Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦സൗദി അറേബ്യയിൽ ബലിപെരുന്നാളിന് 11 ദിവസം അവധി.

🇸🇦സൗദി അറേബ്യയിൽ ഇന്ന് 1,112 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

🇶🇦ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 193 പേര്‍ക്കെതിരെ നടപടി.

🇴🇲ഒമാനില്‍ 72 മണിക്കൂറിനിടെ 3217 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 52 മരണം.

🇦🇪യുഎഇയില്‍ 1,518 പേര്‍ക്ക് കൂടി കൊവിഡ്, ആറു മരണം.

🇴🇲ഒമാനില്‍ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു.

🇦🇪യുഎഇയിലേക്ക് കൂടുതല്‍ രാജ്യങ്ങള്‍ക്ക് യാത്രാവിലക്ക്.

🇦🇪ബലിപെരുന്നാള്‍; യുഎഇയില്‍ നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചു.

🇰🇼കുവൈത്തില്‍ ഒരു വര്‍ഷത്തില്‍ വിവാഹ മോചനം നേടിയത് 4,661 പേര്‍.

🇶🇦വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വിസിറ്റ് വിസയില്‍ വരാനാവില്ല.

🇶🇦ഖത്തർ: പ്രവാസികൾക്ക് തിരികെ മടങ്ങുന്നതിന് പ്രത്യേക എൻട്രി പെർമിറ്റുകൾ ആവശ്യമില്ല.

🛫ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനയാത്രകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം എംബസികളുമായി ചർച്ച നടത്തി.

🇶🇦ഖത്തറില്‍ കോവിഡ് വീണ്ടും കുറഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 86 പേര്‍ക്കു മാത്രം.

🇰🇼കുവൈത്തില്‍ രണ്ട് മലയാളികള്‍ കോവിഡ് ബാധിച്ചു മരിച്ചു.

🇰🇼കുവൈത്തിൽ ബീച്ചുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി മുനിസിപ്പാലിറ്റി.

🇦🇪ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക്​ കർശന മുന്നറിയിപ്പുമായി യു.എ.ഇ. 

വാർത്തകൾ വിശദമായി

🇸🇦സൗദി അറേബ്യയിൽ ബലിപെരുന്നാളിന് 11 ദിവസം അവധി.

✒️ബലിപെരുന്നാൾ പ്രമാണിച്ച് സൗദി അറേബ്യയിൽ 11 ദിവസം അവധി പ്രഖ്യാപിച്ചു. പൊതുമേഖല സ്ഥാപനങ്ങൾക്കാണ് അവധി. ഈ മാസം 15 മുതൽ 25 വരെയാണ് അവധിയെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഈ മാസം 26-ാം തീയതി മുതൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രവൃത്തിദിനം പുനഃരാരംഭിക്കും.

🇸🇦സൗദി അറേബ്യയിൽ ഇന്ന് 1,112 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

✒️സൗദി അറേബ്യയിൽ ഇന്ന് 1,112 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,189 പേർ അസുഖ ബാധയിൽ നിന്ന് മുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 501,195 ആയി. 482,414 പേർ ഇതുവരെ രോഗമുക്തരായി. ആകെ മരണസംഖ്യ 7,976 ആയി. 

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10,805 ആയി കുറഞ്ഞു. ഇതിൽ 1,418 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.1 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 260, കിഴക്കൻ പ്രവിശ്യ 209, അസീർ 196, റിയാദ് 193, മദീന 51, ഹായിൽ 44, ജീസാൻ 40, അൽബാഹ 37, നജ്റാൻ 29, അൽഖസീം 26, തബൂക്ക് 17, വടക്കൻ അതിർത്തി മേഖല 7, അൽജൗഫ് 3. രാജ്യത്തെ കൊവിഡ് വാക്സിൻ കുത്തിവെപ്പ് 19,614,937 ഡോസ് ആയി.

🇶🇦ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 193 പേര്‍ക്കെതിരെ നടപടി.

