Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🛫ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വിമാന യാത്ര: വീണ്ടും സൗദി അധികൃതരുമായി സംസാരിച്ചെന്ന് ഇന്ത്യൻ അംബാസഡർ.

🇸🇦സൗദി അറേബ്യയിൽ 1,244 പേർക്ക് കൂടി കൊവിഡ്; 1,523 പേർ രോഗമുക്തരായി.

🇴🇲ഒമാനില്‍ 1167 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് 12 മരണം.

🇦🇪യുഎഇയില്‍ 1542 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് നാല് മരണം.

🇴🇲സൗദി സന്ദർശനം പൂർത്തിയാക്കി ഒമാൻ സുൽത്താൻ മസ്‍കത്തിലേക്ക് മടങ്ങി.

🇸🇦സൗദി: ഹജ്ജ് വ്യവസ്ഥകൾ മറികടന്ന മൂന്ന് പേർക്കെതിരെ നിയമ നടപടി; പെർമിറ്റ് ഇല്ലാത്ത തീർത്ഥാടകർക്ക് കനത്ത പിഴ.

🇴🇲ഒമാൻ: പാർട്ട് ടൈം തൊഴിൽ കരാറുകൾ ഒമാൻ പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്താൻ തീരുമാനം.

🇸🇦സൗദി: എല്ലാ പ്രായവിഭാഗങ്ങളിലുള്ളവർക്കും രണ്ടാം ഡോസ് COVID-19 വാക്സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം.

🇴🇲ഒമാൻ: പുതിയ വിസകൾക്കായുള്ള അപേക്ഷകളോടൊപ്പം ഡിജിറ്റൽ രൂപത്തിലുള്ള വർക്ക് പെർമിറ്റുകൾക്ക് മാത്രം അനുമതി.

🇰🇼കുവൈറ്റ്: കോവിഷീൽഡ് വാക്സിന് രാജ്യത്ത് അംഗീകാരമുണ്ടെന്ന് ഇന്ത്യൻ അംബാസഡർ അറിയിച്ചു.

🇦🇪യു എ ഇ: കമ്പ്യൂട്ടർ കോഡിംഗ് മേഖലയിൽ പ്രാവീണ്യമുള്ള ഒരു ലക്ഷം പേർക്ക് ഗോൾഡൻ വിസ അനുവദിക്കാൻ തീരുമാനം.

🇶🇦ഖത്തറില്‍ ഇന്ന് 146 പേര്‍ക്ക് കോവിഡ്; യാത്രക്കാര്‍ 60 പേര്‍.

🇶🇦ഖത്തർ: ബലിപെരുന്നാൾ അവധിയിൽ യാത്രക്കാർക്കുള്ള നിർദേശങ്ങളുമായി ഹമദ് എയർപോർട്ട് അധികൃതർ.

🇶🇦വാതിൽ തുറന്ന്​ ഖത്തർ.

വാർത്തകൾ വിശദമായി 

🛫ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വിമാന യാത്ര: വീണ്ടും സൗദി അധികൃതരുമായി സംസാരിച്ചെന്ന് ഇന്ത്യൻ അംബാസഡർ.

✒️കൊവിഡ് സാഹചര്യത്തിൽ നിർത്തിവെച്ചിരിക്കുന്ന ഇന്ത്യയിൽനിന്ന് സൗദിയിലേക്കുള്ള വിമാന യാത്ര പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് വീണ്ടും സൗദി അധികൃതരുമായി സംസാരിച്ചെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് അറിയിച്ചു. കൊവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ച്, വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് ഇന്ത്യയിയിൽനിന്നുള്ള യാത്രാവിലക്ക് ഘട്ടംഘട്ടമായി ലഘൂകരിക്കണമെന്നും ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി. 

