ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകളും യൂണിവേഴ്സിറ്റി അറിയിപ്പുകളും.
🔰ഫസ്റ്റ്‌ബെല്ലിൽ ശനിയാഴ്ച മുതൽ പ്ലസ് വൺ റിവിഷനും ഇംഗ്ലീഷ് മീഡിയം ക്ലാസുകളും.
✒️പൊതുപരീക്ഷയുടെ പശ്ചാത്തലത്തിൽ കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ നടന്നുവരുന്ന ‘ഫസ്റ്റ്‌ബെൽ 2.0’ ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ് ടു ക്ലാസുകൾക്ക് പകരം പ്ലസ് വൺ റിവിഷൻ ക്ലാസുകളായിരിക്കും ശനിയാഴ്ച മുതൽ ഇതേ സമയം സംപ്രേഷണം ചെയ്യുക. ഓഗസ്റ്റ് രണ്ടാം വാരത്തോടെ മുഴുവൻ റിവിഷൻ ക്ലാസുകളും പൂർത്തിയാക്കും. പ്ലസ് വൺ പരീക്ഷയ്ക്ക് ശേഷമേ പ്ലസ് ടു ക്ലാസുകൾ തുടർന്ന് കൈറ്റ് വിക്ടേഴ്‌സിൽ ആരംഭിക്കുകയുള്ളൂ.
നിലവിൽ പൊതുവിഭാഗം ക്ലാസുകൾ ഇംഗ്ലീഷ് പദങ്ങൾ കൂടി ഉൾപ്പെടുത്തി ഭൂരിഭാഗവും മലയാളത്തിലാണ് സംപ്രേഷണം ചെയ്യുന്നത്. ഇതോടൊപ്പം പൂർണമായും ഇംഗ്ലീഷ് മീഡിയത്തിലുള്ള ക്ലാസുകളും ശനിയാഴ്ച മുതൽ പുതുതായി സംപ്രേഷണം തുടങ്ങും. പൊതുക്ലാസുകളുടെ അതേ രൂപത്തിലുള്ള വിവർത്തനമല്ല ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ. മറിച്ച് പൊതുവിഭാഗം ക്ലാസുകൾ കാണുന്ന ഇംഗ്ലീഷ് മീഡിയം വിഭാഗത്തിലെ കുട്ടികൾക്ക് ഒരു വിഷയത്തിലെ നിശ്ചിത എണ്ണം ക്ലാസുകൾ കണ്ടതിന് ശേഷം അതിന്റെ സംഗ്രഹം പൂർണമായും ഇംഗ്ലീഷിൽ കാണാനുള്ള അവസരമാണ് ഒരുക്കുന്നത്. ഇത് മലയാളം മീഡിയം കുട്ടികൾക്കും പ്രയോജനപ്രദമാകും.
തമിഴ്, കന്നഡ മീഡിയം പ്രത്യേകം ക്ലാസുകൾ കഴിഞ്ഞ വർഷം മുതൽ ഫസ്റ്റ്‌ബെല്ലിന്റെ ഭാഗമായി തയ്യാറാക്കിവരുന്നുണ്ട്. ഇംഗ്ലീഷ് മീഡിയം ക്ലാസുകളുടെ തുടക്കം എന്ന നിലയിൽ ശനിയാഴ്ച ഒന്ന് മുതൽ ഏഴുവരെ ക്ലാസുകളിലേക്കുള്ള പതിനഞ്ച് ക്ലാസുകളാണ് സംപ്രേഷണം ആരംഭിക്കുന്നത്. ഫോക്കസ് ഏരിയ അധിഷ്ഠിതമാക്കിയുള്ള റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം ഓരോ വിഷയവും അര മണിക്കൂർ ദൈർഘ്യമുള്ള ശരാശരി മൂന്ന് ക്ലാസുകളായാണ് നടത്തുക.