✒️ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 193 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 149 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‍ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.

സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 43 പേരെ പരിശോധനകളില്‍ പിടികൂടിയപ്പോള്‍ മൊബൈല്‍ ഫോണില്‍ ഇഹ്‍തിറാസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിനാണ് ഒരാള്‍ പിടിയിലായത്. എല്ലാവരെയും തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

🇴🇲ഒമാനില്‍ 72 മണിക്കൂറിനിടെ 3217 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 52 മരണം.

✒️ഒമാനില്‍ 3217 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ വിവരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് ഇന്നത്തെ  കണക്കുകള്‍ പുറത്തുവിട്ടത്. 72 മണിക്കൂറിനിടെ രാജ്യത്ത് 52 പേര്‍ക്ക് കൊവിഡ് കാരണം ജീവന്‍ നഷ്‍ടമായി.

വ്യാഴാഴ്‍ച 1215 പേര്‍ക്കും വെള്ളിയാഴ്‍ച 1082 പേര്‍ക്കും ശനിയാഴ്‍ച 920 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്‍ച 19 പേരും വെള്ളിയാഴ്‍ച 15 പേരും ശനിയാഴ്‍ച 18 പേരും കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‍തു. രാജ്യത്ത് ഇതുവരെ 2,84,905 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 2,57,689 പേര്‍ ഇതിനോടകം രോഗമുക്തരായി. ആകെ 3423 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

നിലവില്‍ 90.4 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 137 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുള്‍പ്പെടെ 1391 പേരാണ് ഇപ്പോള്‍ കൊവിഡ് ബാധിതരായി ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 501 പേരുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സ നല്‍കിവരികയാണ്.

🇦🇪യുഎഇയില്‍ 1,518 പേര്‍ക്ക് കൂടി കൊവിഡ്, ആറു മരണം.

✒️യുഎഇയില്‍ 1,518 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,490 പേര്‍ സുഖം പ്രാപിക്കുകയും ആറുപേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,80,747 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,50,220 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,28,290  പേര്‍ രോഗമുക്തരാവുകയും 1,866 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,064 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇴🇲ഒമാനില്‍ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു.

✒️ഒമാൻ ഭരണാധികാരി  സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശപ്രകാരം വലിയ പെരുന്നാളിനോടനുബന്ധിച്ച് ഒമാനിൽ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങൾക്ക് ജൂലൈ 18 ഞായറാഴ്ച  മുതൽ ജൂലൈ  22  വ്യാഴാഴ്‍‌ച വരെ പൊതു അവധി പ്രഖ്യാപിച്ചു. അവധിക്ക്  ശേഷം  ജൂലൈ   25ന് സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനഃരാരംഭിക്കും.

🇦🇪യുഎഇയിലേക്ക് കൂടുതല്‍ രാജ്യങ്ങള്‍ക്ക് യാത്രാവിലക്ക്.

✒️യുഎഇയിലേക്ക് ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് കൂടി യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റിയും ചേര്‍ന്നാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 14 ദിവസത്തിനിടയില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയിലേക്ക് പ്രവേശിക്കുന്നതില്‍ വിലക്കുണ്ട്. 

ഇന്ന്(ജൂലൈ 11)മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. എന്നാല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള ട്രാന്‍സിറ്റ്, കാര്‍ഗോ വിമാനങ്ങള്‍ക്ക് ഇളവുകളുണ്ട്. യുഎഇ പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഗോള്‍ഡന്‍, സില്‍വര്‍ വിസ ഉടമകള്‍, ഔദ്യോഗിക പ്രതിനിധി സംഘത്തില്‍പ്പെടുന്നവര്‍, മുന്‍കൂര്‍ അനുമതിയുള്ള ബിസിനസുകാര്‍, സുപ്രധാന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കും യാത്രാ വിലക്കില്‍ ഇളവ് ലഭിക്കും. 48 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഉള്‍പ്പെടെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. 10 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണം. വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും രാജ്യത്ത് പ്രവേശിച്ച് നാലാമത്തെയും എട്ടാമത്തെയും ദിവസം വീണ്ടും കൊവിഡ് പരിശോധന നടത്തുകയും വേണം.