ഇന്ത്യക്കും സൗദിക്കുമിടയിൽ ടൂറിസം വികസന സാധ്യതകൾ സംബന്ധിച്ച് നടത്തിയ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്, ഇന്ത്യ ഗവൺമെൻറ്, സൗദി ടൂറിസം വകുപ്പ്, ട്രേഡ് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ, സൗദി ഇന്ത്യ-ബിസിനസ് നെറ്റ്‌വർക്ക് എന്നിവയുടെ സഹകരണത്തോടെ ഇന്ത്യൻ എംബസിയാണ് വെബിനാർ സംഘടിപ്പിച്ചത്. ഇരു രാജ്യങ്ങൾക്കുമിടയിലെ സാഹസിക ടൂറിസം, സാംസ്‌കാരിക ടൂറിസം, മെഡിക്കൽ, ആത്മീയ ടൂറിസം, വിവിധതരം ടൂറിസം അവസരങ്ങൾ സംബന്ധിച്ച് അംബാസിഡർ ഡോ. ഔസാഫ് സഇൗദ് വിശദീകരിച്ചു. 

ഇന്ത്യൻ മെഡിക്കൽ ടൂറിസത്തിലെ അവസരങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. ഡോ. അഗസ്റ്റസ് സൈമൺ, ജി. കമല വർധന റാവു ഐ.എ.എസ്, ഖാലിദ് അൽ അബൂദി, അശോക് സേഥി, അബ്ദുല്ല സൗദ് അൽ തുവൈരിജി, രവി ഗോസൈൻ തുടങ്ങിയവർ സംസാരിച്ചു.

🇸🇦സൗദി അറേബ്യയിൽ 1,244 പേർക്ക് കൂടി കൊവിഡ്; 1,523 പേർ രോഗമുക്തരായി.

✒️സൗദി അറേബ്യയിൽ 1,523 പേർ കൊവിഡ് രോഗബാധയിൽ നിന്ന് മുക്തി നേടി. പുതുതായി 1,244 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 16 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട രൊവിഡ് കേസുകളുടെ എണ്ണം 502,439 ആയി. 483,937 പേർ ഇതുവരെ രോഗമുക്തരായി. ആകെ മരണസംഖ്യ 7,992 ആയി. 

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10,510 ആയി കുറഞ്ഞു. ഇതിൽ 1,434 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 344, കിഴക്കൻ പ്രവിശ്യ 254, മക്ക 200, അസീർ 125, മദീന 71, ജീസാൻ 64, നജ്റാൻ 64, അൽഖസീം 47, ഹായിൽ 37, അൽബാഹ 12, തബൂക്ക് 11, വടക്കൻ അതിർത്തി മേഖല 10, അൽജൗഫ് 5. രാജ്യത്തെ കൊവിഡ് വാക്സിൻ കുത്തിവെപ്പ് 19,864,795 ഡോസ് ആയി.

🇴🇲ഒമാനില്‍ 1167 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് 12 മരണം.

✒️ഒമാനില്‍ 1167 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 12 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ഇതുവരെയുള്ള കൊവിഡ് മരണങ്ങള്‍ 3435 ആയി.

രാജ്യത്ത് ഇതുവരെ 2,86,072 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,59,550 പേരാണ് രോഗമുക്തരായത്. 90.7 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 119 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 1341 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള 477 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

🇦🇪യുഎഇയില്‍ 1542 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് നാല് മരണം.

✒️യുഎഇയില്‍ 1,542 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,519 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,38,114 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,51,762 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,29,809  പേര്‍ രോഗമുക്തരാവുകയും 1,870 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,083 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 

🇴🇲സൗദി സന്ദർശനം പൂർത്തിയാക്കി ഒമാൻ സുൽത്താൻ മസ്‍കത്തിലേക്ക് മടങ്ങി.

✒️രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് തൈമൂർ അൽ സൈദ് മസ്‍കത്തിലേക്ക് മടങ്ങി. സൗദി രാജാവ് സൽമാൻ ബിൻ അബ്‍ദുൽ അസീസ് അൽ സൗദിന്റെ ക്ഷണം സ്വീകരിച്ച് രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്.

സൗദി കിരീടാവകാശി  മുഹമ്മദ് ബിന്‍ സൽമാൻ 'നിയോം ബേ' വിമാനത്താവളത്തിൽ ഒമാൻ സുൽത്താനെ യാത്രയാക്കാനെത്തിയിരുന്നു. തനിക്കും അനുഗമിച്ച സംഘത്തിനും നൽകിയ ഊഷ്‍മളമായ സ്വീകരണത്തിന് സൗദി രാജാവ് സൽമാൻ ബിൻ അബ്‍ദുൽ അസീസ് അൽ സൗദിന്, സുൽത്താൻ ഹൈതം ബിൻ താരിക്ക്  ആത്മാർത്ഥമായ നന്ദിയും അഭിനന്ദനവും അറിയിച്ചു.

