Ticker

6/recent/ticker-posts

Header Ads Widget

വാട്‌സാപ്പില്‍ വീഡിയോ ഇനി ഉയര്‍ന്ന ക്വാളിറ്റിയില്‍ കാണാം; പുതിയ ഫീച്ചര്‍ എത്തുന്നു

ലോകത്തിലെ തന്നെ ഏറ്റവും പ്രചാരമുള്ള ആപ്ലിക്കേഷനിലൊന്നാണ് വാട്‌സാപ്പ്.

ഇപ്പോള്‍ പുതിയ ഫീച്ചറുമായി വാട്‌സാപ്പ് എത്തുന്നുവെന്നാണ് വിവരം. ഹൈ-ക്വാളിറ്റി വിഡിയോകള്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന പുതിയ തരം ഫീച്ചര്‍ വാട്‌സാപ്പ് കൊണ്ടുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നിലവില്‍ വാട്‌സാപ്പ് ചിത്രങ്ങളും വീഡിയോകളും കുറഞ്ഞ ക്വാളിറ്റിയിലാണ് ഷെയര്‍ ചെയ്യപ്പെടുന്നത്. വാട്‌സാപ്പിന്റെ പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷനായ 2.21.14.6 ല്‍ പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയതായി വാബെറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

വീഡിയോകളുടെ ക്വാളിറ്റി നിര്‍ണ്ണയിക്കുന്നതിന് മൂന്ന് ഓപ്ഷനുകള്‍ ഇനി മുതല്‍ ഉണ്ടാകും. ഓട്ടോ, ബെസ്റ്റ് ക്വാളിറ്റി, ഡാറ്റ സേവര്‍ എന്നതായിരിക്കും ഈ മൂന്ന് ഓപ്ഷനുകള്‍.

ആദ്യത്തേതില്‍ വാട്‌സാപ്പ് തന്നെ അല്‍ഗോരിതം ഉപയോഗിച്ച് വീഡിയോക്ക് വേണ്ട മികച്ച ക്വാളിറ്റി തിരഞ്ഞെടുക്കുകയാണ് ചെയ്യുക. രണ്ടാമത്തെ ഓപ്ഷനാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ലഭ്യമായതില്‍ ഏറ്റവും നല്ല ക്വാളിറ്റിയില്‍ ആയിരിക്കും വാട്‌സാപ്പ് വീഡിയോ ഷെയര്‍ ചെയ്യുക.

മൂന്നാമത്തെ ഡാറ്റ സേവര്‍ ഓപ്ഷനാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വാട്‌സാപ്പ് നിങ്ങള്‍ അയക്കുന്ന വീഡിയോ കംപ്രസ്സ് ചെയ്ത് അതിന്റെ സൈസ് കുറച്ചായിരിക്കും മറ്റു വ്യക്തിക്ക് ലഭ്യമാക്കുന്നത്.

Post a Comment

0 Comments