ആയുർവേദ പാരാമെഡിക്കൽ സപ്ലിമെന്ററി ഫലം പ്രസിദ്ധീകരിച്ചു.
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ആയുർവേദ പാരാമെഡിക്കൽ കോഴ്‌സ്(ആയുർവേദ ഫാർമസിസ്റ്റ്/തെറാപ്പിസ്റ്റ്/നഴ്‌സ്) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം ആയുർവേദമെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലും www.ayurveda.kerala.gov.in ലും ലഭ്യമാണ്. മാർക്ക് ലിസ്റ്റുകൾ ആഗസ്റ്റ് 16 മുതൽ പരീക്ഷ സെന്ററിൽ നിന്ന് വിതരണം ചെയ്യും. പരീക്ഷ പേപ്പറുകളുടെ പുനർമൂല്യനിർണ്ണയത്തിന് പേപ്പർ ഒന്നിന് 166 രൂപ നിരക്കിൽ 0210-03-101-98 എക്‌സാം ഫീസ് ആന്റ് അദർ ഫീസ് എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ 30നകം അടച്ച് അപേക്ഷ സമർപ്പിക്കണം.
ആയുർവേദ പാരാമെഡിക്കൽ കോഴ്‌സുകൾ വിജയിച്ച (ആയുർവേദ ഫാർമസിസ്റ്റ്/തെറാപ്പിസ്റ്റ്/നഴ്‌സ്) വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിർദ്ദിഷ്ട ഫോമിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോം www.ayurveda.kerala.gov.in ൽ ലഭിക്കും. അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റിന്റെ ഫീസ് ആയ 158 രൂപ 0210-03-101-98-എക്‌സാം ഫീസ് ആന്റ് അദർ റസീപ്റ്റ്‌സ് എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ കേരളത്തിലെ ഏതെങ്കിലും ട്രഷറിയിൽ ഒടുക്കി അസൽ ചെലാനും, 35 രൂപയുടെ (രജിസ്‌ട്രേഡ് തപാലിന് ആവശ്യമായ പോസ്റ്റേജ് സ്റ്റാമ്പ്) തപാൽ സ്റ്റാമ്പ് പതിച്ച സ്വന്തം മേൽ വിലാസം എഴുതിയ 34X24 സെ.മീ വലിപ്പത്തിലുള്ള കവറും, ഫോമിൽ പറഞ്ഞിട്ടുള്ള രേഖകൾ സഹിതം ഡയറക്ടർ, ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറേറ്റ്, ആരോഗ്യഭവൻ, എം.ജി.റോഡ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയയ്ക്കണം.
സാങ്കേതിക സർവകലാശാല: പിഎച്ച്ഡി പ്രവേശന പരീക്ഷ മാറ്റിവച്ചു; ജൂലൈ 27 ന്.
സാങ്കേതിക സർവ്വകലാശാല പിഎച്ച്ഡി പ്രവേശന പരീക്ഷ മാറ്റിവെച്ചു. ശനി, ഞായർ ദിവസങ്ങളിൽ നിലനിൽക്കുന്ന ലോക്ക് ഡൗൺ കാരണം, ജൂലൈ 18 ന് നടത്താൻ തീരുമാനിച്ചിരുന്ന പിഎച്ച്ഡി പ്രവേശന പരീക്ഷ ജൂലൈ 27 ലേക്ക് മാറ്റി. പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് ഹാൾ ടിക്കറ്റുകൾ അവരുടെ ലോഗിനിൽ ഉടൻ ലഭ്യമാക്കും. ബി ആർക്ക് വിദ്യാർത്ഥികൾക്ക് എട്ടാം സെമസ്റ്റർ റെഗുലർ, സപ്ലിമെന്ററി പരീക്ഷയ്ക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി ജൂൺ 17 ആണ്.
പത്താം ക്ലാസ് യോഗ്യതയുള്ള തസ്തികയിലേക്കുള്ള മുഖ്യപരീക്ഷ; ഒക്ടോബർ, ഡിസംബർ മാസങ്ങളിൽ
പത്താംക്ലാസ് വരെ യോഗ്യതയുള്ള തസ്തികകളുടെ മുഖ്യപരീക്ഷ ഒക്ടോബറിലും ഡിസംബറിലുമായി നടത്താൻ പി.എസ്.സി. തീരുമാനിച്ചു. ഒക്ടോബർ 23, 30 തീയതികളിലും ഡിസംബർ ഒന്നുമുതൽ 11 വരെയുള്ള തീയതികളിലുമായാണ് പരീക്ഷ. അപേക്ഷകർ കൂടുതലുള്ള എൽ.ഡി. ക്ലാർക്ക് പരീക്ഷ ഒക്ടോബർ 23-നും ലാസ്റ്റ്ഗ്രേഡ് സർവെന്റ്‌സ് പരീക്ഷ ഒക്ടോബർ 30-നും നടക്കും. തസ്തികകളും തീയതിയും പാഠ്യപദ്ധതിയും പി.എസ്.സി.യുടെ വെബ്‌സൈറ്റിൽ (www.keralapsc.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. 192 തസ്തികകളെ ജോലിയുടെ സ്വഭാവം പരിഗണിച്ച് വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചാണ് മുഖ്യപരീക്ഷ.
സ്‌കോൾ-കേരള: 2019-21 ബാച്ച് പ്ലസ്ടു വിദ്യാർഥികൾ ടി.സി. കൈപ്പറ്റണം
സ്‌കോൾ-കേരള മുഖേനെ 2019-21 ബാച്ചിൽ ഹയർസെക്കൻഡറി കോഴ്‌സ് പഠനം പൂർത്തിയാക്കിയ പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾ പരീക്ഷാ കേന്ദങ്ങളിൽ നിന്നും, ഓപ്പൺ റെഗുലർ വിദ്യാർഥികൾ സ്‌കോൾ-കേരളയുടെ ബന്ധപ്പെട്ട ജില്ലാ കേന്ദ്രങ്ങളിൽ നിന്നും ടി.സി കൈപ്പറ്റണം. ഓപ്പൺ റെഗുലർ വിദ്യാർഥികളുടെ കോൺടാക്ട് സർട്ടിഫിക്കറ്റ് പഠനകേന്ദ്രങ്ങളിൽ ലഭിക്കും. വിദ്യാർഥികൾ സ്‌കോൾ-കേരള അനുവദിച്ചിട്ടുള്ള തിരിച്ചറിയൽ കാർഡുമായി നേരിട്ടെത്തി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ടിസി കൈപ്പറ്റണം.
ഓപ്പൺ റെഗുലർ കോഴ്‌സിന് 01, 05, 09, 39 എന്നീ സബ്ജക്റ്റ് കോമ്പിനേഷനുകളിൽ പ്രവേശനം നേടിയ, കോഴ്‌സ് ഫീസ് പൂർണ്ണമായി അടച്ച വിദ്യാർഥികൾ ടി.സി വാങ്ങുമ്പോൾ കോഷൻ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കുന്നതിനുള്ള രസീത് ജില്ല ഓഫീസിൽ സമർപ്പിക്കണം. www.scolekerala.org എന്ന വെബ്‌സൈറ്റിൽ നിന്നും യൂസർ ഐഡി, പാസ്സ് വേഡ് ഉപയോഗിച്ച് കോഷൻ ഡെപ്പോസിറ്റിനുള്ള രസീത് പ്രിന്റെടുക്കാമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇൻ-ചാർജ്ജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ സംസ്ഥാന/ജില്ലാ ഓഫീസുകളിലെ ഫോൺ നമ്പറുകളിൽ ലഭിക്കും.
ജെഇഇ മെയിൻ: രജിസ്ട്രേഷൻ തീയതി നീട്ടി
ജെഇഇ (മെയിൻ) 2021 സെഷന് അപേക്ഷിക്കാനുള്ള അവസാന തീയതി ദീർഘിപ്പിച്ചതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അറിയിച്ചു. ജൂലൈ 20 വരെ ആയാണ് അപേക്ഷാ തീയതി നീട്ടിയത്. ഇതുവരെ പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടില്ലാത്തവർക്ക് jeemain.nta.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
ജെഇഇ മെയിൻ 2021 ലെ മൂന്ന് നാല് സെഷനുകൾക്കിടയിലെ ദൈർഘ്യം വർധിപ്പിച്ചതായും എൻടിഎ വ്യക്തമാക്കി. “വിദ്യാർത്ഥി സമൂഹത്തിൽ നിന്നുള്ള നിരന്തരമായ ആവശ്യം കണക്കിലെടുക്കുകയും അവരുടെ പ്രകടനം പരമാവധി വർദ്ധിപ്പിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നതിനായി, ജെഇഇ (മെയിൻ) 2021 പരീക്ഷയുടെ മൂന്ന് നാല് സെഷനുകൾ തമ്മിൽ നാല് ആഴ്ച ഇടവേള നൽകാൻ എൻടിഎയ്ക്ക് നിർദ്ദേശം നൽകി,” വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ട്വീറ്റ് ചെയ്തു.
പുതിയ സമയക്രമം അനുസരിച്ച്, ജെഇഇ (മെയിൻ) 2021 നാലാം സെഷൻ ഓഗസ്റ്റ് 26, 27, 31, സെപ്റ്റംബർ 1-2 തീയതികളിൽ നടക്കും. നാലാം ഘട്ടത്തിനായി ആകെ 7.32 ലക്ഷം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം എൻടിഎ 232 ൽ നിന്ന് 334 ആയി ഉയർത്തി. പരീക്ഷാകേന്ദ്രം മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യം ലഭ്യമാണ്. ജെഇഇ മെയിൻ 2021ന്റെ നാലാമത്തെയും അവസാനത്തെയും സെഷൻ ആദ്യം മെയ് മാസത്തിൽ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.
കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് എഴുതുന്നവർക്ക് ജെഇഇ പരീക്ഷ തീയതി മാറ്റാൻ അവസരം.
കോമൺ ലോ അഡ്മിഷ്ൻ ടെസ്റ്റ് (CLAT) 2021 എഴുതുന്ന വിദ്യാർഥികൾക്ക് ജെഇഇ പരീക്ഷയുടെ തീയതി മാറ്റാൻ അവസരമൊരുക്കി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). കോമൺ ലോ അഡ്മിഷ്ൻ ടെസ്റ്റും ജെഇഇയും എഴുതുന്ന വിദ്യാർഥികൾ നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റായ consortiumofnlus.ac.in ൽ പരീക്ഷയുടെ തീയതി മാറ്റാൻ അപേക്ഷ നൽകാം.
ജൂലൈ 15 മുതൽ ജൂലൈ 16 ഉച്ചയ്ക്ക് 11.49 വരെയാണ് അപേക്ഷ നൽകുന്നതിനുളള സമയം. ജൂലൈ 23 നാണ് ജെഇഇ പരീക്ഷ. ഇതേ ദിവസമാണ് സിഎൽഎറ്റി പരീക്ഷയും. ജൂലൈ 23 ന് സിഎൽഎറ്റി പരീക്ഷ എഴുതുന്നവർക്ക് ജെഇഇ പരീക്ഷ തീയതി മാറ്റി കൊടുക്കാനാണ് എൻടിഎ സമ്മതിച്ചിട്ടുളളത്.
ജൂലൈ 23 ന് നടക്കുന്ന ജെഇഇ പരീക്ഷയുടെ തീയതി മാറ്റാൻ അപേക്ഷിക്കേണ്ട വിധം
ലോഗിൻ ചെയ്ത് CLAT അക്കൗണ്ട് തുറക്കുക
ജെഇഇ തീയതി മാറ്റാനുളള ലിങ്കിൽ ക്ലിക്ക് ചെയ്യുക
വിദ്യാർഥിയുടെ പേര്, അച്ഛന്റെയോ/അമ്മയുടെയോ പേര്, ഐഇഇ റോൾ നമ്പർ എന്നിവ കൊടുക്കുക
ഹെൽപ്പിനായി വിദ്യാർഥികൾക്ക് clat@consortiumofnlus.ac.in എന്ന ഇ-മെയിലിലോ അല്ലെങ്കിൽ 080-47162020 (പ്രവൃത്തി ദിനത്തിൽ രാവിലെ 10 മുതൽ വൈകീട്ട് 5 വരെ) എന്ന നമ്പരിലോ വിളിക്കാം.
