മുക്കം: അധ്യയനം തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും തിരുവമ്പാടി മണ്ഡലത്തിലെ നിരവധി സകൂളുകളിൽ അധ്യാപകരില്ലാത്ത വിഷയത്തിലും മണ്ഡലത്തിലെ എല്ലായിടത്തും നെറ്റ് വർക്ക് കണക്ടീവിറ്റി ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടും, ഗ്രേസ് മാർക്ക് ഒഴിവാക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചും മുസ്‌ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുക്കത്തെ എ.ഇ.ഒ ഓഫീസിനു മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചു സമരം യൂത്ത് ലീഗ് ജില്ലാ ട്രഷറർ കെ.എം.എ റഷീദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് വി.പി എ ജലീൽ അധ്യക്ഷനായി കഴിഞ്ഞ ഒരു വർഷത്തിലധികമായി പത്തോളം പ്രധാനാധ്യാപകരുടെയും നൂറോളം അധ്യാപക ഒഴിവകളും മണ്ഡലത്തിലുണ്ട്
ക്ലാസുകൾ പൂർണ്ണമായും ഓൺലൈൻ ആയി മാറി ഒന്നര വർഷമായിട്ടും പലയിടങ്ങളിലും ഇപ്പോഴും നെറ്റ് വർക്ക് ലഭ്യമായിട്ടില്ല. കോവിഡ് കാലത്തും പല വിധ സേവന പ്രവർത്തനങ്ങൾ നടത്തിയ വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് നൽകേണ്ടന്ന തീരുമാനം തികച്ചും വിദ്യാർത്ഥി വിരുദ്ധമാണ് മേൽ വിഷയങ്ങളിൽ അടിയന്തിര പരിഹാരമില്ലങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും യൂത്ത് ലീഗ് ഭാരവാഹികൾ മുന്നറിയിപ്പു നൽകി.
മണ്ഡലം ജനറൽ സെക്രട്ടറി ഷംസീർ പോത്താറ്റിൽ, നിസാം കാരശ്ശേരി, ഷിയാസ് ഇല്ലിക്കൽ, എ.കെ.റാഫി, നൗഫൽ പുതുക്കുടി, വി.കെ.താജു, ശരീഫ് വെണ്ണക്കോട്, ജിഹാദ് തറോൽ, അനസ് പന്നിക്കോട് തുടങ്ങിയവർ പങ്കെടുത്തു
0 Comments