Ticker

6/recent/ticker-posts

Header Ads Widget

പാലക്കാട് - കോയമ്പത്തൂർ ബോണ്ട് സർവ്വീസ് നാളെ മുതലെന്ന് മന്ത്രി ആന്റണി രാജു

കോവിഡ് കാരണം നിർത്തി വെച്ചിരുന്ന പാലക്കാട് - കോയമ്പത്തൂർ ബോണ്ട് സർവ്വീസുകൾ നാളെ (തിങ്കൽ ) മുതൽ പുനരാരംഭിക്കുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കെഎസ്ആർടിസി അന്തർ സംസ്ഥാന സർവ്വീസുകൾ തിരുവനന്തപുരത്ത് നിന്നും ഞാറാഴ്ച വൈകുന്നേരം മുതലും മറ്റുള്ള സ്ഥലങ്ങളിൽ നിന്നും തിങ്കളാഴ്ച രാവിലെ മുതലും തുടങ്ങാൻ ഇരുന്ന സമയത്താണ് കോയമ്പത്തൂരിലേക്ക് സർവ്വീസ് നടത്താൻ കോയമ്പത്തൂർ കളക്ടർ താൽക്കാലിക അനുമതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പാലക്കാട് യൂണിറ്റിൽ നിന്നും ഓപ്പറേറ്റ് ചെയ്തിരുന്ന 3 കോയമ്പത്തൂർ ബോണ്ട് സർവ്വീസുകളാണ് നാളെ മുതൽ ആരംഭിക്കുക. കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും എല്ലാ സർവ്വീസുകളും ആരംഭിക്കുന്നതെന്നും യാത്രാക്കാരുടെ ആവശ്യത്തിനനുസരിച്ച് കൂടുതൽ സർവ്വീസുകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.

Post a Comment

0 Comments