ഒമാന്‍ - സൗദി ഏകോപന സമിതിയുടെ രൂപീകരണം, മറ്റു മേഖലകളുമായി ബന്ധപ്പെട്ട ചർച്ചകൾ, കൂടിക്കാഴ്ചകൾ, ധാരണയിലായ കരാറുകൾ എന്നിവ ഇരു രാജ്യങ്ങൾ തമ്മിലുള്ള  സാഹോദര്യ ബന്ധം ഊട്ടി ഉറപ്പിക്കുന്നതിലും ശക്തിപ്പെടുത്തുന്നതില്‍ സ്വാധീനം ചെലുത്തുമെന്നും ഒമാൻ ഭരണാധികാരി പ്രത്യാശ പ്രകടിപ്പിച്ചു.

🇸🇦സൗദി: ഹജ്ജ് വ്യവസ്ഥകൾ മറികടന്ന മൂന്ന് പേർക്കെതിരെ നിയമ നടപടി; പെർമിറ്റ് ഇല്ലാത്ത തീർത്ഥാടകർക്ക് കനത്ത പിഴ.

✒️ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരുന്ന സുരക്ഷാ നിയന്ത്രണങ്ങളും, വ്യവസ്ഥകൾ മറികടന്ന മൂന്ന് പേരെ പിടികൂടിയതായി ഹജ്ജ് സുരക്ഷാ വിഭാഗം അറിയിച്ചു. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഇവർ ഹജ്ജ് പെർമിറ്റുകൾ കൂടാതെ പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതായി ഹജ്ജ് സുരക്ഷാ വിഭാഗം വക്താവ് ബ്രിഗേഡിയർ ജനറൽ സമി അൽ ഷുവൈരേഖ് അറിയിച്ചു. ഇവർക്ക് സാധുതയുള്ള ഹജ്ജ് പെർമിറ്റുകൾ ഉണ്ടായിരുന്നില്ലെന്നും, ഇത്തരം പ്രവർത്തികൾ നിയമലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇവർക്ക് 10000 റിയാൽ പിഴചുമത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2021 ജൂലൈ 5, തിങ്കളാഴ്ച്ച മുതൽ പ്രത്യേക പെർമിറ്റുകൾ കൂടാതെ മക്കയിലെ ഗ്രാൻഡ് മോസ്കിലേക്കും, പരിസരങ്ങളിലേക്കും, ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട മറ്റു പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ജൂലൈ 5 മുതൽ ഹജ്ജ് തീർത്ഥാടനം അവസാനിക്കുന്നതുവരെ ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്. ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ അദ്ദേഹം രാജ്യത്തെ മുഴുവൻ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടു.

2021 ജൂലൈ 5 മുതൽ ജൂലൈ 23 വരെ, മക്കയിലെ ഗ്രാൻഡ് മോസ്‌ക്, പരിസര പ്രദേശങ്ങൾ, മിന, മുസ്ദലിഫ, അറഫ മുതലായ പുണ്യസ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്ക് ഹജ്ജ് പെർമിറ്റുകളുള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ഇത് സംബന്ധിച്ച വീഴ്ച്ചകൾ വരുത്തുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്നും, നിയമലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

🇴🇲ഒമാൻ: പാർട്ട് ടൈം തൊഴിൽ കരാറുകൾ ഒമാൻ പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്താൻ തീരുമാനം.

✒️രാജ്യത്തെ പാർട്ട് ടൈം തൊഴിൽ കരാറുകൾ ഒമാൻ പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പാർട്ട് ടൈം തൊഴിലുകൾ സംബന്ധിച്ച നടപടികൾ ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

ഇത് സംബന്ധിച്ച് മന്ത്രാലയം കൈക്കൊണ്ടിട്ടുള്ള പുതിയ തീരുമാന പ്രകാരം, രാജ്യത്തെ 15 വയസ്സിന് മുകളിൽ പ്രായമുള്ള ഒമാൻ പൗരന്മാർക്ക് മാത്രമാണ് ഇത്തരത്തിൽ പാർട്ട് ടൈം താത്കാലിക തൊഴിലാളികളായി തൊഴിലെടുക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്. ഇത്തരത്തിൽ തൊഴിലെടുക്കുന്നവർ ശമ്പളം, പാർട്ട് ടൈം തൊഴിലെടുക്കുന്ന മണിക്കൂറുകൾ, മറ്റു നിബന്ധനകൾ മുതലായവ തൊഴിലുടമയുമായി ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്.