റിവിഷൻ ക്ലാസുകൾക്കൊപ്പം ഓഡിയോ ബുക്കുകളും തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിനു പുറമെ പൊതുപരീക്ഷയ്ക്ക് മുമ്പ് ലൈവ് ഫോൺ-ഇൻ ക്ലാസുകൾ നടത്തുമെന്നും കൈറ്റ് സിഇഒ കെ.അൻവർ സാദത്ത് അറിയിച്ചു. എം.പി.3 ഫോർമാറ്റിലുള്ള ഒരു മണിക്കൂറിൽ താഴെ ദൈർഘ്യമുള്ളതാണ് ഓഡിയോ ബുക്കുകൾ. ക്യുആർ കോഡ് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാനും പങ്കുവയ്ക്കാനും കഴിയുന്നതാണ് ഈ ഓഡിയോ ബുക്കുകൾ. ഇംഗ്ലീഷ് മീഡിയം ക്ലാസുകളും റിവിഷൻ ക്ലാസുകളും ഓഡിയോ ബുക്കുകളുമെല്ലാം http://www.firstbell.kite.kerala.gov.in ൽ ലഭ്യമാകും.
🔊പ്ലസ് ടു സേ-ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ആഗസ്റ്റ് 11 മുതല്‍; പ്ലസ് വണ്‍ പ്രവേശനം അടുത്തമാസം ആദ്യ വാരം മുതല്‍.
✒️സേ/ ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 31
പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 31/07/2021
സേ/ ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 31/07/2021
സേ/ ഇംപ്രൂവ്മെന്‍റ് പരീക്ഷ ഓഗസ്റ്റ് 11 മുതല്‍
ഹയര്‍സെക്കന്‍ററി പ്രായോഗീക പരീക്ഷ 2021 ഓഗസ്റ്റ് 5, 6 തീയതികളില്‍.
🔊ഐഎച്ച്ആര്‍ഡി സ്കൂൾ പ്ലസ് വണ്‍ പ്രവേശനം: ഓഗസ്റ്റ് 12വരെ സമയം.
✒️ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിനു കീഴിലുള്ള ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സ്കൂളുകളിൽ നേരിട്ടോ ihrd.kerala.gov.in/thss വഴി ഓൺലൈൻ ആയോ അപേക്ഷ സമർപ്പിക്കാം. ഓഗസ്റ്റ് 12 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന സമയം.
ഓൺലൈനായി അപേക്ഷകർ വെബ്സൈറ്റിൽനിന്ന് പൂർണമായ അപേക്ഷ ഡൗൺലോഡ് ചെയ്തു സൂക്ഷിക്കണം. ഈ അപേക്ഷയും അനുബന്ധരേഖകളും 100 രൂപ രജിസ്ട്രേഷൻ ഫീസ് സഹിതം (എസ്.സി./എസ്.ടി. വിദ്യാർഥികൾക്ക് 50 രൂപ) ഓഗസ്റ്റ് 17ന് വൈകീട്ട് 3ന് മുൻപ് അതത് സ്കൂളുകളിൽ എത്തിക്കണം.
സംസ്ഥാനത്തെ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകൾ ഇവയാണ് മുട്ടട (തിരുവനന്തപുരം: 0471-2543888, 8547006804), അടൂർ (പത്തനംതിട്ട: 04734- 224078, 8547005020), ചേർത്തല (ആലപ്പുഴ: 0478 2552828, 8547005030), മല്ലപ്പള്ളി (പത്തനംതിട്ട: 0469 -2680574, 8547005010), പുതുപ്പള്ളി (കോട്ടയം: 0481-2351485, 8547005013), പീരുമേട് (ഇടുക്കി: 04869-232899, 8547005011), മുട്ടം (തൊടുപുഴ: 04862-255755, 8547005014), കലൂർ (എറണാകുളം: 0484-2347132, 8547005008), കപ്രാശ്ശേരി (എറണാകുളം: 0484-2604116, 8547005015),
ആലുവ (എറണാകുളം: 0484 2623573, 8547005028), വരടിയം (തൃശ്ശൂർ: 0487 2214773, 8547005022), വാഴക്കാട് (മലപ്പുറം: 0483-2725215, 8547005009), വട്ടംകുളം (മലപ്പുറം: 0494-2681498, 8547005012), പെരിന്തൽമണ്ണ (മലപ്പുറം: 04933-225086, 8547021210), തിരുത്തിയാട് (കോഴിക്കോട്: 0495 2721070, 8547005031). വിവരങ്ങൾക്ക്: email: ihrd.itd@gmail.com
🔊പോളിടെക്നിക്ക് ഡിപ്ലോമ പ്രവേശന നടപടികൾ ആരംഭിച്ചു: ഓഗസ്റ്റ് 10 വരെ സമയം.
