Ticker

6/recent/ticker-posts

Header Ads Widget

ക്യാമറ കൈക്കലാക്കി കടന്നു കളഞ്ഞു; പ്രതിയെ ലൈവായി പിന്തുടർന്ന് പിടിച്ച് ക്യാമറയുടമ

നിരവധി മോഷ്ണ കേസുകളില്‍ പ്രതിയായ ബിനു കൃഷ്ണനെ നാടകീയമായി പിടികൂടി. വര്‍ക്കല ഡി വൈ എസ് പി ബിനുകുട്ടന്‍ നിര്‍ദേശത്തോടെ നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ അറസ്റ്റിലായത്.

വാടകയ്ക്കെടുത്ത ക്യാമറയുമായി മുങ്ങിയയാളെ അതിസാഹസികമായി പിന്തുടർന്ന് പിടിച്ച് ക്യാമറയുടമ. തിരുവനന്തപുരം സ്വദേശി ബ്ലെസ്ലിയാണ് തന്റെ ക്യാമറയുമായി കടന്നുകളഞ്ഞയാളെ കാത്തിരുന്ന് പിടികൂടി പോലീസിനെ ഏൽപ്പിച്ചത്.

ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് ബിനു കൃഷ്ണൻ എന്ന യുവാവ് ബ്ലെസ്ലിയുടെ ക്യാമറയുമായി കടന്നു കളഞ്ഞത്. ക്യാമറ വാടകയ്ക്കെടുക്കുമ്പോൾ ഇയാൾ ഏൽപ്പിച്ച പാൻ കാർഡും ആധാറും വ്യാജമായിരുന്നുവെന്ന് കാണിച്ച് ബ്ലെസ്ലി തന്റെ ഇൻസ്റ്റാ​ഗ്രാം പേജിൽ ഇവയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.

ഒരാഴ്ചയ്ക്ക് ശേഷമാണ് നാടകീയമായ സംഭവങ്ങളുണ്ടായത്.

ക്യാമറ വാടകയ്ക്ക് എടുത്ത ശേഷം തിരികെ നല്‍കാതെ മുങ്ങുകയാണ് സ്ഥിരമായി ബിനു കൃഷ്ണന്‍ ചെയ്യുന്നത്. ഇത് മനസിലാക്കിയ യുവാക്കള്‍ ഇയാള്‍ക്കായി സമാന രീതിയില്‍ കെണിയൊരുക്കുകയായിരുന്നു.

ഒഎല്‍എക്‌സില്‍ ക്യാമറകള്‍ വാടകയ്ക്ക് നല്‍കാനുണ്ടെന്ന് വ്യാപകമായി പരസ്യം നല്‍കി. പരസ്യം ശ്രദ്ധയില്‍പ്പെട്ട ബിനു കൃഷ്ണന്‍ ക്യാമറ വാടകയ്ക്ക് എടുക്കാനായി പരസ്യം നല്‍കിയവര്‍ പറഞ്ഞ സ്ഥലത്ത് എത്തിച്ചേര്‍ന്നു.

ബ്ലെസ്ലിയുടെ ഒരു സുഹൃത്ത് വഴി ബിനുവിനെ ഇടപാടിന് ക്ഷണിച്ചു. നേരിൽക്കാണാമെന്ന് പറഞ്ഞ ബിനുവിനെ വരുന്ന സമയത്ത് പിടികൂടാൻ വേഷംമാറിയാണ് സംഘം വലവിരിച്ച് കാത്തിരുന്നത്. അൽപ്പസമയത്തിന് ശേഷം വന്ന ബിനുവിനെ ബ്ലെസ്ലിയും സുഹൃത്തുക്കളും ഇയാളെ സാഹസികമായി പിന്തുടർന്ന് പിടികൂടി.

ഇതിന്റെ ദൃശ്യങ്ങളും ഇവർ പകർത്തിയിരുന്നു. ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതേ ബിനു ഹൈദരാബാദിലും നെയ്യാറ്റിൻകരയിലും മോഷണം നടത്തിയില്ലേ എന്ന് ദൃശ്യത്തിൽ ചോദിക്കുന്നുണ്ട്.

ക്യാമറ ഉടമ ബ്ലെസ്സി

Post a Comment

0 Comments