ജപ്പാനില്‍ നടക്കുന്ന ടോക്കിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയ ഇര്‍ഫാനും ജാബിറിനും മലപ്പുറത്തിന്റെ സ്‌നേഹാദരം.
കേരളത്തില്‍ നിന്ന് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഒമ്പത് താരങ്ങളില്‍ ജില്ലയില്‍ നിന്നുള്ള കെ.ടി. ഇര്‍ഫാന്‍, എം.പി. ജാബിര്‍ എന്നിവരെയാണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. കായിക വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹ്മാന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ചു. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അഞ്ച് ലക്ഷം കൂടാതെ ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്ന് ഒരു ലക്ഷം രൂപ വീതവും ഇരു കായിക താരങ്ങള്‍ക്കും പാരിതോഷികമായി നൽകും .
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ മലയാളി പുരുഷ താരമാണ് പന്തല്ലൂര്‍ സ്വദേശി ജാബിര്‍. 2017-ല്‍ ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കലം നേടിയിരുന്നു. 2019-ല്‍ ദോഹയില്‍ സ്ഥാപിച്ച 49.13 സെക്കന്റാണ് 400 മീറ്റര്‍ ഹര്‍ഡില്‍സിലെ മികച്ച സമയം. ടോക്കിയോ ഒളിമ്പിക്‌സിനുള്ള യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ് എന്ന നേട്ടം സ്വന്തം പേരില്‍ കുറിച്ചാണ് കീഴുപറമ്പ് സ്വദേശി ഇര്‍ഫാന്‍ ജപ്പാനിലേക്ക് തിരിക്കുന്നത്.
0 Comments