കൊല്ലത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച ദമ്പതികളില്‍ യുവാവ് മരിച്ചു.
പള്ളിമണ്‍ സ്വദേശി ശ്രീജിത്താണ് മരിച്ചത്. ഭാര്യ അശ്വതി കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു മാസം മുന്‍പ് വിവാഹിതരായ ഇരുവരും തമ്മില്‍ ഉടലെടുത്ത അസ്വാരസ്യമാണ് ആത്മഹത്യയില്‍ കലാശിച്ചതെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.
ശ്രീജിത്തിന്റേയും അശ്വതിയുടെയും പ്രണയവിവാഹമായിരുന്നു. 22 വയസ്സായിരുന്നു ശ്രീജിത്തിന്. ഭാര്യ അശ്വതി ചികിത്സയിലാണ്. കഴിഞ്ഞ മാസം 13 നായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും പിന്നീട് ശ്രീജിത്തിന്റെ രക്ഷിതാക്കള്‍ സഹകരിച്ചു. ഇതിനിടെ ശ്രീജിത്തും അശ്വതിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ശ്രീജിത്ത് ശനിയാഴ്ച സ്വന്തം വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു.
ശ്രീജിത്തിന്റെ മരണ ശേഷം സ്വന്തം വീട്ടിലേക്ക് പോയ അശ്വതി അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അസീസിയാ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് അശ്വതി. അസ്വഭാവിക മരണത്തിനു കൊല്ലം കണ്ണനല്ലൂര്‍ പോലീസ് കേസെടുത്തു.
0 Comments