Ticker

6/recent/ticker-posts

Header Ads Widget

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

🔰പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം: വിവരങ്ങൾ സമർപ്പിക്കാനുള്ള സമയം നീട്ടി.

✒️സിബിഎസ്ഇ 12-ാം ക്ലാസ് ഫലങ്ങളിൽ അന്തിമ തീരുമാനം സ്വീകരിക്കുന്നതിനുള്ള തീയതി നീട്ടിയതായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സിബിഎസ്ഇ). ജൂലൈ 22 മുതൽ ജൂലൈ 25 വൈകുന്നേരം 5 മണി വരെ സ്കൂളുകൾക്ക് ഈ വിവരങ്ങൾ സമർപ്പിക്കാം.

പത്താം ക്ലാസ്, 12 ക്ലാസ് വിഭാഗങ്ങളിലെ പ്രൈവറ്റ് വിദ്യാർത്ഥികളെ സംബന്ധിച്ച തീരുമാനവും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. വിവരങ്ങളും റെക്കോഡുകളും ലഭ്യമല്ലാതിരുന്നതിനാൽ പ്രൈവറ്റ് വിദ്യാർത്ഥികളുടെ ബദൽ മൂല്യനിർണയം നടത്താൻ തളിഞ്ഞിരുന്നില്ല.

അതിനാൽ, എല്ലാ സിബിഎസ്ഇ പ്രൈവറ്റ് വിദ്യാർത്ഥികലുടെയും പരീക്ഷ നടത്താൻ ബോർഡ് തീരുമാനിച്ചിരുന്നു. ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 15 വരെ പരീക്ഷകൾ നടത്തുകയും ഫലം ഉടൻ തന്നെ പ്രഖ്യാപിക്കുകയും ചെയ്യും. പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വ്യക്തമാക്കി ബോർഡ് ഉടൻ നോട്ടീസ് നൽകും.

വിവിധ സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന ചോദ്യങ്ങളുമായി ബന്ധപ്പെട്ട പതിവുചോദ്യങ്ങളുടെ ഒരു ലിസ്റ്റ് ഇമെയിൽ, വാട്ട്‌സ്ആപ്പ് തുടങ്ങിയവയിലൂടെ അറിയിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നു. പതിവ് ചോദ്യങ്ങളുടെ പട്ടിക ജൂലൈ 21നകം സ്കൂളുകൾക്ക് നൽകും. അതിനാൽ സ്കൂളുകൾക്ക് ഉചിതമായ നടപടി സ്വീകരിക്കാമെന്നും സിബിഎസ്ഇ വ്യക്തമാക്കി.

പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ഫലം ജൂലൈ 15 നകം പുറത്തിറക്കുമെന്ന് ബോർഡ് മുൻ അറിയിപ്പുകളിൽ വ്യക്തമാക്കിയിരുന്നു. കോവിഡ് സാഹചര്യം കാരണം ഫലം വൈകുകയാണെന്ന് ബോർഡ് അധികൃതർ ചൂണ്ടിക്കാട്ടി.

2020 ൽ, പത്താം ക്ലാസ് ഫലം ജൂലൈ 15 ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം, കൊറോണ വൈറസ് വ്യാപനത്തിന്റെ പാരമ്യത്തിലെത്തിയപ്പോളായിരുന്നു ഫലപ്രഖ്യാപനം. രോഗവ്യാപനത്തിന് മുമ്പ് തന്നെ കഴിഞ്ഞ വർഷം ബോർഡ് പത്താം ക്ലാസിലേക്കുള്ള മിക്ക പരീക്ഷകളും നടത്തിയിരുന്നു, വടക്കുകിഴക്കൻ ഡൽഹി മേഖലയിലെ അക്രമങ്ങൾ കാരണം ഡൽഹി നഗരത്തിലെ ചില പരീക്ഷകൾ മാത്രമായിരുന്നു നടത്താൻ കഴിയാതിരുന്നത്. എന്നാൽ പന്ത്രണ്ടാം ക്ലാസിനുള്ള നിരവധി പരീക്ഷകൾ നടന്നിരുന്നില്ല. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് കണക്കിലെടുത്ത് സിബിഎസ്ഇ ഒരു ബദൽ മാർക്കിങ് സമ്പ്രദായം അന്ന് ആവിഷ്കരിച്ചിരുന്നു.

🔰പ്ലസ് ടു ഗ്രേഡിങ്ങും ഗ്രേഡ് വാല്യൂവും ഇങ്ങനെ.

