കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും
🔰MG University Announcements: എംജി സർവകലാശാല.
പി എച്ച് ഡി രജിസ്ട്രേഷന് അപേക്ഷിക്കാം
മഹാത്മാഗാന്ധി സർവകലാശാല പിഎച്ച്.ഡി. രജിസ്‌ട്രേഷന് (2021 അഡ്മിഷൻ) അപേക്ഷ ക്ഷണിച്ചു. ഈ വർഷം നവമ്പർ 30 ന് മുൻപ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാമെന്ന വ്യവസ്ഥയിൽ ബിരുദാനന്തര ബിരുദ പരീക്ഷഫലം പ്രതീക്ഷിക്കുന്നവരുടെ അപേക്ഷയും പരിഗണിക്കും. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവരെ മാത്രമേ സർവ്വകലാശാലയുടെ പിഎച്ച്.ഡി. എൻട്രൻസ് ടെസ്റ്റ്-2021 ന് പരിഗണിക്കുകയുള്ളൂ. വിശദവിവരവും അപേക്ഷഫോറവും http://www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
പരീക്ഷഫലം
2021 മാർച്ചിൽ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ഫിൽ പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ് -2018-2019 ബാച്ച്, 2017-2018 റീഅപ്പിയറൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുതുക്കിയ പരീക്ഷ തീയതി
2021 ഏപ്രിൽ 27, 29, മെയ് നാല്, ആറ് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബി.പി.എഡ് (2019 അഡ്മിഷൻ റഗുലർ/2015-2018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം ജൂലൈ ഏഴ്, ഒൻപത്, 13, 15 തീയതികളിൽ നടക്കും. പരീക്ഷസമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല.
🔰Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല.
കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി.
കാലിക്കറ്റ് സർവകലാശാല ശനിയാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി. ലോക്ഡൗൺ സാഹചര്യത്തിൽ പരീക്ഷകൾ പാടില്ലെന്ന് ആവശ്യം ഉയർന്നിരുന്നു.
കോവിഡിന്റെ സാഹചര്യത്തിൽ സർക്കാർ നിർദേശപ്രകാരം ഈ മാസം മൂന്നാം തിയതി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി സർവകലാശാല അധികൃതർ അറിയിച്ചു.
പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല പരീക്ഷ കൺട്രോളർ ഡോ.സി.സി.സാബു പറഞ്ഞു.
എം.ബി.എ. പ്രവേശനം അപേക്ഷ നീട്ടി
കാലിക്കറ്റ് സര്‍വകലാശാല 2021-22 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 9 വരെ നീട്ടി. 10 ശതമാനം കെ.മാറ്റ് സ്‌കോര്‍ നേടിയ ജനറല്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ട്, അസ്സല്‍ ചലാന്‍ രശീതി, എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ജൂലൈ 12-ന് വൈകീട്ട് 5 മണിക്ക് മുമ്പായി സര്‍വകലാശാല കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠന വിഭാഗം തലവന് സമര്‍പ്പിക്കണം.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ കെമിസ്ട്രി നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കല്‍ പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല 5, 6 സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ നവംബര്‍ 2020, ഏപ്രില്‍ 2021 പ്രാക്ടിക്കല്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ജൂലൈ 7-ന് ആരംഭിക്കും.
പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി നവംബര്‍ 2020 പരീക്ഷയുടേയും പത്താം സെമസ്റ്റര്‍ ബി.ബി.എ. ആന്റ് ബാച്ചിലര്‍ ഓഫ് ലോ ഹോണര്‍ നവംബര്‍ 2020 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പി.ജി. പ്രൊജക്ട് – വിവരങ്ങള്‍ വെബ്‌സൈറ്റില്‍
കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന 2019 പ്രവേശനം നാലാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷയുടെ ഭാഗമായ പ്രൊജക്ടിന് പകരം പഠിക്കേണ്ട വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിദൂരവിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴
🔰Kerala University Announcements: കേരള സർവകലാശാല
ടൈംടേബിൾ
മൂന്നാം സെമസ്റ്റർ ബി.പി.എഡ് (ദ്വിവത്സര കോഴ്‌സ്) പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാ തീയതി
ഏപ്രിൽ 19 മുതൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ (ത്രിവത്സരം) അഞ്ചാം സെമസ്റ്റർ (പഞ്ചവത്സരം) മേയ് 17 മുതൽ നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ (ത്രിവത്സരം) ഒമ്പതാം സെമസ്റ്റർ (പഞ്ചവത്സരം) എൽഎൽ.ബി. (2011-12 മുമ്പുള്ള അഡ്മിഷൻ) പരീക്ഷകൾ യഥാക്രമം ജൂലായ് 15, 28 തീയതികളിൽ ആരംഭിക്കും.
പരീക്ഷാ ഫലം
2020 മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി. എസ്‍സി. (സി.ബി.സി.എസ്.), ബി.എ. പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കേണ്ട അവസാന തീയതി 16.
എം.ഫിൽ കോമേഴ്സ് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു .
വൈവ വോസി
നാലാം സെമസ്റ്റർ ആന്വൽ സ്‌കീം എം.എ. ഇക്കണോമിക്‌സ് വിദൂരവിദ്യാഭ്യാസം (2018 അഡ്മിഷൻ, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ വൈവാ വോസി മുൻനിശ്ചയിച്ച തീയതികളിൽ ഓൺലൈനായി നടത്തും.
0 Comments