🇦🇪ബലിപെരുന്നാള്‍; യുഎഇയില്‍ നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചു.

✒️യുഎഇയില്‍ അറഫാ ദിനവും ബലിപെരുന്നാളും പ്രമാണിച്ച് നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ ഏജന്‍സികള്‍ക്കും ജൂലൈ 19, തിങ്കളാഴ്ച മുതല്‍ ജൂലൈ 22, വ്യാഴാഴ്ച വരെ(ദുല്‍ഹജ്ജ് ഒമ്പത് മുതല്‍ ദുല്‍ഹജ്ജ് 12 വരെ) അവധി ആയിരിക്കും. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടിയാകുമ്പോള്‍ ആകെ ആറു ദിവസം അവധി ലഭിക്കും. ജൂലൈ 25 ഞായറാഴ്ച മുതലാകും പ്രവൃത്തി ദിവസം പുനരാരംഭിക്കുക.

🇰🇼കുവൈത്തില്‍ ഒരു വര്‍ഷത്തില്‍ വിവാഹ മോചനം നേടിയത് 4,661 പേര്‍.

✒️കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം നടന്നത് 4,661 വിവാഹ മോചനങ്ങള്‍. 20നും 34നും ഇടയില്‍ പ്രായമുള്ളവരാണ് വിവാഹമോചിതരായതില്‍ പകുതിയിലധികവും. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ സ്ഥിതിവിവര കണക്കനുസരിച്ച് 2,408 പേരാണ് ഈ പ്രായപരിധിയില്‍പ്പെടുന്നത്. 

വിവാഹമോചന കേസുകളില്‍ 3,953 എണ്ണം കുവൈത്തികള്‍ തമ്മിലുള്ളതും 708 എണ്ണം കുവൈത്തികളും വിദേശികളായ ഭാര്യമാരും തമ്മിലുമാണ്. 760 സ്വദേശികള്‍ മറ്റൊരു ഭാര്യ കൂടി ഉണ്ടായിരിക്കെയാണ് വിവാഹമോചനം നേടിയത്. 41 ശതമാനത്തിലേറെയാണ് വിവാഹ മോചന നിരക്ക്. 2020ല്‍ ആകെ 11,261 വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ 60 ശതമാനത്തോളമായിരുന്നു വിവാഹമോചന നിരക്ക്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം വിവാഹ മോചനങ്ങളുടെ എണ്ണം കുറവാണ്.

🇶🇦വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വിസിറ്റ് വിസയില്‍ വരാനാവില്ല.

✒️വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വിസിറ്റ് വിസയില്‍ വരാനാവില്ല. ഖത്തറിലെ പുതിയ യാത്രാനയം സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കുന്നതിന് ഇന്ത്യന്‍ എംബസി പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. റെഡ് ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളിലുള്ളവര്‍ക്കാണ് കുട്ടികള്‍ക്കുള്ള ഈ വിലക്ക് ബാധകമാവുന്നത്.

നിലവില്‍ ഇന്ത്യയില്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിക്കില്ലെന്നതിനാല്‍ ഫലത്തില്‍ ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഖത്തറിലേക്ക് വിസിറ്റ് വിസയില്‍ വരാനാവില്ല. 12 മുതല്‍ 17 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഫാമിലി വിസിറ്റ്, ബിസിനസ്, ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വരണമെങ്കില്‍ പൂര്‍ണമായും വാക്‌സിനെടുത്തിരിക്കണം.

ചെറിയ കുട്ടികളോടൊത്ത് സന്ദര്‍ശക വിസയില്‍ ഖത്തറിലേക്ക് വരാനിരിക്കുന്ന കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഈ തീരുമാനം.