✒️സംസ്ഥാനത്തെ മുഴുവൻ സർക്കാർ, എയ്ഡഡ്, ഐ.എച്ച്.ആർ.ഡി., സ്വാശ്രയ പോളിടെക്നിക് കോളജുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ഇന്നലെ മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ഓഗസ്റ്റ് 10 വരെ www.polyadmission.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
എസ്.എസ്.എൽ.സി./ടി.എച്ച്.എസ്.എൽ.സി./സി.ബി.എസ്.ഇ.-പത്ത്/ മറ്റ് തുല്യപരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയവർക്ക് അപേക്ഷിക്കാം. കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങൾ ഓരോ വിഷയമായി പഠിച്ചവർക്ക് എൻജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം ഒന്ന്) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് നോൺ എൻജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം രണ്ട്) അപേക്ഷിക്കൻ അവസരമുണ്ടാകും.
പോളിടെക്‌നിക്ക് ഡിപ്ലോമ പ്രവേശനത്തിന് ജൂലായ് 28 മുതല്‍ ഓഗസ്റ്റ് 10 വരെ www.polyadmission.org വഴി അപേക്ഷിക്കാം.കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ്, ഐ.എച്ച്.ആര്‍.ഡി., സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേക്കാണ് പ്രവേശനം.
യോഗ്യത: എസ്.എസ്.എല്‍.സി./ടി.എച്ച്.എസ്.എല്‍.സി./സി.ബി.എസ്.ഇ.-പത്ത്/ മറ്റ് തുല്യപരീക്ഷകളില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ കണക്ക്, സയന്‍സ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങള്‍ ഓരോ വിഷയമായി പഠിച്ചവര്‍ക്ക് എന്‍ജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം ഒന്ന്) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവര്‍ക്ക് നോണ്‍ എന്‍ജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം രണ്ട്) അപേക്ഷിക്കാം.
എന്‍.സി.സി./സ്‌പോര്‍ട്സ് ക്വാട്ടയില്‍ അപേക്ഷിക്കുന്നവര്‍ ഓണ്‍ലൈനായി 150 രൂപ അപേക്ഷാഫീസ് അടച്ച് അപേക്ഷിച്ചശേഷം പകര്‍പ്പ് യഥാക്രമം എന്‍.സി.സി.
ഡയറക്ടറേറ്റിലേക്കും സ്‌പോര്‍ട്സ് കൗണ്‍സിലിലേക്കും നല്‍കണം.
സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക്ക് കോളേജ്, സര്‍ക്കാര്‍ എയ്ഡഡ് കോളേജ് എന്നിവിടങ്ങളിലെ മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിച്ച ശേഷം അതത് പോളിടെക്നിക് കോളേജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.
പൊതു വിഭാഗങ്ങള്‍ക്ക് 150 രൂപയും, പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 75 രൂപയുമാണ് അപേക്ഷ ഫീസ്.
ജൂലൈ 28 നു ആരംഭിച്ച ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം ആഗസ്റ്റ് 10 വരെ തുടരും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
🔊സിവിൽ, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി; ബി.ടെക് എൻ.ആർ.ഐ സീറ്റ് പ്രവേശനം.