പാർട്ട് ടൈം തൊഴിലുകളുമായി ബന്ധപ്പെട്ട ഏറ്റവും കുറഞ്ഞ വേതനം, ഏറ്റവും കുറഞ്ഞ തൊഴിൽ മണിക്കൂറുകൾ മുതലായവ മന്ത്രാലയം നിശ്ചയിച്ചിരുന്ന രീതി പിൻവലിച്ചിട്ടുണ്ട്.

🇸🇦സൗദി: എല്ലാ പ്രായവിഭാഗങ്ങളിലുള്ളവർക്കും രണ്ടാം ഡോസ് COVID-19 വാക്സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം.

✒️2021 ജൂലൈ 11 മുതൽ രാജ്യത്തെ എല്ലാ പ്രായവിഭാഗങ്ങളിലുള്ളവർക്കും രണ്ടാം ഡോസ് COVID-19 വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജൂലൈ 11-ന് വൈകീട്ടാണ് സൗദി ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

“ആദ്യ ഡോസ് COVID-19 വാക്സിൻ സ്വീകരിച്ച രാജ്യത്തെ എല്ലാ പ്രായവിഭാഗങ്ങളിലുള്ളവർക്കും രണ്ടാം ഡോസ് കുത്തിവെപ്പ് ലഭ്യമാണ്. ‘Sehhaty’ ആപ്പിലൂടെ രണ്ടാം ഡോസ് കുത്തിവെപ്പിനുള്ള മുൻ‌കൂർ ബുക്കിങ്ങ് പൂർത്തിയാക്കാവുന്നതാണ്.”, സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

ഇതുവരെ നാല്പത് വയസിന് മുകളിൽ പ്രായമുള്ള നിവാസികൾക്കാണ് രണ്ടാം ഡോസ് കുത്തിവെപ്പ് നൽകിയിരുന്നത്.

🇴🇲ഒമാൻ: പുതിയ വിസകൾക്കായുള്ള അപേക്ഷകളോടൊപ്പം ഡിജിറ്റൽ രൂപത്തിലുള്ള വർക്ക് പെർമിറ്റുകൾക്ക് മാത്രം അനുമതി.

✒️രാജ്യത്ത് പുതിയ വിസകൾക്കായി അപേക്ഷിക്കുന്ന സാഹചര്യത്തിൽ ഇനിമുതൽ ഡിജിറ്റൽ രൂപത്തിലുള്ള വർക്ക് പെർമിറ്റുകൾ മാത്രമാണ് സ്വീകരിക്കുന്നതെന്നും, ഇവ ഓൺലൈനിലൂടെയാണ് സ്വീകരിക്കുന്നതെന്നും ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ജൂലൈ 11-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

വിസ അപേക്ഷകളോടൊപ്പം പേപ്പർ രൂപത്തിലുള്ള വർക്ക് പെർമിറ്റുകളുടെ കോപ്പി ഇനിമുതൽ നൽകേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. റോയൽ ഒമാൻ പോലീസിന്റെ സംവിധാനങ്ങളുമായുള്ള ഇലക്ട്രോണിക് സംയോജനം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം.

“പേപ്പർ രൂപത്തിലുള്ള വർക്ക് പെർമിറ്റുകളുടെ കോപ്പി ഇനിമുതൽ സ്വീകരിക്കുന്നതല്ല. പുതിയ വിസ അപേക്ഷകളോടൊപ്പം വർക്ക് പെർമിറ്റ് വിവരങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ സമർപ്പിക്കേണ്ടതാണ്.”, തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

🇰🇼കുവൈറ്റ്: കോവിഷീൽഡ് വാക്സിന് രാജ്യത്ത് അംഗീകാരമുണ്ടെന്ന് ഇന്ത്യൻ അംബാസഡർ അറിയിച്ചു.