റസിഡന്റ് വിസയില്‍ വരുന്നവര്‍
വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം ഇന്ത്യയില്‍ നിന്ന് വരുന്ന വാക്‌സിനെടുക്കാത്ത 17 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ 10 ദിവസം ഹോം ക്വാറന്റീനില്‍ കഴിയണം.

വാക്‌സിനെടുക്കാത്തവര്‍, ഭാഗികമായി വാക്‌സിനെടുത്തവര്‍, സെക്കന്‍ഡ് ഡോസ് എടുത്ത് 14 ദിവസം പൂര്‍ത്തിയാകാത്തവര്‍ എന്നിവര്‍ 10 ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം. കൂടെ വരുന്ന കൂട്ടികള്‍ക്കും ഇതേ നിയമം ബാധകമാണ്.

🇶🇦ഖത്തർ: പ്രവാസികൾക്ക് തിരികെ മടങ്ങുന്നതിന് പ്രത്യേക എൻട്രി പെർമിറ്റുകൾ ആവശ്യമില്ല.

✒️2021 ജൂലൈ 12 മുതൽ പ്രവാസികൾക്കും, വർക്ക് വിസകളുള്ള സന്ദർശകർക്കും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് പ്രത്യേക എൻട്രി പെർമിറ്റുകൾ (exceptional entry permit) ആവശ്യമില്ലെന്ന് ഖത്തർ ടെലിവിഷൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ COVID-19 നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ തീരുമാനമെന്നും, ഏതാനം നിബന്ധനകൾക്ക് വിധേയമായാണ് ഈ ഇളവ് നൽകുന്നതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഖത്തർ എയർപോർട്ട് പാസ്സ്പോർട്ട്സ് ഡിപ്പാർട്മെന്റ് അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് വിഭാഗം തലവൻ മേജർ അബ്ദുല്ല അൽ ജെസ്മിയെ ഉദ്ധരിച്ചാണ് ഖത്തർ ടി വി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. “ഏതാനം നിബന്ധനകൾ പാലിക്കുന്ന പ്രവാസികൾക്ക് പ്രത്യേക എൻട്രി പെർമിറ്റുകൾ ഒഴിവാക്കുന്നതാണ്. ഖത്തറിന് പുറത്ത് ആറ് മാസത്തിന് താഴെ കാലയളവ് ചെലവഴിച്ചിട്ടുള്ള, സാധുതയുള്ള റെസിഡൻസി പെർമിറ്റുള്ള പ്രവാസികൾക്ക് ‘exceptional entry permit’ എടുക്കാതെ പ്രവേശനം അനുവദിക്കുന്നതാണ്.”, അദ്ദേഹം ഖത്തർ ടി വിയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി.

ആറ് മാസത്തിലധികം ഖത്തറിന് പുറത്ത് ചെലവഴിച്ചവരും, റെസിഡൻസി പെർമിറ്റുകളുടെ കാലാവധി അവസാനിച്ചവരുമായ പ്രവാസികൾക്ക് ഖത്തർ ഇ-ഗവണ്മെന്റ് പോർട്ടലായ ‘Hukoomi’-യിലൂടെയോ, ‘Metrash 2’ ആപ്പിലൂടെയോ നിശ്ചിത ഫീ അടച്ച് കൊണ്ട് തിരികെമടങ്ങുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

🛫ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനയാത്രകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം എംബസികളുമായി ചർച്ച നടത്തി.

✒️ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാ സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംരംഭങ്ങളെക്കുറിച്ച് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഗൾഫിലെ ഇന്ത്യൻ അംബാസഡർമാരുമായി കൂടിക്കാഴ്ച നടത്തി. “ഇന്ത്യയുമായുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള വിഷയം ആതിഥേയ രാജ്യങ്ങളുമായി ചർച്ച ചെയ്യാൻ ഞങ്ങളുടെ സ്ഥാനപതികളോട് ആ യോഗത്തിൽ മന്ത്രാലയം അഭ്യർത്ഥിച്ചു.”, വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.

