കൊടിയത്തൂര്‍: വായനാ ദിനാചരണ പരിപാടിയോടനുബന്ധിച്ച് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. എല്‍.പി വിഭാഗത്തിന് ചിത്രരചന, യു.പി വിഭാഗത്തിന് കവിതാ രചന, ഹൈസ്‌കൂള്‍ വിഭാഗത്തിന് പ്രബന്ധരചന എന്നീ ഇനങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. നൂറു കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സത്തില്‍ വിജയികളായവര്‍ക്ക് പ്രശസ്തിപത്രവും ഉപഹാരവും സമ്മാനിക്കും. പങ്കെടുത്തവര്‍ക്കെല്ലാം അനുമോദപത്രം നല്‍കുമെന്നും കോ-ഓര്‍ഡിനേറ്റര്‍ ആയിഷ ചേലപ്പുറത്ത് അറിയിച്ചു.
ചിത്രരചനയില്‍ ഹന്ന ഫാത്തിമ കെ ചെറുവാടി ഒന്നാം സ്ഥാനം നേടി. ടെസ ജര്‍മെയിന്‍ അനൂപ് തോട്ടുമുക്കം രണ്ടാം സ്ഥാനവും, സെയാന്‍ മാലിക് കൊടിയത്തൂര്‍ മൂന്നാം സ്ഥാനവും നേടി.
കവിതാ രചനയില്‍ ഹയ ഷഹന്‍ കൊടിയത്തൂര്‍ ഒന്നാം സ്ഥാനംവും ആര്‍ദ്ര മാട്ടുമുറി, ഹിദാ ഷെറിന്‍ ചെറുവാടി എന്നിവര്‍ രണ്ടാം സ്ഥാനവും ഫിസാ ഫൈസല്‍ കൊടിയത്തൂര്‍ മൂന്നാം സ്ഥാനവും നേടി.
പ്രബന്ധ രചനയില്‍ നാജില്‍ വെസ്റ്റ് കൊടിയത്തൂര്‍ ഒന്നാം സ്ഥാനവും റിദാ ബിന്‍സി എം, മിന്‍ഹാ അലി എന്നിവര്‍ രണ്ടാം സ്ഥാനവും ദിയാന മുജീബ് മാട്ടുമുറി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
വിജയികളെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് അഭിനന്ദിച്ചു. കോ-ഓര്‍ഡിനേറ്റര്‍മാരായ ഫസല്‍ കൊടിയത്തൂര്‍, ബാബൂ പൊലുകുന്നത്ത്, ടി.കെ അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments