Ticker

6/recent/ticker-posts

Header Ads Widget

യുഎഇ എംബസിയുടെ പേരില്‍ തട്ടിപ്പ്; വ്യാജ വെബ്സൈറ്റ് നീക്കം ചെയ്തു

യുഎഇ എംബസിയുടെ പേരിലെ തട്ടിപ്പിനെ തുടർന്ന് വ്യാജ വെബ് സൈറ്റ് സൈബർ ഇടത്തിൽ നിന്നും നീക്കം ചെയ്തു. സൈബർ പൊലീസിന്റെ അന്വേഷണത്തിനിടെയാണ് വ്യാജ വെബ് സൈറ്റ് നീക്കം ചെയ്തത്. യുഎഇ അംബാസിഡർക്ക് പൊലീസ് കത്തയച്ചു.

യുഎഇ എംബസി ഇന്ത്യ എന്ന പേരിൽ വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കിയായിരുന്നു വൻ ഹൈടെക് തട്ടിപ്പ് നടന്നത്. യാത്രാ വിലക്ക് നീങ്ങിയാല്‍ യുഎഇയിലേക്ക് പോവാന്‍ എംബസിയുടെ അനുമതി വേണമെന്ന പേരിലായിരുന്നു തട്ടിപ്പ്. https://www.uaeembassy.in/ എന്ന വെബ്‌സൈറ്റ് വഴിയായിരുന്നു തട്ടിപ്പ്. കൊവിഡ് കാലത്തെ പ്രവാസികളുടെ യാത്ര പ്രതിസന്ധികളെ മുതലെടുത്തുകൊണ്ടായിരുന്നു തട്ടിപ്പ്. സംഭവത്തിൽ പ്രതികൾക്കുവേണ്ടി കൂടുതൽ അന്വേഷണം പൊലീസ് ആരംഭിച്ചു.

ആദ്യം യാത്ര വിവരങ്ങൾ വിശദാംശങ്ങൾ മെയിൽ ചെയ്യാൻ ആവശ്യപ്പെടും. അഡ്മിൻ യുഎഇ എംബസി ഡോട്ട് ഇൻ എന്ന മെയിലിലേക്ക് എല്ലാ രേഖകളും അയക്കാൻ ആവശ്യപ്പെടും പാസ്‌പോർട്ട് രേഖകൾ ഉൾപ്പെടെ കിട്ടി കഴിഞ്ഞാൽ പിന്നീട് എംബസി ഫീസ് എന്ന പേരിൽ പതിനാറായിരത്തി ഒരുന്നൂറ് രൂപ അക്കൗണ്ടിൽ ഇടാൻ ആവശ്യപ്പെട്ട് മെയിൽ വരും. ഡൽഹിയിലെ ഒരു വീരു കുമാറിന്റെ എസ്ബിഐ അക്കൗണ്ടിലേക്കാണ് പണം ഇടേണ്ടത്. പണം നഷ്ടമാവുന്നതിനോടൊപ്പം പ്രവാസികളുടെ പാസ്‌പോർട്ടും യുഎഇ ഐഡിയുമെല്ലാം ഈ ഹൈടെക് കൊള്ള സംഘം തട്ടി എടുക്കുന്നു. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പ്രവാസികൾ തട്ടിപ്പിന് ഇരയായിരുന്നു.

പണം നഷ്ടമാവുന്നതിനോടൊപ്പം പ്രവാസികളുടെ പാസ്‌പോർട്ടും യുഎഇ ഐഡിയുമെല്ലാം ഈ ഹൈടെക് കൊള്ള സംഘം തട്ടി എടുക്കുന്നു. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പ്രവാസികൾ ഇപ്പോഴും തട്ടിപ്പിന് ഇരയായി കൊണ്ടിരിക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

Post a Comment

0 Comments