✒️ഇന്ത്യയിലെ കോവിഷീൽഡ് വാക്സിന് കുവൈറ്റിൽ അംഗീകാരമുണ്ടെന്ന് കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ H.E. സിബി ജോർജ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ കോവിഷീൽഡ് എന്ന ബ്രാൻഡ് നാമത്തിൽ നൽകുന്ന വാക്സിൻ കുവൈറ്റ് അംഗീകരിച്ചിട്ടുള്ള ഓക്സ്ഫോർഡ്-ആസ്ട്രസെനേക വാക്സിൻ തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിൽ നിർമ്മിക്കുന്ന ഈ വാക്സിന് ആഗോളതലത്തിൽ അംഗീകാരമുണ്ടെന്നും, യാത്രകൾ പുനരാരംഭിക്കുന്ന ഘട്ടത്തിൽ, ഈ വാക്സിനെടുത്തവർക്ക് കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നതിന് തടസ്സമുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ കോവിഷീൽഡ് എന്ന് രേഖപ്പെടുത്തുന്നത് കൊണ്ട് യാത്രകൾ മുടങ്ങുന്ന സാഹചര്യം ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയിൽ കോവിഷീൽഡ് എന്ന ബ്രാൻഡ് നാമത്തിൽ നൽകുന്ന ഓക്സ്ഫോർഡ്-ആസ്ട്രസെനേക വാക്സിൻ യു എ ഇ അംഗീകൃത COVID-19 വാക്സിൻ ആണെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) നേരത്തെ വ്യക്തമാക്കിയിരുന്നു.

🇦🇪യു എ ഇ: കമ്പ്യൂട്ടർ കോഡിംഗ് മേഖലയിൽ പ്രാവീണ്യമുള്ള ഒരു ലക്ഷം പേർക്ക് ഗോൾഡൻ വിസ അനുവദിക്കാൻ തീരുമാനം.

✒️കമ്പ്യൂട്ടർ കോഡിംഗ് മേഖലയിൽ പ്രാവീണ്യമുള്ള ഒരു ലക്ഷത്തോളം സംരംഭകർക്കും, ഇത്തരം സ്ഥാപനങ്ങളുടെ ഉടമകൾക്കും, കോഡിംഗിന് പ്രാധാന്യം കൽപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും ഗോൾഡൻ വിസ അനുവദിക്കുന്നതിനായുള്ള നടപടികൾക്ക് യു എ ഇ തുടക്കമിട്ടു. യു എ ഇ ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ഇത്തരം വ്യക്തികൾക്ക് ഗോൾഡൻ വിസ അനുവദിക്കുന്നതിനുള്ള അപേക്ഷാ പ്രക്രിയ ആരംഭിച്ചിട്ടുണ്ട്.

ജൂലൈ 11-ന് രാത്രിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. ആഗോളതലത്തിൽ നിന്ന് മികച്ച യോഗ്യതയുള്ള കോഡർമാരെയും, കോഡിംഗ് മേഖലയിൽ പ്രാവീണ്യമുള്ള ബിരുദധാരികളെയും യു എ ഇയിലേക്ക് ആകർഷിക്കുന്നതിനായി തയാറാക്കുന്ന ഈ പദ്ധതിയുടെ ആനുകൂല്യം യു എ ഇയിലെ പ്രവാസികൾക്കും, രാജ്യത്തിന് പുറത്തുള്ളവർക്കും ലഭിക്കുന്നതാണ്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യു എ ഇയിൽ ആയിരം പ്രമുഖ ഡിജിറ്റൽ കമ്പനികൾ സ്ഥാപിക്കുന്നതിനും, രാജ്യത്തിന്റെ ഡിജിറ്റൽ മാർക്കറ്റ് കെട്ടിപ്പടുക്കുന്നതിനും വിവിധ സുപ്രധാന മേഖലകളിലെ ദ്രുതഗതിയിലുള്ള ആഗോള മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ കഴിയുന്ന പുതുമയും സർഗ്ഗാത്മകതയും നൽകുന്നതിന് ആവശ്യമായ അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള ദേശീയ നയത്തിന് കരുത്ത് പകരുന്നതാണ് ഈ പദ്ധതി. തങ്ങളുടെ കഴിവുകൾ, വൈദഗ്ദ്ധ്യം എന്നിവ പ്രയോജനപ്പെടുത്തിക്കൊണ്ട് രാജ്യത്തിന്റെ വിജയഗാഥയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്കും, ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണം എന്നിവയുടെ പ്രാധാന്യത്തിൽ വിശ്വസിക്കുന്നവർക്കും യു എ ഇ സ്വാഗതമോതുന്നതായി കൃത്രിമ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കണോമി, വിദൂര വർക്ക് ആപ്ലിക്കേഷനുകൾ എന്നിവയുടെ സഹമന്ത്രി സുൽത്താൻ അൽ ഒലാമ പ്രസ്താവിച്ചു.

