനസർവീസുകളെ ആശ്രയിക്കുന്നത്. ഇളവുകൾ പ്രാബല്യത്തിൽ വരുന്നതോടെ ഇത് 1.7 മുതൽ 1.8 ലക്ഷം വരെയാവുമെന്നാണ് കണക്കുകൂട്ടൽ.
0 Comments