Ticker

6/recent/ticker-posts

Header Ads Widget

കൊയിലാണ്ടിയില്‍ തീവണ്ടിക്കു മുകളില്‍ തെങ്ങുവീണു; ഗതാഗതം ഭാഗികമായി തടസപ്പെട്ടു

കൊയിലാണ്ടിക്കു സമീപം ഓടിക്കൊണ്ടിരുന്ന തീവണ്ടിക്കുമുകളിൽ തെങ്ങ് വീണു. വൈകീട്ട് 5.48-നാണ് സംഭവം. കൊയിലാണ്ടിക്കും തിക്കോടിക്കുമിടയിലാണ് അപകടം നടന്നത്.

തിരുവനന്തപുരത്തുനിന്നു മംഗലാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന നേത്രാവതി എക്പ്രസിന്റെ എൻജിനുമുകളിലാണ് തെങ്ങുവീണത്. ആളപായമില്ല. തീവണ്ടി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

എൻജിനു കേടുപാടുകൾ സംഭവിച്ചതിനാൽ കോഴിക്കോടുനിന്നു പുതിയ എൻജിനെത്തി സ്ഥാപിച്ചതിനുശേഷം മാത്രമേ യാത്ര തുടരാൻ സാധിക്കുകയുള്ളൂവെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. വൈദ്യുതിബന്ധം വിച്ഛേദിച്ചതിനുശേഷം തെങ്ങുമുറിച്ചുമാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Post a Comment

0 Comments