സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മൂലം പ്രതിസന്ധിയിലായവരുടെ ആത്മഹത്യ തുടർക്കഥയാവുന്നു. പാലക്കാട്ട് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. പാലക്കാട് വെണ്ണക്കര സ്വദേശി പൊന്നുമണി ലൈറ്റ് ആൻഡ് സൗണ്ട് ഉടമ പൊന്നുമണിയാണ് മരിച്ചത്.
ലോക്ക്ഡൗൺ മൂലം വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നാണ് പറയപ്പെടുന്നത്. കടബാധ്യതയുണ്ടായിരുന്നതായും ബന്ധുക്കൾ പറഞ്ഞു.
സംസ്ഥാനത്ത് അടുത്തിടെയായി ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഉടമയാണ് പൊന്നുമണി. കീടനാശിനി കഴിച്ചാണ് ഇയാൾ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇയാൾ കീടനാശിനി കഴിച്ചത്. ഇന്ന് രാവിലെ ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു.
ഈയിടെ സംസ്ഥാനത്ത് ആലപ്പുഴയിലും തിരുവനന്തപുരത്തും ഇതേ മേഖലയില്‍ നിന്നുള്ള രണ്ടുപേര്‍ മരിച്ചിരുന്നു. ലൈറ്റ് ആന്‍റ് സൌണ്ട് മേഖലയില്‍ നിന്നും കോവിഡ് ലോക്ഡൌണ്‍ സമയത്ത് ആത്മഹത്യ ചെയ്തുന്ന അഞ്ചാമത്തെ ആളാണ് പൊന്നുമണി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
0 Comments