✒️കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിക്കു കീഴിലുള്ള കാസർഗോഡ് എൻജിനീയറിഹ് കോളജിലേക്കും പൂജപ്പുര വനിതാ എൻജിനീയറിങ് കോളജിലേക്കും 2021-22 അധ്യയന വർഷത്തെ ബി.ടെക്. എൻ.ആർ.ഐ സീറ്റുകളിലേക്കു പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. സിവിൽ, കംപ്യൂട്ടർ സയൻസ്, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്‌നോളജി, മെക്കാനിക്കൽ, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്നീ വിഭാഗങ്ങളിലാണു പ്രവേശനം. ഓഗസ്റ്റ് ഏഴു വരെ അപേക്ഷിക്കാം.
കോഴ്‌സുകളെക്കുറിച്ചും പ്രവേശനത്തെക്കുറിച്ചുമുള്ള വിവരങ്ങളും പ്രോസ്‌പെക്ടസ്സും www.lbt.ac.in(പൂജപ്പുര) www.lbscek.ac.in(കാസർഗോഡ്) എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 04712343395, 9895983656(പൂജപ്പുര), 04994250290, 9496463548, (കാസർഗോഡ്) എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്നു ഡയറക്ടർ അറിയിച്ചു.
🔊പിഎസ്‍സി; വാട്ടർ അതോറിറ്റി മീറ്റർ റീഡർ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം; പരീക്ഷ ഓഗസ്റ്റ് 3 ന്.
✒️കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ കേരള വാട്ടർ അതോറിറ്റിയിലെ മീറ്റർ റീഡർ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള പരീക്ഷ ഓഗസ്റ്റ് 3 ചൊവ്വാഴ്ച നടത്തും. പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് പിഎസ്‍സി വെബ്സൈറ്റിൽ ലഭ്യമാണെന്നും അറിയിച്ചു. ഓഗസ്റ്റ് 3 ചൊവ്വാഴ്ച 10.30 മുതൽ 12.15 വരെയാണ് പരീക്ഷ.
🔊പ്രിൻറിങ് ടെക്‌നോളജി പഠിക്കാം
✒️സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെൻറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിങ് ആൻഡ് ട്രെയിനിങ്ങും സംയുക്തമായി നടത്തുന്ന ഒരുവർഷ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്സെറ്റ് പ്രിൻറിങ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഡിപ്ലോമ അഥവ തത്തുല്യ യോഗ്യതയോ പാസായിരിക്കണം.
പട്ടികജാതി- വർഗ- മറ്റർഹ വിഭാഗക്കാർക്ക് ഫീസ് സൗജന്യമായിരിക്കും. പഠനകാലയളവിൽ സ്റ്റൈപൻഡും ലഭിക്കും. ഒ.ബി.സി, എസ്.ഇ.സി, മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാനപരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. ഈ സർട്ടിഫിക്കറ്റ് പ്രിൻറിങ് ഡിപ്പാർട്ട്മെൻറിൽ ഡി.ടി.പി ഓപറേറ്റർ ഗ്രേഡ്-2, ഓഫ്സെറ്റ് പ്രിൻറിങ് മെഷീൻ ഓപറേഷൻ ഗ്രേഡ്-2, പ്ലേറ്റ് മേക്കർ ഗ്രേഡ്-2 തസ്തികകളിലേക്ക് കേരള പബ്ലിക് സർവിസ് കമീഷൻ മുഖേന നിയമനത്തിന് സർക്കാർ അംഗീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം (0471-2474720), എറണാകുളം (0484-2605322), കോഴിക്കോട് (0495-2356591) കേന്ദ്രങ്ങളിലാണ് കോഴ്‌സ് നടത്തുന്നത്. അപേക്ഷഫോറം 100 രൂപക്ക് അതത് സെൻററിൽനിന്ന് നേരിട്ടും മാനേജിങ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെൻറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിങ് ആൻഡ് ട്രെയിനിങ്, ട്രെയിനിങ് ഡിവിഷൻ, സിറ്റി സെൻറർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം- 695024 എന്ന വിലാസത്തിൽ 130 രൂപ മണിയോർഡറായും ലഭിക്കും. ഡൗൺലോഡ് ചെയ്ത അപേക്ഷ ഉപയോഗിച്ച് മാനേജിങ് ഡയറക്ടർ, സി-ആപ്റ്റിെൻറ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാൻറ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം. ഫോൺ: 0471-2474720, 0471-2467728. വെബ്സൈറ്റ്: www.captkerala.com. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 18.