✒️പ്ലസ് ടു പരീക്ഷാ ഫലം രണ്ടാഴ്ചയ്ക്കുള്ളിൽ പ്രസിദ്ധീകരിച്ചേക്കും. അധികം വൈകാതെ ഫലപ്രഖ്യാപനം നടത്താനുള്ള ശ്രമമാണ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. മുൻവർഷങ്ങളെ പോലെ തന്നെ ഗ്രേഡിങ് സമ്പ്രദായം തന്നെയായിരിക്കും ഇത്തവണയും പിന്തുടരുക. കോവിഡ് സാഹചര്യത്തിൽ മേളകളൊന്നും നടക്കാത്തിനാൽ പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള ഗ്രേസ് മാർക്ക് ഇത്തവണ നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ പതിനൊന്നും പന്ത്രണ്ടും ക്ലാസുകളിലെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി നൽകുന്ന ഗ്രേസ് മാർക്ക് ഉണ്ടെന്നും പതിനൊന്നിലെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി ആ ഗ്രേസ് മാർക്ക് നൽകണമെന്ന അഭ്യർത്ഥന ചിലർ വിദ്യാഭ്യാസവകുപ്പിന് മുന്നിൽ വച്ചിട്ടുണ്ട്. ആ അഭ്യർത്ഥനയിൽ സർക്കാർ തീരുമാനം ആയിട്ടില്ല.

മുൻവർഷങ്ങളെ പോലെ തന്നെ ഗ്രേഡിങ് സമ്പ്രദായം തന്നെയായിരിക്കും ഇത്തവണയും പിന്തുടരുക. കോവിഡ് സാഹചര്യത്തിൽ മേളകളൊന്നും നടക്കാത്തിനാൽ പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള ഗ്രേസ് മാർക്ക് ഇത്തവണ നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ പതിനൊന്നും പന്ത്രണ്ടും ക്ലാസുകളിലെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി നൽകുന്ന ഗ്രേസ് മാർക്ക് ഉണ്ടെന്നും പതിനൊന്നിലെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി ആ ഗ്രേസ് മാർക്ക് നൽകണമെന്ന അഭ്യർത്ഥന ചിലർ വിദ്യാഭ്യാസവകുപ്പിന് മുന്നിൽ വച്ചിട്ടുണ്ട്. ആ അഭ്യർത്ഥനയിൽ സർക്കാർ തീരുമാനം ആയിട്ടില്ല.

മുൻ വർഷത്തെ പോലെ തന്നെയാകും ഇത്തവണയും ഗ്രേഡിങ് രീതി. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവരും യോഗ്യത നേടാത്തവരും എന്ന രണ്ട് വിഭാഗങ്ങളെ ഉണ്ടാവുകയുള്ളൂ. എന്തെങ്കിലും തരത്തിൽ ഏതെങ്കിലും വിഷയം കിട്ടാതെ വരുകയോ യോഗ്യത നേടാതെ വരുകയോ ചെയ്താൽ ഒരു വർഷം നഷടപ്പെടാതെ ഉടൻ തന്ന പരീക്ഷ എഴുതി ഈ ബാച്ചുകാരോടൊപ്പം തന്നെ ഉന്നത വിദ്യാഭ്യാസം നേടാൻ കഴിയുന്ന സേ (സേവ് എ ഇയർ) പരീക്ഷ എഴുതാനുള്ള സംവിധാനവും ഉണ്ടാകും. കോവിഡ് സാഹചര്യത്തിൽ ഇത്തവണത്തെ പ്ലസ് ടു പരീക്ഷയും പ്രാക്ടിക്കലുമൊക്കെ ഘട്ടം ഘട്ടമായാണ് പൂർത്തിയാക്കിയത്. .

ഒമ്പത് ഗ്രേഡുകളാണ് പ്ലസ് ടു വിന് നൽകുന്നത്. എ പ്ലസ് മുതൽ ഡി വരെയാണ് ഗ്രേഡുകൾ. എ പ്ലസ്, എ, ബി പ്ലസ്, ബി, സി പ്ലസ്, സി, ഡി പ്ലസ്, ഡി എന്നിങ്ങനെയാണ് എട്ട് ഗ്രേഡുകൾ. എ പ്ലസ് മുതൽ ഡി പ്ലസ് ഗ്രേഡ് വരെ ലഭിക്കുന്നവർക്ക് പ്ലസ് ടു അടിസ്ഥാനമാക്കിയ ഉന്നതപഠനത്തിന് യോഗ്യതയുള്ളവരാണ്. എന്നാൽ ചില പ്രവേശന പരീക്ഷകളിൽ അതാത് വിഷങ്ങൾക്ക് ലഭിക്കുന്ന ഗ്രേഡ് കൂടെ പരിഗണിക്കും. എൻജിനിയറിങ്, മെഡിസിൻ തുടങ്ങിയ കോഴ്സുകൾക്ക് ചേരാൻ നിർദ്ദിഷ്ട വിഷയങ്ങളിൽ നിശ്ചിത ശതമാനം മാർക്ക് ലഭിക്കണം.

