Ticker

6/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് ഇന്ന് കൂടുതൽ ലോക്ക്ഡൗൺ ഇളവുകള്‍; ഡി കാറ്റഗറിയിലും കടകൾ തുറക്കും

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ അനുവദിച്ച ഇളവുകൾ ഇന്നും തുടരും. ഡി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് ഒരു ദിവസം എല്ലാ കടകള്‍ക്കും തുറക്കാം. ബെവ്‌കോ മദ്യവില്പന ശാലകളും ഇന്ന് തുറന്ന് പ്രവർത്തിക്കും. ആരാധനാലയങ്ങളിൽ 40 പേരെ വരെ അനുവദിക്കും.

അതേസമയം, കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്ത് വന്നിരുന്നു. കോവിഡ് ഭീതി നിലനിൽക്കവെ സർക്കാർ എടുത്ത തീരുമാനം തെറ്റാണെന്ന് ഐ.എം.എ ദേശീയകമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരെ തീര്‍ഥയാത്രകള്‍ മാറ്റിവെച്ചു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഇളവുകള്‍ നല്‍കുന്ന നടപടി ശരിയല്ലെന്നാണ് ഐ.എം.എ ചൂണ്ടിക്കാട്ടുന്നത്. 

ബലിപെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അനുവദിച്ച ഇളവുകള്‍ ഇന്നലെ മുതലാണ് പ്രാബല്യത്തില്‍ വന്നത്. പ്രധാന നഗരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തന്‍ കര്‍ശന പൊലീസ് പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കു പുറമേ ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾ, ഇലക്‌ട്രോണിക് റിപ്പയർ ഷോപ്പുകൾ, വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകൾ, ബാർബർ ഷോപ്പുകളും ബ്യൂട്ടിപാർലറുകളും തുടങ്ങിയവയ്ക്കാണ് തിങ്കളാഴ്ചമുതൽ തുറക്കാൻ അനുമതിയുള്ളത്.

തുണിക്കട, ചെരിപ്പുകട, ഫാൻസിക്കട, സ്വർണക്കട തുടങ്ങിയവയ്ക്ക് ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തുറക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു. രോഗസ്ഥിരീകരണനിരക്ക് 10 ശതമാനം വരെയുള്ള എ, ബി. കാറ്റഗറി മേഖലകളിലാണ് തിങ്കൾമുതൽ വെള്ളി വരെ രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെ കടകൾ തുറക്കാൻ അനുവദിക്കുക.

ബക്രീദ് പ്രമാണിച്ച്, ട്രിപ്പിൾ ലോക്ഡൗൺ മേഖലയിലുള്ള (ഡി) പ്രദേശങ്ങളിൽ തിങ്കളാഴ്ച നിയന്ത്രണങ്ങൾക്കു വിധേയമായി കടകൾ തുറക്കാം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ കൂടാതെ തുണിക്കട, ചെരുപ്പുകട, ഇലക്‌ട്രോണിക്സ് കടകൾ, ഫാൻസി ഷോപ്പുകൾ, സ്വർണക്കട എന്നിവ തുറക്കാനാകും.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ചയും കോവിഡ് അവലോകനയോഗമുണ്ട്.

Post a Comment

0 Comments