ജെഇഇ മെയിൻ പരീക്ഷ ജൂലൈ 20-25 വരെയാണ് നടക്കുക. ഏപ്രിൽ സെഷന് 6.80 ലക്ഷം പേരാണ് അപേക്ഷിച്ചിട്ടുളളത്. കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് ജൂലൈ 23 നാണ് നടക്കുക. ഓഫ്‌ലൈനായാണ് പരീക്ഷ നടത്തുക.
🔰Kerala University Announcements: കേരള സര്‍വകലാശാല
പുതിയ കോളേജ്/കോഴ്‌സ്/സീറ്റ് വര്‍ദ്ധനവ്/അധികബാച്ച് അപേക്ഷ ക്ഷണിച്ചു
കേരളസര്‍വകലാശാലയ്ക്കു കീഴില്‍ 2022-23 അദ്ധ്യയന വര്‍ഷത്തേക്കുളള പുതിയ കോളേജ്/കോഴ്‌സ്/സീറ്റ് വര്‍ദ്ധനവ്/അധികബാച്ച് എന്നിവയുടെ അപേക്ഷ ക്ഷണിച്ചുകൊണ്ടുളള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. അപേക്ഷകള്‍ സമര്‍പ്പിക്കാനുളള അവസാന തീയതി ആഗസ്റ്റ് 31. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അപേക്ഷ ഫോമുകള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് (www.keralauniversity.ac.in). അപേക്ഷ സമര്‍പ്പിക്കുന്നതിനുളള നിര്‍ദേശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകളും അവശ്യരേഖകളും ഒന്നിച്ച് കവറിലാക്കി രജിസ്ട്രാര്‍, കേരളസര്‍വകലാശാല, സെനറ്റ് ഹൗസ് ക്യാമ്പസ്, പാളയം – 695 034 എന്ന വിലാസത്തില്‍ തപാലിലോ, നേരിട്ടോ എത്തിയ്‌ക്കേണ്ടതാണ്. പ്രസ്തുത കവറിനു മുകളിലായി ‘പുതിയ കോളേജ്/കോഴ്‌സ്/സീറ്റ് വര്‍ദ്ധനവ്/അധിക ബാച്ച് ഇവയ്ക്കുളള അപേക്ഷ’ (ബാധകമായത്) എന്ന് രേഖപ്പെടുത്തേണ്ടതാണ്. ആഗസ്റ്റ് 31 നു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
വെര്‍ച്വല്‍ ടോക്കണ്‍ സംവിധാനം പുനഃസ്ഥാപിച്ചു
കേരളസര്‍വകലാശാലയില്‍ വെര്‍ച്വല്‍ ടോക്കണ്‍ സമ്പ്രദായം വീണ്ടു തുറന്നു. പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10.15 മുതല്‍ 3 മണി വരെയുളള സ്ലോട്ട് https://pay.keralauniversity.ac.in/kupay/home യില്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രം സര്‍വകലാശാലയുടെ പാളയം, കാര്യവട്ടം, ആലപ്പുഴ ക്യാഷ് കൗണ്ടറുകളില്‍ പണം നേരിട്ട് അടയ്ക്കാം. പരീക്ഷാഫീസും മറ്റും തുടര്‍ന്നും ഓണ്‍ലൈന്‍ വഴി ഒടുക്കേണ്ടതാണ്.
അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള വിവിധ കെ.യു.സി.റ്റി.ഇ കളിലേയ്ക്ക് മലയാളം ഇംഗ്ലീഷ് മാത്തമാറ്റിക്‌സ് ഫിസിക്കല്‍ സയന്‍സ് സംസ്‌കൃതം തുടങ്ങിയ വിഷയങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ നിയമനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് http://www.recruit.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴🪀
🔰MG University Announcements: എംജി സർവകലാശാല
പരീക്ഷ തീയതി
നാലാം സെമസ്റ്റർ എം.എസ് സി. – ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2018 അഡ്മിഷൻ – റഗുലർ/2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ജൂലൈ 28 ന് ആരംഭിക്കും. പിഴയില്ലാതെ ജൂലൈ 15 വരെയും 525 രൂപ പിഴയോടെ ജൂലൈ 16 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 17 വരെയും അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എ./എം.എ.ജെ.എം.സി./എം.എസ്.ഡബ്ല്യു./എം.എം.എച്ച്./എം.ടി.എ. ആന്റ് എം.ടി.ടി.എം., എം.എസ് സി., എം.കോം (സി.എസ്.എസ്. – 2019 അഡ്മിഷൻ റഗുലർ- അഫിലിയേറ്റഡ് കോളേജുകൾ മാത്രം) പരീക്ഷകൾ ജൂലൈ 26 ന് ആരംഭിക്കും.