പരീക്ഷയിൽ എല്ലാ വിഷയത്തിലും കൂടെ 90 നും നൂറിനുമിടയിൽ മാർക്കിന് തുല്യമായതാണ് എ പ്ലസ് ഗ്രേഡ് നൽകുന്നത്. 80 നും 89 നും ഇടയിലെ മാർക്കിന് തുല്യമാണ് ഗ്രേഡ്. 70 നും 79നും ഇടയിൽ മാർക്കിന് തുല്യമായി ബി പ്ലസ് ഗ്രേഡ്, 60 നും 69 നും ഇടയിലെ മാർക്കിന് തുല്യമായി ബി ഗ്രേഡ്, 50 നും 59 നും ഇടയിലെ മാർക്കിന് തുല്യമായി സി പ്ലസ് ഗ്രേഡ്, 40നും 49 നും ഇടയിലെ മാർക്കിന് തുല്യമായി സി ഗ്രേഡ്, 30 നും 39 നും ഇടയിലെ മാർക്കിന് തുല്യമായി ഡി പ്ലസ് ഗ്രേഡ്, 20 നും 29 നും ഇടയിലെ മാർക്കിന് തുല്യമായ സ്കോർ ലഭിക്കുന്നവർക്ക് ഡി ഗ്രേഡ്, 20 ശതമാനത്തിൽ താഴെ ലഭിക്കുന്നവർക്ക് ഇ ഗ്രേഡും ലഭിക്കും

ഗ്രേഡിങ് സംബന്ധിച്ച് മുൻകാലത്ത് വാല്യൂ തന്നെയായിരിക്കും ഇത്തവണയും തുടർന്നേക്കും. എ പ്ലസ് ലഭിക്കന്നവർക്ക് ഗ്രേഡ് വാല്യു ഒമ്പതായിരിക്കും. എ ഗ്രേഡിന് എട്ടും ബി പ്ലസ് ഗ്രേഡിന് ഏഴും ബി ഗ്രേഡിന് ആറും സി പ്ലസ് ഗ്രേഡിന് അഞ്ചും സി ഗ്രേഡിന് നാലും ഡി പ്ലസ് ഗ്രേഡിന് മുന്നും ഡി ഗ്രേഡിന് രണ്ടും ഇ ഗ്രേഡിന് ഒന്നുമാണ് ഗ്രേഡ് വാല്യൂ.

എ പ്ലസ് ഔട്ട് സ്റ്റാൻഡിങ്, എ – എക്സലന്റ്, ബി പ്ലസ്- വെരി ഗുഡ്, ബി- ഗുഡ് , സി പ്ലസ്- ആവറേജിന് അഥവാ ശരാശരിക്ക് മുകളിൽ, സി- ആവറേജ് (ശരാശരി), ഡിപ്ലസ്- മാർജിനൽ, ഡി- നീഡ് ഇംപ്രൂവ്മെന്റ് അഥവാ മെച്ചപ്പെടൽ ആവശ്യമാണ്, ഇ – ഇംപ്രൂവ്മെന്റ് അഥവാ മെച്ചപ്പെടൽ ആവശ്യമാണ്എന്നിങ്ങനെയാണ് ഗ്രേഡ് പൊസിഷൻ

ഉന്നത പഠനത്തിനായി അപേക്ഷിക്കുമ്പോൾ ഗ്രേഡ് വാല്യു കണക്കിലെടുത്താണ് പ്രവേശനത്തിനായുള്ള മാനദണ്ഡമാകും. ഓരോ വിഷയത്തിലും ലഭിക്കുന്ന ഗ്രേഡുകൾ ഉന്നത വിദ്യാഭ്യാസ പ്രവേശന ലിസ്റ്റ് തയ്യാറാക്കുന്നതിലെ പ്രധാന ഘടകമാണ്.

