മിഠായിത്തെരുവില്‍ ഇന്നു മുതൽ വഴിയോര കച്ചവടം അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം കമ്മീഷണർ എ.വി ജോർജ് ഉത്തരവിറക്കിയിരുന്നു.
കോഴിക്കോട് മിഠായിത്തെരുവില്‍ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ച് പൊലീസ്. വഴിയോര കച്ചവടം നിരോധിച്ച് കമ്മീഷണർ പുറത്തിറക്കിയ ഉത്തരവ് മറികടന്ന് കച്ചവടക്കാര്‍ വിൽപ്പന നടത്തിയതിനു പിന്നാലെയാണ് പൊലീസ് നടപടി. ഇതിനെതിരെ കച്ചവടക്കാര്‍ പ്രതിഷേധിച്ചു.
കടകളിലേക്ക് വരുന്നവർ തെരുവ് കച്ചവടക്കാരിൽ നിന്നും സാധനം വാങ്ങാൻ വരുന്നത് തിരക്ക് കൂടുന്നതിന് കാരണമാകും.
സര്‍ക്കാര്‍ ഉത്തരവു പ്രകാരം വഴിയോരക്കച്ചവടത്തിന് അനുമതിയില്ല. സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അനുമതിയെന്നാണ് പൊലീസ് നിലപാട്.
കച്ചവടത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് വ്യാപാരികൾ. "തങ്ങൾക്കിവിടെ ജീവിക്കണം. "അറസ്റ്റ് ചെയ്യൂ ജയിലിലടക്കൂ", എ.സി.പി. നീതി പാലിക്കുക" തുടങ്ങീ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിക്കുകയാണ്. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്നു.
0 Comments