Ticker

6/recent/ticker-posts

Header Ads Widget

നീറ്റ് യു.ജി പരീക്ഷ തിയതി പ്രഖ്യാപിച്ചു

നീറ്റ് യു.ജി പരീക്ഷ തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 12 ന് പരീക്ഷ നടക്കും.

നാളെ വൈകിട്ട് 5 മണി മുതൽ അപേക്ഷ നൽകാം. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു.

പരീക്ഷ നടത്തുന്ന നഗരങ്ങളുടെ എണ്ണം 155 ൽ നിന്ന് 198 ആക്കിയിട്ടുണ്ട്. പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പരീക്ഷ.

നേരത്തെ ജെഇഇ പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ നീറ്റ് പരീക്ഷ സെപ്റ്റംബർ 5ന് നടക്കും എന്ന തരത്തിൽ വ്യാജ പ്രചാരണങ്ങൾ നടന്നിരുന്നു. എന്നാൽ ഈ വാർത്ത തള്ളി പിഐബി രംഗത്തെത്തിയിരുന്നു.

ഘട്ടം ഘട്ടമായാണ് പരീക്ഷാ ഹാളുകളിലേക്ക് പ്രവേശനം അനുവദിക്കുക. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നതും ഇതേ രീിയിലാവും. സമ്പർക്കമില്ലാത്ത രീതിയിലാകും പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന വിദ്യാർത്ഥികളുടെ രജിസ്ട്രേഷനെന്നും മന്ത്രി അറിയിച്ചു.

“എൻട്രി, എക്സിറ്റ് ഗേറ്റുകളിൽ കൃത്യമായ സാനിറ്റേഷൻ സൗകര്യങ്ങൾ ലഭ്യമാക്കും. സാമൂഹിക അകലം പാലിച്ചാവും ഇരിപ്പിടങ്ങൾ സ്ഥാപിക്കുക,” മന്ത്രി അറിയിച്ചു.

Post a Comment

0 Comments