പ്ലസ് ടുവിന് മൊത്തം 4,47,461 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 4,46,471 കുട്ടികൾ റെഗുലർ സ്ട്രീമിലും 990 വിദ്യാർത്ഥികൾ പ്രൈവറ്റ് ആയും പഠിച്ചവരാണ്. 2,15,660 പെൺകുട്ടികളും 2,06,566 ആൺകുട്ടികളുമാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.

കോവിഡ് കാലമായതിനാൽ സാധാരണ രീതിയിലുള്ള ക്ലാസ് നടക്കാത്ത ബുദ്ധിമുട്ട് കഴിഞ്ഞ അക്കാദമിക് വർഷവും നേരിട്ടിരുന്നു. ആദ്യമായി ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയതിലുള്ള പ്രയാസങ്ങളും ഏറെയായിരുന്നു. ഇതെല്ലാം കഴിഞ്ഞ് ആദ്യത്തെ പ്ലസടു പൊതുപൊതുപരീക്ഷയാണ് നടന്നത്.

ജൂൺ ആദ്യം എഴുത്ത് പരീക്ഷയയുടെ ചോദ്യപേപ്പർ മൂല്യനിർണ്ണം ആരംഭിച്ചപ്പോഴും പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ അവസാനിച്ചിരുന്നില്ല. പരീക്ഷാപേപ്പർ മൂല്യനിർണയം ജൂൺ 19 ഓടെ അവസാനിച്ചു.

മേയ് 28 ന് പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷകൾ തുടങ്ങിയെങ്കിലും കോവിഡ് സാഹചര്യത്തിൽ രണ്ട് മാസത്തോളമായി പ്രാക്ടിക്കൽ പരീക്ഷകൾ നീണ്ടു. പല സ്കൂളുകളും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആണ്. അതിനാൽ അവിടുത്തെ പ്ലസ് ടു കുട്ടികളുടെ പ്രാക്ടിക്കൽ പരീക്ഷ വേറെ സ്കൂളുകളിലാണ് നടക്കുന്നത്.

ജൂലൈ 12 ന് പ്രാക്ടിക്കൽ പരീക്ഷ അവസാനിച്ചു.എന്നാൽ കോവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ ജൂലൈ 13നാണ് അവസാനിച്ചത്. ഇതിന് ശേഷം അടുത്ത രണ്ട് ദിവസങ്ങളിലായി കോവിഡ് പോസിറ്റീവ് ആയ കുട്ടികൾക്കുള്ള പ്രാക്ടിക്കൽ പരീക്ഷ നടത്തിയാണ് പരീക്ഷാ പൂർത്തിയാക്കിയത്.

🔰പ്ലസ് ടുഫലം പ്രസിദ്ധീകരിച്ച് ഒരാഴ്ചക്കകം ബിരുദ രജിസ്‌ട്രേഷന്‍.

✒️കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള ഏകജാലക ബിരുദ പ്രവേശന രജിസ്‌ട്രേഷന്‍ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ച് ഒരാഴ്ചക്കുള്ളിലും പി.ജി. രജിസ്‌ട്രേഷന്‍ ബിരുദഫലം പ്രസിദ്ധീകരിച്ച് ഒരാഴ്ചക്കുള്ളിലും ആരംഭിക്കും. സര്‍വകലാശാല കേന്ദ്രങ്ങളിലേക്കും മുന്നൂറോളം അഫിലിയേറ്റഡ് കോളേജുകളിലേക്കുമാണ് ബിരുദപ്രവേശനം. ഏകജാലക രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ cuonline.ac.in ലഭ്യമാകും. വിദ്യാര്‍ത്ഥികള്‍ നിര്‍ദ്ദേശങ്ങള്‍ വായിച്ച് മനസിലാക്കിയ ശേഷമേ രജിസ്‌ട്രേഷന്‍ നടത്താവൂ. കോഴ്‌സുകള്‍, കോളേജുകള്‍ എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. സ്വാശ്രയ കോഴ്‌സുകള്‍, സ്വാശ്രയ കോളേജുകള്‍ എന്നിവ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. കോഴ്‌സുകളെക്കുറിച്ച് സര്‍ച്ച് ചെയ്താല്‍ ഏതെല്ലാം കോളേജുകളില്‍ ലഭ്യമാണെന്നും കോളേജുകള്‍ സര്‍ച്ച് ചെയ്താല്‍ ഏതെല്ലാം കോഴ്‌സുകള്‍ ലഭ്യമാണെന്നും വിവരം ലഭിക്കും. രജിസ്‌ട്രേഷന്‍ നടത്തുന്നതിനു മുമ്പായി കോഴ്‌സ്, കോളേജ് എന്നിവയെക്കുറിച്ചും സംവരണ മാനദണ്ഡങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ വ്യക്തമായി അറിഞ്ഞിരിക്കണമെന്ന് സര്‍വകലാശാലാ പ്രവേശനവിഭാഗം അറിയിച്ചു. ഫോണ്‍ : 0494 2660600, 2407016, 2407017.