കോഡർമാർക്ക് യു എ ഇ ഗോൾഡൻ വിസ ലഭിക്കുന്നതിന് ഈ അവസരം നൽകുന്നതിലൂടെ കോഡിംഗ് മേഖലയിലെ മികച്ച അന്തർദ്ദേശീയ കഴിവുകളെയും കഴിവുകളെയും ആകർഷിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഡിംഗിൽ പ്രത്യേകതയുള്ള പുതിയ സ്റ്റാർട്ടപ്പുകളുടെയും സംരംഭങ്ങളുടെയും രാജ്യവ്യാപകമായി സ്ഥാപിക്കുന്നതിനും യു എ ഇയിൽ പ്രവർത്തനവും പുതുമയും പ്രോത്സാഹിപ്പിക്കുന്ന മികച്ച സേവനങ്ങളും പിന്തുണാ സംവിധാനങ്ങളും നൽകുന്നതിനും ഇത് വഴിയൊരുക്കും.

കോഡർമാർക്കായുള്ള ദേശീയ പരിപാടി, സമൂഹത്തിൽ കോഡിംഗ് നിർണായക പങ്ക് വഹിക്കുന്ന സംയോജിത പ്രോജക്റ്റുകളിൽ പ്രവർത്തിക്കാനുള്ള മികച്ച ഉൾക്കാഴ്ചകളും അവസരങ്ങളും നേടാൻ ഗോൾഡൻ വിസ ഉടമകളെ പിന്തുണയ്‌ക്കുമെന്ന് ഉറപ്പുനൽകുന്നു. ദേശീയതയ്ക്കും പ്രായത്തിനും അതീതമായി കോഡർമാർക്ക് യു എ ഇ ഗോൾഡൻ വിസയ്ക്ക് യു എ ഇ സർക്കാരിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓഫീസ് അല്ലെങ്കിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വഴി അപേക്ഷിക്കാം.

യോഗ്യതയുള്ള കോഡർമാർ ഗോൾഡൻ വിസ അനുവദിക്കുന്നതിനുള്ള അപേക്ഷകൾ ഉത്തരവാദിത്തമുള്ള സർക്കാർ ഏജൻസികൾ വഴി നൽകേണ്ടതാണ്. താഴെ പറയുന്ന വിഭാഗങ്ങളിലുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്:

കോഡിംഗിന്റെ വിവിധ മേഖലകളിൽ വിജയം നേടിയ വിശിഷ്ട വിദഗ്ധർ, കഴിവുകളുള്ളവർ.
അന്താരാഷ്ട്ര സാങ്കേതിക സ്ഥാപനങ്ങളുടെ മുൻനിര പ്രവർത്തകർ.
സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ്, ഹാർഡ്‌വെയർ എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, ബിഗ് ഡാറ്റ, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് എന്നിവയുടെ ബിരുദധാരികൾ.

🇶🇦ഖത്തറില്‍ ഇന്ന് 146 പേര്‍ക്ക് കോവിഡ്; യാത്രക്കാര്‍ 60 പേര്‍.

✒️ഖത്തറില്‍ ഇന്ന് 146 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 105 പേരാണ് രോഗമുക്തി നേടിയത്. 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 60 പേര്‍. 1,505 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഖത്തറില്‍ ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 599. രാജ്യത്ത് ഇതുവരെ 2,21,400 പേര്‍ രോഗമുക്തി നേടി. ഇന്ന് 7 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 89 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 11,460 ഡോസ് വാക്സിന്‍ നല്‍കി. ആകെ വാക്സിന്‍ ഡോസുകളുടെ എണ്ണം 34,08,423 ആയി. വാക്സിനേഷന് യോഗ്യരായ 78 ശതമാനം പേര്‍ക്ക് ഇതിനകം ഒരു ഡോസ് വാക്സിന്‍ ലഭിച്ചു.