🔰ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ.
Kerala University Announcements: കേരള സര്‍വകലാശാല.
സ്‌പെഷ്യല്‍ പരീക്ഷ
കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എ.,ബി.എസ്‌സി., ബി.കോം. ഡിഗ്രി സ്‌പെഷ്യല്‍ പരീക്ഷ 2021 ആഗസ്റ്റ് 3 മുതല്‍ ആരംഭിക്കുന്നതാണ് വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കോവിഡ് – 19 കാരണം 2021 മാര്‍ച്ചിലെ ആറാം സെമസ്റ്റര്‍ ബി.എ., ബി.എസ്‌സി., ബി.കോം. സി. ബി.സി.എസ്.എസ്/സി.ആര്‍. എന്നീ പരീക്ഷകള്‍ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ അവരുടെ പേര്, കാന്‍ഡിഡേറ്റ് കോഡ്, പ്രോഗ്രാമിന്റെ കോഴ്‌സ് കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യവകുപ്പിന്റേയോ തദ്ദേശസ്വയംഭരണവകുപ്പിന്റേയോ സാക്ഷ്യപത്രങ്ങള്‍ സഹിതം ആഗസ്റ്റ് 4 നകം അതാത് പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കേണ്ടതാണ്.
പരീക്ഷാഫീസ്
കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ്‌സി., ബി.കോം., ബി.പി.എ., ബി.ബി.എ., ബി.സി.എ., ബി.എം.എസ്., ബി.എസ്.ഡബ്ല്യു., ബി.വോക് കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ആഗസ്റ്റ് 2021 പരീക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. റെഗുലര്‍ സി.ബി.സി.എസ്.എസ്. കരിയര്‍ റിലേറ്റഡ് 2020 അഡ്മിഷന്‍, 2019 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ് ആന്റ് സപ്ലിമെന്ററി, 2015 മുതല്‍ 2018 വരെയുളള അഡ്മിഷന്‍ – സപ്ലിമെന്ററി, മേഴ്‌സിചാന്‍സ് 2013 അഡ്മിഷന്‍ എന്നിവയുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് പിഴകൂടാതെ ആഗസ്റ്റ് 9 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 12 വരെയും 400 രൂപ പിഴയോടുകൂടി ഓഗസ്റ്റ് 16 വരെയും അപേക്ഷിക്കാം. മേഴ്‌സി ചാന്‍സ് അപേക്ഷകര്‍ പരീക്ഷാ ഫീസിനു പുറമേ നിര്‍ദ്ദിഷ്ട മേഴ്‌സിചാന്‍സ് ഫീസ് കൂടി അടക്കേണ്ടതാണ്.
കേരളസര്‍വകലാശാല നടത്തുന്ന ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എ., ബി.എസ്.സി., ബി.കോം. ഡിഗ്രി ( റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2015 – 2018 അഡ്മിഷന്‍, മേഴ്‌സിചാന്‍സ്- 2013 അഡ്മിഷന്‍) പരീക്ഷയ്ക്ക് പിഴകൂടാതെ ആഗസ്റ്റ് 9 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 12 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 16 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. പുതുതായി ആരംഭിച്ച യുജി കോഴ്‌സുകളുടെ പരീക്ഷ രജിസ്‌ട്രേഷന്‍ തീയതി പിന്നീട് അറിയിക്കുന്നതാണ് വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
വെര്‍ച്വല്‍ ടോക്കണ്‍ സംവിധാനം
കേരളസര്‍വകലാശാലയുടെ പാളയം, കാര്യവട്ടം, ആലപ്പുഴ ക്യാഷ് കൗണ്ടറുകളില്‍ പ്രവൃത്തി ദിനങ്ങളിലെ പ്രവേശനം കോവിഡ് വ്യാപന പശ്ചാത്തലത്തില്‍, വെര്‍ച്വല്‍ ടോക്കണ്‍ സിസ്റ്റം വഴി രജിസ്റ്റര്‍ ചെയ്യുന്ന (വേേു:െ//ുമ്യ.സലൃമഹമൗിശ്‌ലൃശെ്യേ.മര.ശി/സൗുമ്യ/വീാല) 200 പേര്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. സമയം രാവിലെ 10.15 മുതല്‍ ഉച്ചക്ക് 3 മണി വരെയാണ്. പരീക്ഷാഫീസും മറ്റും തുടര്‍ന്നും ഓണ്‍ലൈനായി ഒടുക്കേണ്ടതാണ്.
പരീക്ഷാഫലം
കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എ. ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (2018 അഡ്മിഷന്‍ – റെഗുലര്‍, 2016 – 2017 അഡ്മിഷന്‍ – സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 13 വരെ അപേക്ഷിക്കാം വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴🪀
🔰MG University Announcements: എംജി സർവകലാശാല
പരീക്ഷ കേന്ദ്രത്തിന് മാറ്റം
അഞ്ചാം സെമസ്റ്റർ ബി.എ./ബി.കോം (സി.ബി.സി.എസ്. – 2018 അഡ്മിഷൻ, 2017 അഡ്മിഷൻ – റീഅപ്പിയറൻസ് പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയ്ക്ക് പരുമല ദേവസ്വം ബോർഡ് പമ്പ കോളേജ് പരീക്ഷകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികളിൽ പരുമല സെന്റ് ഗ്രിഗോറിയസ് കോളേജ് ഓഫ് സോഷ്യൽ സയൻസസ് പരീക്ഷകേന്ദ്രമായി അനുവദിച്ചിരുന്ന വിദ്യാർഥികൾ ജൂലൈ 30 മുതൽ നടക്കുന്ന പരീക്ഷകൾക്കായി തിരുവല്ല വളഞ്ഞവട്ടം പരുമല മാർ ഗ്രിഗോറിയോസ് കോളേജിലാണ് ഹാജരാകേണ്ടത്. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.
സ്‌പെഷൽ പരീക്ഷ ഓഗസ്റ്റ് 6 മുതൽ
കോവിഡ് നിയന്ത്രണങ്ങൾ മൂലം ഒന്നാം സെമസ്റ്റർ എം.എച്ച്.ആർ.എം. (2019 അഡ്മിഷൻ – റഗുലർ/2018 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയെഴുതാൻ സാധിക്കാതിരുന്നവർക്കായി നടത്തുന്ന സ്‌പെഷൽ പരീക്ഷകൾ ഓഗസ്റ്റ് ആറുമുതൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
വൈവാവോസി
2020 ഒക്‌ടോബർ/നവംബർ മാസങ്ങളിൽ നടന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം.ബി.എ. സ്‌പെഷൽ മേഴ്‌സി ചാൻസ് പരീക്ഷയുടെ വൈവാവോസി ഓഗസ്റ്റ് മൂന്നിന് വടവാതൂർ ഗിരിദീപം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ലേണിംഗിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
ഗസ്റ്റ് അധ്യാപക ഒഴിവ്
മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നിയമം, മാനേജ്‌മെന്റ് എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്നതിനായി യു.ജി.സി./നെറ്റ് യോഗ്യതയുള്ള ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. യു.ജി.സി./നെറ്റ് യോഗ്യതയുള്ള അധ്യാപകരുടെ അഭാവത്തിൽ എം.ബി.എ., എൽ.എൽ.എം. എന്നീ വിഷയങ്ങളിൽ 55 ശതമാനം മാർക്കും രണ്ടുവർഷത്തെ അധ്യാപന പരിചയവുമുള്ളവരെ പരിഗണിക്കും. ഉദ്യോഗാർഥികൾ അസൽ രേഖകളുമായി ഓഗസ്റ്റ് 16ന് രാവിലെ 11ന് സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2310165.