🔰ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം: അപേക്ഷിക്കാം.

✒️വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2021-22 അധ്യായന വർഷത്തെ ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിലെ ഒരു വർഷം ദൈർഘ്യമുള്ള വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. http://www.fcikerala.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. എല്ലാവിധ സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്ന തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 10 ആണ്. കൂടുതൽ വിവരങ്ങൾക്ക് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറേറ്റ് – 0471 2310441, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം – 0471 2728340, കൊല്ലം – 0474 2767635, കോട്ടയം – 0481 2312504, തൊടുപുഴ – 0486 2224601, ചേർത്തല – 0478 2817234, കളമശ്ശേരി – 0484 2558385, തൃശ്ശൂർ – 0487 2384253, പാലക്കാട് – 0492 2256677, പെരിന്തൽമണ്ണ – 0493 3295733, തിരൂർ – 0494 2430802, കോഴിക്കോട് – 0495 2372131, കണ്ണൂർ – 0497 2706904, കാസർഗോഡ് – 0467 2236347 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
പി.എൻ.എക്സ്. 2407/2021

🔰Kannur University Announcements: കണ്ണൂർ സർവകലാശാല.

പിജിഡിഡിഎസ്എ  2021-22  പ്രവേശനം

പി‌ജി‌ഡി‌ഡി‌എസ്‌എ (പി‌ജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്) 2021-22 പ്രവേശന പരീക്ഷ വഴി യോഗ്യത നേടിയവർക്കുള്ള പ്രവേശനം ജൂലൈ 26 ന് രാവിലെ 9.30 ന് കണ്ണൂർ സർവകലാശാല മങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി വകുപ്പിൽ നടത്തുന്നു. റാങ്ക് ലിസ്റ്റിനും വിശദാംശങ്ങൾക്കും സർവകലാശാല വെബ് സൈറ്റ് സന്ദർശിക്കുക.

സംഭരണ സീറ്റുകൾ
പി‌ജി‌ഡി‌ഡി‌എസ്‌എ (പി‌ജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്) കോഴ്സിന് എസ്‌സി, എസ്ടി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. താൽപര്യമുള്ള വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി  ജൂലൈ 26 ന് ഉച്ചയ്ക്ക് 11.00 ന് മങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി വകുപ്പിൽ എത്തിച്ചേരുക

ഇന്റേണൽ മാർക്ക്

അഫീലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2021) പരീക്ഷകളുടെ ഇന്റേണൽ മാർക്കുകൾ ഇതുവരെ സമർപ്പിക്കാത്ത കോളേജുകൾ 27.07.2021 നകം  അപ്ലോഡ് ചെയ്യണം. 


ടൈംടേബിൾ

ഒൻപതാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. സപ്ലിമെന്ററി (2011-2015 അഡ്മിഷൻ), നവംബർ 2020 പരീക്ഷകളുടെയും 2019 സെഷൻ കോവിഡ് സ്പെഷ്യൽ പരീക്ഷകളുടെയും ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം. എസ് സി. സ്റ്റാറിസ്റ്റിക്സ് (റെഗുലർ/ സപ്ലിമെന്ററി) നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 03.08.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴🪀

🔰MG University Announcements: എംജി സർവകലാശാല.

ബി.എ./ബി.കോം (പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകേന്ദ്രം

അഞ്ചാം സെമസ്റ്റർ ബി.എ./ബി.കോം (സി.ബി.സി.എസ്. – 2018 അഡ്മിഷൻ, 2017 – അഡ്മിഷൻ – റീഅപ്പിയറൻസ് പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകളുടെ പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികൾ അവർക്ക് അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ കൃത്യമായി പരീക്ഷയ്ക്ക് ഹാജരാകണം.

