Ticker

6/recent/ticker-posts

Header Ads Widget

നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ നടപടി; കോഴിക്കോട്ടെ വ്യാപാരികള്‍ക്ക് പൊലീസിന്റെ മുന്നറിയിപ്പ്

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് കോഴിക്കോട്ടെ വ്യാപാരികള്‍ക്ക് ജില്ലാ പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്. കുട്ടികളുമായി ഷോപ്പിങ്ങിന് വരരുത്. തിരക്ക് ഒഴിവാക്കാന്‍ വ്യാപാരസ്ഥാപനങ്ങള്‍ ടോക്കണ്‍ ഏര്‍പ്പെടുത്തണം. ആളുകള്‍ക്ക് സാമൂഹിക അകലം പാലിച്ചു നില്‍ക്കാന്‍ മാര്‍ക്കിങ് നടത്തണം. ആളുകൂടിയാല്‍ ഷട്ടര്‍ താഴ്ത്തണമെന്നും പൊലീസ് പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട് മിഠായിത്തെരുവില്‍ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. പെരുന്നാള്‍ പ്രമാണിച്ച് കടകളില്‍ ജനങ്ങള്‍ കൂട്ടമായെത്തുന്നതാണ് തിരക്ക് വര്‍ധിക്കാന്‍ കാരണം. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്.

ബലിപെരുന്നാള്‍ പ്രമാണിച്ച് ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. ടി.പി.ആര്‍ കൂടിയ പ്രദേശങ്ങളില്‍ തിങ്കളാഴ്ച മാത്രം കടകള്‍ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

ബ്യൂട്ടിപാര്‍ലര്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം; പക്ഷേ ഈ നിബന്ധനകള്‍ നിര്‍ബന്ധം.

സംസ്ഥാനത്ത് എ, ബി വിഭാഗങ്ങളില്‍ ബ്യൂട്ടിപാര്‍ലര്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം. ബ്യൂട്ടിപാര്‍ലറുകള്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്ത സ്റ്റാഫുകളെ ഉപയോഗിച്ച്‌ ഹെയര്‍ സ്‌റ്റൈലിങിനു മാത്രമായി തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ശബരിമലയില്‍ 10,000 പേര്‍ക്ക് പ്രവേശിക്കാന്‍ അനുമതി.

ശബരിമലയില്‍ പ്രതിദിനം 10,000 പേര്‍ക്ക് പ്രവേശിക്കാമെന്ന് മുഖ്യമന്ത്രി. നേരത്തെ 5000 പേര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നു. വെര്‍ച്വല്‍ ക്യൂ അനുസരിച്ചാണ് ഭക്തര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കുന്നത്. 21-ാം തിയതി വരെയാണ് ഭക്തര്‍ക്ക് പ്രവേശന അനുമതിയുള്ളത്

കര്‍ക്കിടകമാസ പൂജകള്‍ക്കായി ജൂലൈ 16 മുതലാണ് നട തുറന്നത്. 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് പ്രതിരോധവാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്കു മാത്രമായിരിക്കും അനുമതി.

ആരാധനാലയങ്ങളില്‍ വിശേഷദിവസങ്ങളില്‍ 40 പേര്‍ക്ക് വരെ പ്രവേശിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ക്കാണ് അനുമതിയുണ്ടാവുക. ടി.പി.ആര്‍ കൂടിയ പ്രദേശങ്ങളില്‍ ബലിപെരുന്നാള്‍ പ്രമാണിച്ച് തിങ്കളാഴ്ച കടകള്‍ തുറക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments