കെ.എസ്.ആർ.ടി.സിയുടെ ഓൺലൈൻ ടിക്കറ്റ് റിസർവ്വേഷൻ സൗകര്യം കൂടുതൽ സുഗമമാക്കുന്നതിന് വേണ്ടി ഇനി ഫോൺ പേയുടെ പേയ്മെന്റ് ഗേറ്റ് വേ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
യുപിഐ മുഖേന പണമിടപാടുകൾ ചെയ്യുന്ന യാത്രക്കാരുടെ ഇടപാട് പരാജയപ്പെടുകയോ, ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുകയോ ചെയ്താൽ 24 മണിക്കൂറിനകം തന്നെ നഷ്ടമായ തുക തിരികെ ലഭ്യമാകും. ഫോൺ പേ സർവ്വീസ് ഉപയോഗിക്കുന്നതിന് പേയ്മെന്റ് ഗേറ്റ് വേ ചാർജുകൾ ഉണ്ടായിരിക്കുന്നതല്ല. ഫോൺ പേ സൗകര്യം ആരംഭിച്ച ആദ്യ ദിനത്തിൽ തന്നെ 134 ൽപരം പേരാണ് ഇതിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തത്.
കെ.എസ്.ആർ.ടി.സി സർവ്വീസുകളുടെ സമയ വിവരങ്ങളും, ടിക്കറ്റുകളും www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും ലഭ്യമാകുന്നതാണ്.
"Ente KSRTC App" Google Play Store ലിങ്ക്
കൂടുതൽ വിവരങ്ങൾക്ക്
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
0471 2471011 Extn. 290,238
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
റിസർവ്വേഷൻ ഇമെയിൽ
റിസർവേഷൻ പേയ്മെന്റ് ഗേറ്റ് വേ സംബന്ധിച്ച പരാതികൾ
0 Comments