പുതുക്കിയ പരീക്ഷ തീയതി
ജൂലൈ 21ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബി.പി.ഇ.എസ്. (നാലുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം – 2018 അഡ്മിഷൻ – റഗുലർ/2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി), രണ്ടാം സെമസ്റ്റർ ബി.വോക് (പുതിയ സ്‌കീം – 2019 അഡ്മിഷൻ – റഗുലർ), ഒന്നും രണ്ടും സെമസ്റ്റർ എം.എ./എം.എസ് സി./എം.കോം (2019 അഡ്മിഷൻ – റഗുലർ – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ യഥാക്രമം ജൂലൈ 28, ഓഗസ്റ്റ് നാല്, ഓഗസ്റ്റ് ആറ് തീയതികളിൽ നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

പരീക്ഷ തീയതി
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടും നാലും സെമസ്റ്റർ എൽ.എൽ.എം. പരീക്ഷകൾ ഓഗസ്റ്റ് ആറിന് ആരംഭിക്കും. പിഴയില്ലാതെ ജൂലൈ 27 വരെയും 525 രൂപ പിഴയോടെ ജൂലൈ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 29 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത പരീക്ഷകേന്ദ്രത്തിൽത്തന്നെ പരീക്ഷയെഴുതണം.

അഞ്ചാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ – റഗുലർ/സപ്ലിമെന്ററി – പഴയ സ്‌കീം) പരീക്ഷകൾ ഓഗസ്റ്റ് മൂന്നിന് ആരംഭിക്കും. പിഴയില്ലാതെ ജൂലൈ 27 വരെയും 525 രൂപ പിഴയോടെ ജൂലൈ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 29 വരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബി.എ. (ക്രിമിനോളജി) എൽ.എൽ.ബി. (ഓണേഴ്‌സ് – 2011 അഡ്മിഷൻ – സപ്ലിമെന്ററി/ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2012-2014 അഡ്മിഷൻ – സപ്ലിമെന്ററി), ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2017 അഡ്മിഷൻ – റഗുലർ/സപ്ലിമെന്ററി), ആറാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2013, 2014 അഡ്മിഷൻ – സപ്ലിമെന്ററി), ആറാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് 2017 അഡ്മിഷൻ – റഗുലർ/2016, 2015 – അഡ്മിഷൻ സപ്ലിമെന്ററി), ആറാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ് – 2013, 2014 അഡ്മിഷൻ – സപ്ലിമെന്ററി), ആറാം സെമസ്റ്റർ ബി.കോം എൽ.എൽ.ബി. (ഓണേഴ്‌സ് – 2017 അഡ്മിഷൻ – റഗുലർ/2016, 2015 അഡ്മിഷൻ – സപ്ലിമെന്ററി) പരിക്ഷകൾ ഓഗസ്റ്റ് നാലിന് ആരംഭിക്കും.

അഫിലിയേറ്റഡ് കോളേജുകളിലെ എട്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2016 – അഡ്മിഷൻ റഗുലർ), ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ – സപ്ലിമെന്ററി), ബി.എ. (ക്രിമിനോളജി) എൽ.എൽ.ബി. (ഓണേഴ്‌സ്) 2011 അഡ്മിഷൻ – സപ്ലിമെന്ററി/ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2014, 2013, 2012 അഡ്മിഷൻ – സപ്ലിമെന്ററി), ബി.ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2016 അഡ്മിഷൻ – റഗുലർ/2015 അഡ്മിഷൻ – സപ്ലിമെന്ററി), ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) 2014, 2013 അഡ്മിഷൻ – സപ്ലിമെന്ററി, ബി.കോം. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2016 അഡ്മിഷൻ – റഗുലർ/2015 അഡ്മിഷൻ – സപ്ലിമെന്ററി), ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ്) 2014, 2013 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ജൂലൈ 30 ന് ആരംഭിക്കും.

2021 ജൂലൈയിൽ മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ ഒന്നാം സെമസ്റ്റർ എം.എഡ്. (സി.എസ്.എസ്. – 2019-2021 ബാച്ച്) സപ്ലിമെന്ററി എക്‌സ്റ്റേണൽ പരീക്ഷയ്ക്ക് പിഴയില്ലാതെ ജൂലൈ 26 വരെയും പിഴയോടെ ജൂലൈ 27 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പരീക്ഷഫീസായി 315 രൂപയും മാർക്ക് ലിസ്റ്റ് ഫീസായി 105 രൂപയും അപേക്ഷഫീസായി 30 രൂപയും അടയ്ക്കണം. ഇ-പേയ്‌മെന്റ് പോർട്ടൽ വഴിയാണ് ഫീസടയ്‌ക്കേണ്ടത്. എസ്.സി./ എസ്.ടി./ ഒ.ഇ.സി. വിദ്യാർഥികൾ പരീക്ഷാ ഫീസും മാർക്ക് ലിസ്റ്റ് ഫീസും അടയ്‌ക്കേണ്ടതില്ല. വിശദ വിവരത്തിന് ഫോൺ: 0481-2731042.

