ഒടുവിൽ ദുരൂഹതകൾക്ക് വിരാമമിട്ട് കല്ലുവാതക്കലിലെ രേഷ്മയുടെ 'കാമുകനെ' പോലീസ് കണ്ടെത്തി. ഫെയ്സ്ബുക്ക് കാമുകനായ അനന്ദു എന്ന വ്യാജ ഐ.ഡിയിൽനിന്ന് രേഷ്മയോട് ചാറ്റ് ചെയ്തിരുന്നത് ജീവനൊടുക്കിയ ആര്യയും ഗ്രീഷ്മയുമായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഗ്രീഷ്മയുടെ സുഹൃത്തായ യുവാവിനെ ചോദ്യം ചെയ്തതോടെയാണ് 'കാമുകന്റെ' കാര്യത്തിൽ സ്ഥിരീകരണമായത്.
രേഷ്മയെ ഇത്തരത്തിൽ ചാറ്റ് ചെയ്ത് കബളിപ്പിക്കുന്നതായി ഗ്രീഷ്മ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഫെയ്സ്ബുക്ക് കാമുകനെ തേടിയുള്ള പോലീസ് അന്വേഷണത്തിൽ നിർണായകമായത്. കേസിൽ ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തും.
കല്ലുവാതുക്കല്‍ കരിലക്കൂനിയില്‍ നവജാത ശിശുവിനെ കണ്ടെത്തിയ സംഭവം വഴിത്തിരുവില്‍. കുഞ്ഞിനെ ഉപേക്ഷിച്ച രേഷ്മയുമായി ഫേസ് ബുക്കില്‍ വ്യാജ കാമുകനായി ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത ഗ്രീഷ്മയും ആര്യയുമെന്ന് പോലിസ്.
ഗ്രീഷ്മയുടെ ഒരു സുഹൃത്താണ് വ്യാജ വിലാസത്തില്‍, ഇവര്‍ രേഷ്മയുമായി ചാറ്റു ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തിയത്. ഈ സുഹൃത്തിനെ മജിസ്‌ട്രേറ്റിന് മുന്‍പിലെത്തിച്ചു രഹസ്യ മൊഴി രേഖപ്പെടുത്തും. എന്നാല്‍ ഈ സുഹൃത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലിസ് തയ്യാറായിട്ടില്ല.
ഫേസ് ബുക്ക് കാമുകന്‍ അനന്തുവിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു രേഷ്മ കുഞ്ഞിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ചത്. എന്നാല്‍, പോലിസ് കാമുകനായി തിരച്ചില്‍ നടന്നത്തിയപ്പോള്‍ അങ്ങനെ ഒരു കാമുകന്‍ ഇല്ല എന്നു പോലിസിന് മനസ്സിലായി.
ആര്യയും ഗ്രീഷ്മയും ജീവനൊടുക്കിയതോടെ കേസിൽ പല തരത്തിലുള്ള വെല്ലുവിളികളുമുണ്ടായി. ആര്യയെ മാത്രമാണ് പോലീസ് നേരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നത്. പക്ഷേ, ഇവർ ഗ്രീഷ്മയെയും കൂട്ടി ജീവനൊടുക്കുകയായിരുന്നു. ഇത് എന്തിന് വേണ്ടിയായിരുന്നുവെന്ന ചോദ്യവും ഉയർന്നു. തുടർന്ന് രേഷ്മയുടെയും ആര്യയുടെയും ഭർത്താക്കന്മാരിൽനിന്ന് പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. ഇതിനു ശേഷമാണ് ഗ്രീഷ്മയുടെ സുഹൃത്തിലേക്കും അന്വേഷണം നീണ്ടത്. ഇയാളെ ചോദ്യം ചെയ്തതോടെ കേസിൽ ഏറെ നിർണായകമായ വിവരങ്ങൾ ലഭിക്കുകയായിരുന്നു.
വെറും തമാശയ്ക്ക് വേണ്ടിയാണ് അനന്ദു എന്ന പേരിൽ വ്യാജ ഫെയ്സ്ബുക്ക് ഐ.ഡി. നിർമിച്ച് ആര്യയും ഗ്രീഷ്മയും രേഷ്മയുമായി ചാറ്റ് ചെയ്തിരുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. രേഷ്മ ഗർഭിണിയാണെന്ന വിവരം ഇവർ അറിഞ്ഞിരുന്നില്ലെന്നും പോലീസ് അനുമാനിക്കുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചത് രേഷ്മയാണെന്നും ഇവർ കരുതിയിരുന്നില്ല. എന്നാൽ, കേസിൽ രേഷ്മയെ അറസ്റ്റ് ചെയ്തതോടെ തങ്ങളും പിടിയിലാകുമെന്ന ഭയമാണ് ഇരുവരെയും ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നും പോലീസ് കരുതുന്നു. എന്തായാലും വെറും തമാശയ്ക്ക് വേണ്ടി ചെയ്ത സംഭവത്തിൽ നവജാതശിശുവിന്റേത് ഉൾപ്പെടെ കുടുംബത്തിലെ മൂന്ന് പേരുടെ ജീവനുകളാണ് കല്ലുവാതുക്കലിൽ പൊലിഞ്ഞതെന്നത് ഞെട്ടലുണ്ടാക്കുന്നതാണ്.
രേഷ്മയെ അറസ്റ്റ് ചെയ്ത ശേഷം ആത്മഹത്യ ചെയ്ത ആര്യയെ പോലിസ് വിളിപ്പിച്ചിരുന്നു. ആര്യയുടെ പേരില്‍ എടുത്ത സിം കാര്‍ഡാണ് രേഷ്മ ഉപയോഗിച്ചിരുന്നത്. ഇതു സംബന്ധിച്ച് ചോദിക്കാനാണ് ഇവരെ വിളിപ്പിച്ചത്. എന്നാല്‍ പോലിസ് വിളിപ്പിച്ചതു മുതല്‍ ആര്യ വലിയ വിഭ്രാന്തിയിലായിരുന്നു. പിറ്റേ ദിവസം ഇവര്‍ രണ്ട് പേരും കടയില്‍ പോകുന്നു എന്ന് പറഞ്ഞ് പുറത്തു പോയി. പിന്നീട് ഇത്തിക്കര ആറില്‍ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
0 Comments