എം.ജി. ഏകജാലക പ്രവേശനം: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു
മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/സ്വാശ്രയ ആർട്‌സ് ആന്റ് സയൻസ് കോളേജുകളിൽ ഏകജാലകം വഴിയുള്ള ഒന്നാം വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.
കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പ്രവേശനം പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെയാവും നടത്തുക. അതിനാൽ അപേക്ഷകർ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 13 ആണ്.
ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലെ ക്ലാസുകൾ സ്‌പെ്തംബർ 27ന് ആരംഭിക്കും. എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെട്ടവർക്ക് 375 രൂപയും മറ്റുള്ളവർക്ക് 750 രൂപയുമാണ് രജിസ്‌ട്രേഷൻ ഫീസ്. cap.mgu.ac.in എന്ന വെബ് സൈറ്റ് മുഖേനയാണ് ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തേണ്ടത്. പ്രവേശനം സംബന്ധിച്ച വിശദവിവരങ്ങൾ പ്രസ്തുത സൈറ്റിൽ ലഭിക്കും.
മാനേജ്‌മെന്റ് / കമ്യൂണിറ്റി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകേണ്ടതുമാണ്. ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളേജിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകരും ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകുകയും വേണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവർക്ക് മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടകളിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
ഭിന്നശേഷിക്കാർ/സ്‌പോർട്‌സ്/ കൾച്ചറൽ ക്വാട്ട വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ എന്നിവർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലെ പ്രവേശനത്തിനും ഓൺലൈനായി അപേക്ഷിക്കണം. പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് സർവകലാശാല പ്രസിദ്ധീകരിക്കുന്നതും രേഖകളുടെ പരിശോധന സർവകലാശാല കേന്ദ്രീകൃതമായി നടത്തുന്നതുമായിരിക്കും.
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴🪀
🔰Calicut University Announcements: കാലിക്കറ്റ് സർവകലാശാല
പരീക്ഷാഫലം
സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. പോളിമര്‍ കെമിസ്ട്രി ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്ത് 10 വരെ അപേക്ഷിക്കാം.
മീഡിയസ്റ്റഡീസ് റിഫ്രഷര്‍ കോഴ്‌സ്
കാലിക്കറ്റ് സര്‍വകലാശാല ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, സര്‍വകലാശാല അദ്ധ്യാപകര്‍ക്കു വേണ്ടി മീഡിയസ്റ്റഡീസ് റിഫ്രഷര്‍ കോഴ്‌സ് സംഘടിപ്പിക്കുന്നു. ആഗസ്ത് 26 മുതല്‍ സപ്തംബര്‍ 9 വരെ നടക്കുന്ന കോഴ്‌സിലേക്ക് ആഗസ്ത് 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഏതു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും കോഴ്‌സില്‍ പങ്കെടുക്കാവുന്നതാണ്. ഫോണ്‍ – 0494 2407 350, 351.
🔰Kannur University Announcements: കണ്ണൂർ സർവകലാശാല
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം. എ./ എം. എസ്. ഡബ്ല്യു. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഒക്റ്റോബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 12.08.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ (നവംബർ 2020) ഫലം 02.08.2021 ന് ഉച്ചക്ക് 2 മണി മുതൽ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാകും. ഫലം അടിയന്തരമായി ആവശ്യമുള്ളവർക്ക് കോൺഫിഡൻഷ്യൽ ഗ്രേഡ് കാർഡിന് അപേക്ഷിക്കാം.