അപേക്ഷ തീയതി.

മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. (2019 അഡ്മിഷൻ – റഗുലർ), മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. സൈബർ ഫോറൻസിക് (2019 അഡ്മിഷൻ – റഗുലർ) യു.ജി. പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 27, 28 തീയതികളിലും 525 രൂപ പിഴയോടെ ജൂലൈ 29 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 30 വരെയും അപേക്ഷിക്കാം.

പരീക്ഷ ഫലം

2020 മാർച്ചിൽ നടന്ന രണ്ടാം വർഷ ബി.എസ് സി. മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (എം.എൽ.റ്റി.) സപ്ലിമെന്ററി (പുതിയ സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് നാലുവരെ അപേക്ഷിക്കാം.

2019 നവംബറിൽ നടന്ന ബി.കോം. (ഓഫ് കാമ്പസ്) സപ്ലിമെന്ററി/മേഴ്‌സി ചാൻസ് ആനുവൽ സ്‌കീം പാർട്ട് 1 ഇംഗ്ലീഷ്, പാർട്ട് 2 മോഡേൺ ലാംഗ്വേജ്, പാർട്ട് 3 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് നാലുവരെ അപേക്ഷിക്കാം.

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ആറാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് നാലുവരെ അപേക്ഷിക്കാം.
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴🪀

🔰Calicut University Announcements: കാലിക്കറ്റ് സർവകലാശാല.

പരീക്ഷാ ടൈംടേബിൾ

രണ്ടാം സെമസ്റ്റർ ബി.വോക്. ഒപ്ടോമെട്രി ആന്റ് ഒഫ്താൽമോളജിക്കൽ ടെക്നിക്ക്സ്, മൂന്നാം സെമസ്റ്റർ എം.ബി.എ. ഹെൽത്ത് കെയർ മാനേജ്മെന്റ്, അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി, ഒമ്പതാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ്), സി.യു.സി.എസ്.എസ്. നാലാം സെമസ്റ്റർ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യു., എം.സി.ജെ., എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം., മൂന്നാം സെമസ്റ്റർ എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത്ത് കെയർ മാനേജ്മെന്റ് റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.

ജൂലൈ 24ലെ പരീക്ഷകൾ മാറ്റിവച്ചു.

കാലിക്കറ്റ് സർവകലാശാല ജൂലൈ 24ന് (ശനിയാഴ്ച) നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കാലിക്കറ്റ് സർവകലാശാലാ ഓഫീസുകൾ ഉൾപ്പെടുന്ന ചില പ്രദേശങ്ങൾ ഡി സോണിൽ ഉൾപ്പെട്ടതിനാൽ പുറമേ നിന്നുള്ളവർക്ക് ജൂലായ് 23 വെള്ളിയാഴ്ച മുതൽ നിയന്ത്രണം നീങ്ങുന്നതു വരെ സർവകലാശാലയിലേക്ക് പ്രവേശനമുണ്ടാകില്ല. വിദ്യാർഥികൾ ഓൺലൈൻ സേവനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് രജിസ്ട്രാർ അറിയിച്ചു.

പുനർമൂല്യനിർണയ ഫലം

ഒന്നാം സെമസ്റ്റർ എം.എ. മലയാളം, സാൻസ്ക്രിറ്റ് സാഹിത്യ സ്പെഷ്യൽ, സാൻസ്ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ ജനറൽ, സോഷ്യോളജി നവംബർ 2019 പരീക്ഷകളുടെ പുനർ മൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം

സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റർ എം.എ. ഫോക്ക്ലോർ സ്റ്റഡീസ് ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

യു.ജി.സി. – എച്ച്. ആർ.ഡി.സി. പ്രോഗ്രാമുകൾ

സർവകലാശാല യു.ജി.സി.-എച്ച്.ആർ.ഡി.സി. 2021-22 സാമ്പത്തിക വർഷം നടത്തുന്ന ഇൻഡക്ഷൻ പ്രോഗ്രാമുകൾ, റിഫ്രഷർ കോഴ്സുകൾ, ഷോർട് ടേം കോഴ്സുകൾ, വർക്ക് ഷോപ്പുകൾ, മറ്റു പ്രോഗ്രാമുകൾ എന്നിവയുടെ വിശദവിവരങ്ങൾ എച്ച്.ആർ.ഡി.സി. വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഫോൺ 0494 2407 350, 351

🔰Kerala University Announcements: കേരള സർവകലാശാല.