🇶🇦ഖത്തർ: ബലിപെരുന്നാൾ അവധിയിൽ യാത്രക്കാർക്കുള്ള നിർദേശങ്ങളുമായി ഹമദ് എയർപോർട്ട് അധികൃതർ.

✒️ബലിപെരുന്നാൾ അവധി പ്രമാണിച്ച് ദോഹയിൽ നിന്നും യാത്ര പുറപ്പെടുന്നവർക്കുള്ള മാർഗ നിർദേശങ്ങളുമായി ഹമദ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ. ദോഹയില്‍ നിന്നും പുറപ്പെടുന്ന യാത്രക്കാര്‍ ഓണ്‍ലൈനില്‍ ചെക്ക് ഇന്‍ ചെയ്യാനും ഫ്ൈളറ്റിന് 3 മണിക്കൂര്‍ മുമ്പ്
തന്നെ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരാനും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (എച്ച്ഐഎ) നിര്‍ദേശിക്കുന്നു.

ഇഹ്തിറാസില്‍ ആരോഗ്യ സ്റ്റാറ്റസ് പച്ചയുള്ളവരേയും ടെര്‍മിനല്‍ കെട്ടിടത്തില്‍ പ്രവേശിക്കുന്നതിന് പരമാവധി 72 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവരേയും മാത്രമേ എയര്പോര്ട്ടിനകത്തേക്ക് പ്രവേശിപ്പിക്കൂ.

യാത്രക്കാര്‍ക്ക് സ്വയം-സേവന ചെക്ക്-ഇന്‍, ബാഗ്-ഡ്രോപ്പ് സൗകര്യങ്ങളും ലഭ്യമാണ്. ഇത് യാത്രക്കാരെ ചെക്ക്-ഇന്‍ ചെയ്യാനും അവരുടെ ബോര്‍ഡിംഗ് പാസുകളും ബാഗ് ടാഗുകളും അച്ചടിക്കാനും അനുവദിക്കുന്നു. തുടര്‍ന്ന് ബാഗുകള്‍ ഡ്രോപ് ചെയ്യേണ്ടിടത്ത് ഏല്‍പിച്ച് എമിഗ്രേഷനിലേക്ക് പോകാം.

വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പായി ബോഡിംഗ് ക്ളോസ് ചെയ്യും. ഖത്തറിലേക്ക് തിരിച്ചുവരുന്ന മുഴുവന്‍ യാത്രക്കാരും www.ehteraz.gov.qa എന്ന സൈറ്റില്‍ രേഖകള്‍ അപ് ലോഡ് ചെയ്ത് ട്രാവല്‍ ഓതറൈസേഷന്‍ വാങ്ങണം. പുറപ്പെടുന്നതും മടങ്ങിവരുന്നതുമായ യാത്രക്കാരുടെ സൗകര്യവും സുരക്ഷയും പരിഗണിച്ച് ഡിപ്പാര്‍ച്ചര്‍, അറൈവല്‍, ടെര്‍മിനല്‍ കെട്ടിടത്തിലേക്കുള്ള പ്രവേശനം യാത്രക്കാര്‍ക്ക് മാത്രമായും പരിമിതപ്പെടുത്തിയിട്ടുണ്ട്.

🇶🇦വാതിൽ തുറന്ന്​ ഖത്തർ.

✒️ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കു​ മുമ്പാകെ നിയന്ത്രണങ്ങളൊന്നുമില്ലാതെ ഖത്തറി​െൻറ വാതിലുകൾ ഇന്നു​ മലർക്കെ തുറക്കുന്നു. ​​​യാത്രാനിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച ഇളവുകൾ ഇന്ന്​ പുലർച്ചെ മുതൽ പ്രാബല്യത്തിൽ. കൊച്ചിയിൽനിന്നുള്ള ഇൻഡിഗോ എയർലൈൻസ്​, ഹൈദരാബാദ്​, ന്യൂഡൽഹി, മുംബൈ, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിൽനിന്നുള്ള ഖത്തർ എയർവേസ്​ എന്നിവയുടെ വിമാനങ്ങളാണ്​ ​തിങ്കളാഴ്​ച ഇന്ത്യയിൽനിന്നായി ​ദോഹയി​ലിറങ്ങുന്നത്​.