🔊റാങ്ക് ഹോള്‍ഡേഴ്‌സിന് ആശ്വാസം; ലാസ്റ്റ് ഗ്രേഡ് റാങ്ക്‌ലിസ്റ്റ് കാലാവധി നീട്ടി ട്രൈബ്യൂണല്‍.
✒️ലാസ്റ്റ് ഗ്രേഡ് പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം അംഗീകരിച്ച് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. നിലവിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ലിസ്റ്റ് സെപ്റ്റംബർ 29 വരെയാണ് നീട്ടിയത്. ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവും ട്രൈബ്യൂണൽ പുറത്തിറക്കി.
ഓഗസ്റ്റ് 4ന് കാലാവധി അവസാനിക്കുമെന്നും പിന്നീട് ഇത് നീട്ടില്ലെന്നും സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചിരുന്നു. ജൂണിൽ അവസാനിക്കേണ്ടിയിരുന്ന ലിസ്റ്റിന്റെ കാലാവധി ഉദ്യോഗാർഥികളുടെ സമരത്തെ തുടർന്ന് തിരഞ്ഞെടുപ്പിന് മുൻപ് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് നാല് വരെ നീട്ടിയിരുന്നു.
എന്നാൽ കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം അഡ്വൈസ് മെമ്മോ ലഭിക്കുകയോ നിയമനം നടക്കുകയോ ചെയ്തിട്ടില്ലെന്ന് കാണിച്ചാണ് ഉദ്യാഗാർഥികൾ അഡ്മിന്സ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.
ജൂണിൽ കാലാവധി ഓഗസ്റ്റ് 4 വരെ നീട്ടിയെങ്കിലും മൂന്ന് മാസം വരെ നീട്ടണം എന്ന മാനദണ്ഡം പാലിച്ചിട്ടില്ലെന്ന് കാണിച്ചാണ് ഉദ്യോഗാർഥികൾ ട്രൈബ്യൂണലിനെ സമീപിച്ചതും ഇപ്പോൾ അനുകൂല വിധി സമ്പാദിച്ചതും.
പരീക്ഷ നടത്തി ഒന്നര വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് പല റാങ്ക് ലിസ്റ്റുകളും നിലവിൽ വന്നത്. പി.എസ്.സിയുടെ പുതിയ പരിഷ്കാരമനുസരിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം അടിസ്ഥാന യോഗ്യതയുള്ള തസ്തികകൾക്ക് പരീക്ഷകൾ രണ്ടു ഘട്ടമായാണ് നടത്തുക.
അങ്ങനെയാണെങ്കിൽ ഓഗസ്റ്റ് നാലിന് റദ്ദാകുന്ന റാങ്ക് പട്ടികകൾക്ക് പകരം പുതിയ ലിസ്റ്റ് വരാൻ സമയം വേണ്ടിവരും. അത്രയും നാൾ അപ്രഖ്യാപിത നിയമന നിരോധനമാണ് സംസ്ഥാനത്ത് സംജാതമാകുന്നതെന്ന് പ്രതിഷേധത്തിലുള്ള ഉദ്യോഗാർഥികൾ ചൂണ്ടിക്കാണിച്ചിരുന്നു.
🔊ഇലെക്ട്രിക്കൽ വയർമാൻ പരീക്ഷ.
✒️കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന ഇലക്‌ട്രിക്കല്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ ആഗസ്റ്റ് 10 മുതല്‍ 13 വരെയും, 16,17 തീയതികളിലും വെസ്റ്റ്ഹില്ലിലെ ഗവണ്‍മെന്റ് പോളിടെക്നിക്, കോഴിക്കോട് ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂള്‍ എന്നീ കേന്ദ്രങ്ങളില്‍ നടത്തുമെന്ന് ഡെപ്യൂട്ടി ചീഫ് ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. യോഗ്യത നേടിയ പരീക്ഷാര്‍ത്ഥികള്‍ ഹാള്‍ ടിക്കറ്റുമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷയ്ക്ക് ഹാജരാകണം. ഫോണ്‍: 0495 2950002.
0 Comments