ആതവനാട് ∙ നിർധന കുടുംബത്തിലെ വിദ്യാർഥികൾക്ക് പഠിക്കാൻ മൊബൈൽ ഫോൺ വാങ്ങുന്നതിനായി നിക്കാഹ് ദിനത്തിൽ വധുവിന്റെ വകയായി ഒരു പവൻ സ്വർണ നാണയം.
പാറപ്പുറം മണാട്ടിൽ ഹനീഫയുടെ മകൾ ഹംന ഷെറിനാണ് സ്വർണം നൽകിയത്. കൊട്ടാരം സ്വദേശി നമ്പ്രത്ത് അബ്ദുറസാഖിന്റെ മകൻ ഉവൈസാണ് വരൻ.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.ആസാദിന് ഹനീഫയും ഉവൈസും ചേർന്ന് സ്വർണനാണയം നൽകി. ടി.പി.ഇബ്രാഹിം, യാഹു കോലിശ്ശേരി എന്നിവർ സംബന്ധിച്ചു. സ്വർണം വിൽപന നടത്തുന്ന പണം ഉപയോഗിച്ച് അർഹരായ 4 വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകാനാണ് തീരുമാനം.
0 Comments