ബലിപെരുന്നാൾ അവധി പ്രമാണിച്ച് ദോഹയിൽ നിന്നും യാത്ര പുറപ്പെടുന്നവർക്കുള്ള മാർഗ നിർദേശങ്ങളുമായി ഹമദ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ. ദോഹയില്‍ നിന്നും പുറപ്പെടുന്ന യാത്രക്കാര്‍ ഓണ്‍ലൈനില്‍ ചെക്ക് ഇന്‍ ചെയ്യാനും ഫ്ൈളറ്റിന് 3 മണിക്കൂര്‍ മുമ്പ്
തന്നെ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരാനും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (എച്ച്ഐഎ) നിര്‍ദേശിക്കുന്നു.
ഇഹ്തിറാസില്‍ ആരോഗ്യ സ്റ്റാറ്റസ് പച്ചയുള്ളവരേയും ടെര്‍മിനല്‍ കെട്ടിടത്തില്‍ പ്രവേശിക്കുന്നതിന് പരമാവധി 72 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവരേയും മാത്രമേ എയര്പോര്ട്ടിനകത്തേക്ക് പ്രവേശിപ്പിക്കൂ.
യാത്രക്കാര്‍ക്ക് സ്വയം-സേവന ചെക്ക്-ഇന്‍, ബാഗ്-ഡ്രോപ്പ് സൗകര്യങ്ങളും ലഭ്യമാണ്. ഇത് യാത്രക്കാരെ ചെക്ക്-ഇന്‍ ചെയ്യാനും അവരുടെ ബോര്‍ഡിംഗ് പാസുകളും ബാഗ് ടാഗുകളും അച്ചടിക്കാനും അനുവദിക്കുന്നു. തുടര്‍ന്ന് ബാഗുകള്‍ ഡ്രോപ് ചെയ്യേണ്ടിടത്ത് ഏല്‍പിച്ച് എമിഗ്രേഷനിലേക്ക് പോകാം.
വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പായി ബോഡിംഗ് ക്ളോസ് ചെയ്യും. ഖത്തറിലേക്ക് തിരിച്ചുവരുന്ന മുഴുവന്‍ യാത്രക്കാരും www.ehteraz.gov.qa എന്ന സൈറ്റില്‍ രേഖകള്‍ അപ് ലോഡ് ചെയ്ത് ട്രാവല്‍ ഓതറൈസേഷന്‍ വാങ്ങണം. പുറപ്പെടുന്നതും മടങ്ങിവരുന്നതുമായ യാത്രക്കാരുടെ സൗകര്യവും സുരക്ഷയും പരിഗണിച്ച് ഡിപ്പാര്‍ച്ചര്‍, അറൈവല്‍, ടെര്‍മിനല്‍ കെട്ടിടത്തിലേക്കുള്ള പ്രവേശനം യാത്രക്കാര്‍ക്ക് മാത്രമായും പരിമിതപ്പെടുത്തിയിട്ടുണ്ട്.
0 Comments