“ഇന്ത്യയിലെ COVID-19 രോഗസാഹചര്യത്തിൽ നിയന്ത്രണം രേഖപ്പെടുത്തിയതോടെ, ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്കുള്ള നിയന്ത്രണങ്ങൾ വിവിധ രാജ്യങ്ങൾ ലഘൂകരിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.”, അദ്ദേഹം കൂട്ടിച്ചേർത്തു. ഇറ്റലിയിൽ അടുത്തിടെ സമാപിച്ച G-20 മന്ത്രിസഭായോഗത്തോടനുബന്ധിച്ച് സൗദി വിദേശകാര്യ മന്ത്രിയുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കർ ഈ വിഷയം പ്രത്യേകം ഉന്നയിച്ചതായും അരിന്ദം ബാഗ്ചി വ്യക്തമാക്കി.

വിദ്യാർത്ഥികളുടെയും പ്രൊഫഷണലുകളുടെയും യാത്രയും ചലനാത്മകതയും സാധാരണവൽക്കരിക്കുന്നതിനും, വ്യക്തികൾക്ക് തങ്ങളുടെ കുടുംബങ്ങളോടൊപ്പം ഒത്ത് ചേരുന്നതിന് അവസരമൊരുക്കുന്നതിനും ആവശ്യമായ വിഷയങ്ങൾ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്‌ള വിദേശരാജ്യങ്ങളിലെ ഉദ്യോഗസ്ഥരുമായി ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലേക്ക് മടങ്ങേണ്ട ഇന്ത്യക്കാരെ സഹായിക്കാൻ ഞങ്ങൾ സജീവമായി ശ്രമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

പകർച്ചവ്യാധിയുടെ രണ്ടാം തരംഗം ഇന്ത്യയെ ബാധിച്ചതിനുശേഷം ഇത് രണ്ടാം തവണയാണ് ബാഗ്ചി ഇന്ത്യയിലേക്കും പുറത്തേക്കും ഉള്ള വിമാന യാത്രയുടെ പ്രശ്നം ഉന്നയിക്കുന്നത്. ഇക്കാര്യത്തിൽ ചില പ്രാരംഭ നടപടികൾ ഫലംകണ്ടതായും, ഈ പ്രശ്നത്തിന് സർക്കാർ മുൻ‌ഗണന നൽകുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

🇶🇦ഖത്തറില്‍ കോവിഡ് വീണ്ടും കുറഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 86 പേര്‍ക്കു മാത്രം.

✒️ഖത്തറില്‍ ഇന്ന് 86 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 135 പേരാണ് രോഗമുക്തി നേടിയത്. 54 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 32 പേര്‍. 1,464 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഖത്തറില്‍ ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 599. രാജ്യത്ത് ഇതുവരെ 2,21,295 പേര്‍ രോഗമുക്തി നേടി. ഇന്ന് 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 90 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 6,657 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 33,96,963 ആയി. വാക്‌സിനേഷന് യോഗ്യരായ 77.9 ശതമാനം പേര്‍ക്ക് ഇതിനകം ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചു.

🇶🇦വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വിസിറ്റ് വിസയില്‍ വരാനാവില്ല.

✒️വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വിസിറ്റ് വിസയില്‍ വരാനാവില്ല. ഖത്തറിലെ പുതിയ യാത്രാനയം സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കുന്നതിന് ഇന്ത്യന്‍ എംബസി പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. റെഡ് ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളിലുള്ളവര്‍ക്കാണ് കുട്ടികള്‍ക്കുള്ള ഈ വിലക്ക് ബാധകമാവുന്നത്.

