Ticker

6/recent/ticker-posts

Header Ads Widget

ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം ലോക്ഡൗണില്‍ ഇളവ്; കടകള്‍ തുറന്ന് പ്രവർത്തിക്കും


ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്. ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഞായറാഴ്ചത്തെ സമ്പൂർണ ലോക്​ഡൗൺ ഒഴിവാക്കി. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാത്രി എട്ടുവരെ എല്ലാ കടകളും തുറക്കാം. എ, ബി, സി കാറ്റഗറിയിലുള്ള സ്​ഥലങ്ങളിലാണ്​ ഇളവുകൾ. ഡി കാറ്റഗറിയിൽ അവശ്യവസ്​തുക്കൾ വിൽക്കുന്ന കടകൾക്ക്​ മാത്രമാണ്​ അനുമതി.


എ,ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിലാണ് ഇളവുകൾ അനുവദിക്കുക. ട്രിപ്പിൾ ലോക്ഡൗൺ ഉള്ള ഡി വിഭാഗത്തിൽ ഇളവുകൾ ഉണ്ടായിരിക്കില്ല. 21 ന് ആണ് ബക്രീദ്.

മൂന്നു ദിവസങ്ങളിൽ എ,ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ പലചരക്ക്, പഴം, പച്ചക്കറി, മീൻ, ഇറച്ചി, ബേക്കറി എന്നീ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് തുറന്ന് പ്രവർത്തിക്കാം. കൂടാതെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകിയിട്ടുണ്ട്.

രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക. ഇന്ന് വ്യാപാരികളുമായി നടത്തിയ ചർച്ചകളെ തുടർന്ന് ഇളവുകൾ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.

അതേസമയം , ഡി കാറ്റഗറിയില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് അനുമതി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിനു മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളാണ് ഡി കാറ്റഗറിയിലുള്ളത്.

വ്യാപാരി നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയെ തുടർന്നാണ്​ ഇളവുകൾ അനുവദിച്ചത്​. കടകളുടെ പ്രവർത്തന സമയവും പൊലീസുകാരുടെ ഇടപെടലും ഉദ്യോഗസ്ഥ പീഡനം, വൈദ്യുതി ചാർജ് വർധന, വ്യാപാരി ക്ഷേമ നിധിയിലെ നഷ്ടപരിഹാരം, ജിഎസ്ടിയിലെ അപാകത തുടങ്ങിയ കാര്യങ്ങളും മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ വിഷയമായിരുന്നു. പൊലീസ് കേസുകൾ പിൻവലിക്കുന്ന കാര്യം പരിഗണിക്കാമെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. ഓണക്കാലം വരെ തടസ്സമില്ലാതെ വ്യാപാരം നടത്താൻ കഴിയണമെന്ന ആവശ്യം സംഘടന മുന്നോട്ടുവച്ചു. കഴിഞ്ഞ മൂന്ന്​ വർഷം വെള്ളപ്പൊക്കവും കോവിഡും കാരണം ഓണക്കാലത്തെ കച്ചവടം പോയെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി.

Post a Comment

0 Comments