കോവിഡ്​ യാ​ത്രാനിയ​ന്ത്രണങ്ങളിൽ ഖത്തർ പ്രഖ്യാപിച്ച ഇളവുകൾ പ്രാബല്യത്തിൽ വരുന്ന ദിവസം എന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ്​ പ്രവാസിസമൂഹം ഈ ദിനത്തിനായി കാത്തിരിക്കുന്നത്​. കഴിഞ്ഞ ഏതാനും മാസങ്ങളായി നിലനിന്ന 10 ദിന ഹോട്ടൽ ക്വാറൻറീൻ കടമ്പയിൽനിന്നും രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ച യാത്രക്കാരെ ഒഴിവാക്കിയ വാർത്ത ആവേശത്തോടെയാണ്​ സമൂഹത്തിെൻറ വിവിധ തുറകളിലുള്ളവർ സ്വാഗതം ചെയ്​തത്​.

രക്ഷിതാക്കൾ രണ്ടു​ ഡോസും സ്വീകരിച്ചവരാ​ണെങ്കിൽ 18ന്​ താഴെ പ്രായമുള്ള കുട്ടികൾക്ക്​ ​ഹോട്ടൽ ക്വാറൻറീൻ ആവശ്യമില്ലെന്ന ഏറ്റവും പുതിയ നിർദേശംകൂടി വന്നതോടെ കുടുംബസമേതമുള്ള യാത്രകളും സജീവമായി. പെരുന്നാൾ അവധിക്ക്​ നാട്ടിലേക്കുള്ള യാത്ര കഴിഞ്ഞ ദിവസങ്ങളിൽതന്നെ സജീവമായി. നാട്ടിലുള്ള കുടുംബാംഗങ്ങൾ തിരികെ ഖത്തറിലേക്ക്​ മടങ്ങുന്നതും ഇന്നു​ മുതൽ സജീവമാകും. വർധിച്ച തോതിലാണ്ണ്​ ടിക്കറ്റ്​ ബുക്കിങ്ങെന്ന്​ ട്രാവൽ-ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു.

കൊച്ചി, കോഴിക്കോട്​, കണ്ണൂർ എന്നിവിടങ്ങളിൽനിന്നും വരുംദിവസങ്ങളിൽ പുറപ്പെടാനിരിക്കുന്ന എയർ ഇന്ത്യ എക്​സ്​പ്രസ്​, ഇൻഡിഗോ എയർലൈൻസ്​, ഖത്തർ എയർവേസ്​ വിമാനങ്ങളിൽ ബുക്കിങ്​ അതിവേഗത്തിലാണ്​ പുരോഗമിക്കുന്നത്​. രണ്ടാഴ്​ച മുമ്പുവരെ പകുതിയോ അതിൽ കുറവോ സീറ്റുകൾ ഒഴിഞ്ഞു പറന്നിരുന്ന സ്​ഥാനത്താണിത്​.

വിമാനക്കമ്പനികൾ ഇന്ത്യയിലെ മറ്റ​ു​ പല നഗരങ്ങളിലേക്കും കൂടുതൽ സർവിസുകളും ആരംഭിക്കുന്നുണ്ട്​.ഇൻഡിഗോ എയർലൈൻസ്​ ആഗസ്​റ്റ്​ ഏഴു​ മുതൽ ട്രിച്ചിയിൽനിന്നും സർവിസ്​ ഷെഡ്യൂൾ ചെയ്​ത്​ ടിക്കറ്റ്​ ബുക്കിങ്​ ആരംഭിച്ചു.

വരും ദിവസങ്ങളിൽ കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക്​ സർവിസുകൾ കൂടുമെന്നും റിപ്പോർട്ടുകളുണ്ട്​.നിലവിൽ ഇടവിട്ട ദിവസങ്ങളിലാണ്​ കണ്ണൂർ, കോഴിക്കോട്​ വിമാനത്താവളങ്ങളിൽനിന്ന്​ ഇൻഡിഗോയും എയർ ഇന്ത്യയും സർവിസ്​ നടത്തുന്നത്​.

Post a Comment

0 Comments