നിലവില്‍ ഇന്ത്യയില്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിക്കില്ലെന്നതിനാല്‍ ഫലത്തില്‍ ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഖത്തറിലേക്ക് വിസിറ്റ് വിസയില്‍ വരാനാവില്ല. 12 മുതല്‍ 17 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഫാമിലി വിസിറ്റ്, ബിസിനസ്, ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വരണമെങ്കില്‍ പൂര്‍ണമായും വാക്‌സിനെടുത്തിരിക്കണം.

ചെറിയ കുട്ടികളോടൊത്ത് സന്ദര്‍ശക വിസയില്‍ ഖത്തറിലേക്ക് വരാനിരിക്കുന്ന കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഈ തീരുമാനം.

റസിഡന്റ് വിസയില്‍ വരുന്നവര്‍
വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം ഇന്ത്യയില്‍ നിന്ന് വരുന്ന വാക്‌സിനെടുക്കാത്ത 17 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ 10 ദിവസം ഹോം ക്വാറന്റീനില്‍ കഴിയണം.

വാക്‌സിനെടുക്കാത്തവര്‍, ഭാഗികമായി വാക്‌സിനെടുത്തവര്‍, സെക്കന്‍ഡ് ഡോസ് എടുത്ത് 14 ദിവസം പൂര്‍ത്തിയാകാത്തവര്‍ എന്നിവര്‍ 10 ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം. കൂടെ വരുന്ന കൂട്ടികള്‍ക്കും ഇതേ നിയമം ബാധകമാണ്.

🇰🇼കുവൈത്തില്‍ രണ്ട് മലയാളികള്‍ കോവിഡ് ബാധിച്ചു മരിച്ചു.

✒️കുവൈത്തില്‍ പത്തനംതിട്ട സ്വദേശിയും തിരുവനന്തപുരം സ്വദേശിയായ അധ്യപികയും കോവിഡ് ബാധിച്ചു മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി പുതുച്ചേരി തൈക്കൂട്ടത്തില്‍ പരേതനായ രാജപ്പ പണിക്കരുടെ മകന്‍ അജികുമാരന്‍ നായര്‍(49)ആണ് മരിച്ചത്. കോവിഡ് ചികിത്സയില്‍ കഴിയവേയാണ് മരണം.

ഫോക്കസ് കുവൈത്ത് യൂണിറ്റ് രണ്ടിലെ സജീവ അംഗമായിരുന്നു. മുന്‍ ജോയിന്റ് ട്രഷറര്‍, ഓഡിറ്റര്‍, വെല്‍ഫെയര്‍ ജോയിന്റ് കണ്‍വീനര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: രാജി ചന്ദ്ര, മക്കള്‍: അര്‍ജുന്‍, അശ്വിന്‍.

അബ്ബാസിയ യുനൈറ്റഡ് സ്‌കൂള്‍ അധ്യാപികയും തിരുവനന്തപുരം സ്വദേശിയുമായ മഞ്ജു പ്രേം(50) കോവിഡ് ബാധിച്ച് മരിച്ചു.

കലാ സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന മഞ്ജു പ്രേം ആംസ് ഫോര്‍ യു എന്ന സംഘടനയുടെ ട്രഷററും ജീവകാരുണ്യ പ്രവര്‍ത്തകയുമായിരുന്നു. ഭര്‍ത്താവ്: പ്രേം സുകുമാര്‍ (ഇന്‍ഡസ്ട്രിയല്‍ ബാങ്ക്, കുവൈത്ത്), മക്കള്‍: വിനയ് പ്രേം, വിസ്മയ പ്രേം.

🇰🇼കുവൈത്തിൽ ബീച്ചുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി മുനിസിപ്പാലിറ്റി.

✒️കുവൈത്തിൽ ബീച്ചുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനൊരുങ്ങി മുനിസിപ്പാലിറ്റി. പൊതു ഉപയോഗ വസ്തുക്കൾ കേടുവരുത്തുന്ന പ്രവണത വർധിച്ച പശ്ചാത്തലത്തിലാണ് നിരീക്ഷണ ക്യാമറ സഥാപിക്കാൻ അധികൃതർ ഒരുങ്ങുന്നത്. 