‘കേരള’യിൽ ഓൺലൈൻ കോഴ്‌സുകൾ; യു.ജി.സി.ക്ക് പ്രാഥമിക അപേക്ഷ നൽകി.

യു.ജി.സി. പുതുതായി അനുവദിച്ചിട്ടുള്ള ഓൺലൈൻ കോഴ്‌സുകൾ ഈ അക്കാദമിക് വർഷം മുതൽ ആരംഭിക്കാൻ കേരള സർവകലാശാല പ്രാഥമിക അപേക്ഷ നൽകി. ഓപ്പൺ യൂണിവേഴ്‌സിറ്റി നിലവിൽവന്നതിനെ തുടർന്ന് പ്രവർത്തനം നിർത്തേണ്ടിവരുന്ന കേരളയുടെ വിദൂരവിദ്യാഭ്യാസ വിഭാഗമാണ് ഓൺലൈൻ കോഴ്‌സുകൾക്കുള്ള അപേക്ഷ അവസാന തീയതിയായ ജൂലായ് 15-ന് സമർപ്പിച്ചത്.

ഓപ്പൺ സർവകലാശാല ആരംഭിച്ചതിനെ തുടർന്നുണ്ടാകുന്ന വിദ്യാർഥികളുടെ എണ്ണത്തിലെ ഗണ്യമായ കുറവും സർവകലാശാലയുടെ ആഭ്യന്തരവരുമാനത്തിലെ കുറവും ഓൺലൈൻ കോഴ്‌സുകൾ ആരംഭിക്കുന്നതിലൂടെ നികത്താനാവും. ഓപ്പൺ യൂണിവേഴ്‌സിറ്റി ആക്ടിലൂടെ സർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങളാണ് സംസ്ഥാനത്തെ സർവകലാശാലകൾക്ക് ഓൺലൈൻ കോഴ്‌സുകൾക്ക് യു.ജി.സി.യിൽ അപേക്ഷ സമർപ്പിക്കുന്നതിനു തടസ്സമായത്. തമിഴ്‌നാട്, കർണാടക, തെലുങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ 42 സർവകലാശാലകൾക്കാണ് ഓൺലൈൻ കോഴ്‌സുകൾ നടത്താനുള്ള യു.ജി.സി. അനുമതി ലഭിച്ചത്.

പ്രതിവർഷം കോളേജുകളിൽ പ്രവേശനം ലഭിക്കാത്ത സംസ്ഥാനത്തെ ഒരു ലക്ഷത്തോളം വരുന്ന വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് ഓൺലൈൻ കോഴ്‌സ് സഹായകമാകും. കേരളത്തിൽ ഈ കോഴ്‌സുകൾ ആരംഭിച്ചില്ലെങ്കിൽ വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അയൽസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരും. കേരള, കാലിക്കറ്റ്, എം.ജി. സർവകലാശാലകൾക്ക് യു.ജി.സി. നിബന്ധനപ്രകാരമുള്ള സ്കോർ പോയിന്റ് ഉള്ളതിനാൽ ഓൺലൈൻ കോഴ്‌സ് നടത്താൻ അർഹതയുണ്ട്.

ബി.സി.എ., ബി.ബി.എ., ബി. കോം., എം.എസ്‌സി.(മാത്തമാറ്റിക്സ്), ജേർണലിസം, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, ഇക്കണോമിക്സ്, ഫിലോസഫി, സോഷ്യോളജി, സംസ്കൃതം തുടങ്ങിയ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളാണ് വിവിധ സർവകലാശാലകളിൽ അനുവദിച്ചിട്ടുള്ളത്.

ഓൺലൈൻ കോഴ്‌സുകൾ ആരംഭിക്കുന്നതോടെ, സർവകലാശാലകൾക്ക് നിലവിലെപ്പോലെ അധികാരപരിധി നിശ്ചയിക്കാനാവില്ല. ഇതേസമയം, ഓൺലൈൻ കോഴ്‌സ് നടത്തുന്നത് ഓപ്പൺ സർവകലാശാലാ കോഴ്‌സുകളെ ബാധിക്കുമെന്നതിനാൽ സർക്കാർ എത്രത്തോളം അനുകൂലിക്കുമെന്നു പറയാനാകില്ല.

Post a Comment

0 Comments