ബീച്ചുകളിലെ വിളക്കുകാലുകളും ദിശാസൂചികളും നശിപ്പിക്കുക, ടാപ്പുകൾ നശിപ്പിക്കുക തുടങ്ങിയ അക്രമ പ്രവർത്തനങ്ങളെ തടയുന്നതിന് മുനിസിപ്പാലിറ്റി ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ട്. യൂനിഫോമിലും അല്ലാതെയും പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് ആവശ്യം. ഇതോടൊപ്പം നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകാനാണ് മുനിസിപ്പാലിറ്റിയുടെ പദ്ധതി.

പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു അധികൃതർ മുന്നറിയിപ്പ് നൽകി. അതിനിടെ പൊതു ശൗചാലയങ്ങളിൽ ഉപയോഗത്തിന് ഫീസ് ചുമത്തണമെന്ന നിർദേശം മുനിസിപ്പാലിറ്റി നിരാകരിച്ചു . സൗകര്യങ്ങൾ എല്ലാവർക്കും വേണ്ടി ഒരുക്കിയതാണെന്നും അത് സംരക്ഷിക്കേണ്ടത് പൊതു ഉത്തരവാദിത്തമാണെന്നും മുനിസിപ്പാലിറ്റിയിലെ നിർമാണ വകുപ്പ് മേധാവി അഹ്മദ് അൽ ഹാജിരി പറഞ്ഞു. 

പരിസ്ഥിതി നിയമലംഘനങ്ങൾ തടയാൻ പരിസ്ഥിതി അതോറിറ്റി ജാബിർ പാലത്തിലും പ്രധാന ബീച്ചുകളിലും നേരത്തെ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നു.

🇦🇪ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക്​ കർശന മുന്നറിയിപ്പുമായി യു.എ.ഇ.

✒️ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക്​ കർശന മുന്നറിയിപ്പുമായി യു.എ.ഇ. സമീപകാലത്ത്​ ഇത്തരം അപകട സംഭവങ്ങൾ ആവർത്തിച്ച സാഹചര്യത്തിലാണ്​ അധികൃതരുടെ താക്കീത്​. ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ ദുബൈയിലും അബൂദബിയിലും പരിശോധനയും ശക്തമാക്കും. 

ലൈസൻസില്ലാതെ വാഹനം ഓടിച്ചാൽ മൂന്നുമാസം വരെ തടവോ 50,000ദിർഹം വരെ പിഴയോ അല്ലെങ്കിൽ രണ്ടും ചേർന്നതോ ആയിരിക്കും ശിക്ഷ ലഭിക്കുക.​ പ​ബ്ലിക്​ പ്രോസിക്യൂട്ടർ ട്വിറ്ററിലൂടെയാണ്​ ഇക്കാര്യം ഓർമിപ്പിച്ചത്​. ലൈസൻസിൽ ഉൾപ്പെടാത്ത വാഹനം ഓടിച്ചാലും സമാനമായ പിഴ തന്നെയായിരിക്കും ലഭിക്കുക. 

ലൈസൻസില്ലാതെ വാഹനമോടിക്കുന്നതിൽ നിന്ന്​ എല്ലാവരും വിട്ടുനിൽക്കണമെന്നും സമൂഹത്തിൽ നിയമപാലനം പ്രോത്സാഹിക്കുന്നതിനുള്ള പ്രചാരണത്തി​ന്റെ ഭാഗമായി പ്രസിദ്ധപ്പെടുത്തിയ ട്വീറ്റിൽ ആവശ്യപ്പെട്ടു. നിയമലംഘനങ്ങൾ കുറക്കുക എന്നതും നിയമത്തെ കുറിച്ച് അവബോധം വർധിപ്പിക്കലുമാണ്​ പ്രചാരണത്തി​ന്റെ ലക്ഷ്യം.

Post a Comment

0 Comments