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (2018 അഡ്മിഷൻ സ്‌പെഷൽ സപ്ലിമെന്ററി മാത്രം) ബിരുദ പരീക്ഷകൾ ജൂലൈ 26 ന് ആരംഭിക്കും.
അഞ്ചാം സെമസ്റ്റർ (സി.ബി.സി.എസ്. – 2018 അഡ്മിഷൻ – റഗുലർ/2017 അഡ്മിഷൻ – റീഅപ്പിയറൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) ബിരുദ പരീക്ഷകൾ ജൂലൈ 26 ന് ആരംഭിക്കും.
നാലാം സെമസ്റ്റർ എം.എസ് സി. ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2018 അഡ്മിഷൻ – റഗുലർ/2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ജൂലൈ 28 ന് ആരംഭിക്കും. പിഴയില്ലാതെ ജൂലൈ 15 വരെയും 525 രൂപ പിഴയോടെ ജൂലൈ 16 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 17 വരെയും അപേക്ഷിക്കാം.
പരീക്ഷഫലം
2021 ജനുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.എഡ്. സ്‌പെഷൽ എജ്യൂക്കേഷൻ റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 29 വരെ അപേക്ഷിക്കാം.
2019 നവംബറിൽ നടന്ന ഒന്നുമുതൽ നാലുവരെ സെമസ്റ്റർ എം.എ. സോഷ്യോളജി ഓഫ് കാമ്പസ് (സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 19 വരെ നേരിട്ടോ dr7exam@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലോ അപേക്ഷിക്കാം.
അനലിറ്റിക്കൽ ഇൻസ്ട്രുമെന്റ് ടെക്‌നീഷ്യൻ: കരാർ നിയമനം
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ അനലിറ്റിക്കൽ ഇൻസ്ട്രുമെന്റ് ടെക്‌നീഷ്യൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്ക് കരാറടിസ്ഥാനത്തിലായിരിക്കും താൽക്കാലിക നിയമനം. ഒരൊഴിവാണുള്ളത്. എം.എസ് സി. കെമിസ്ട്രി/ഫിസിക്‌സ്/ഇലക്‌ട്രോണിക്‌സ് അല്ലെങ്കിൽ ബി.ടെക്/എം.ടെക് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗ് ആണ് യോഗ്യത. മാസം 20000 രൂപ സഞ്ചിത നിരക്കിൽ ലഭിക്കും. 2021 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. (പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ അനുവദിക്കും) താല്പര്യമുള്ളവർ http://www.mgu.ac.in എന്ന വെബ് സൈറ്റിൽനിന്നും അപേക്ഷഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ada5@mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ ജൂലൈ 16ന് മുമ്പായി അപേക്ഷിക്കണം. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴🪀
🔰Calicut University Announcements: കാലിക്കറ്റ് സർവകലാശാല
പരീക്ഷകള്‍ മാറ്റി
കാലിക്കറ്റ് സര്‍വകലാശാല 17-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പരീക്ഷാ അപേക്ഷ
2019 സ്കീം 2020 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്മെന്‍റ് (ഡാറ്റാ അനലിറ്റിക്സ് സ്പെഷ്യലൈസേഷന്‍) നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 26 വരേയും 170 രൂപ പിഴയോടെ 29 വരേയും ഫീസടച്ച് 30 വരെ അപേക്ഷിക്കാം.
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.വോക്. റഗുലര്‍ 2018 പ്രവേശനം നവംബര്‍ 2018, 2019 പ്രവേശനം നവംബര്‍ 2019 റഗുലര്‍ പരീക്ഷകള്‍ 16-ന് ആരംഭിക്കും.
പരീക്ഷാ ഫലം
2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.ഫില്‍. സ്റ്റാറ്റിസ്റ്റിക്സ് നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ബയോകെമിസ്ട്രി, ജ്യോഗ്രഫി, എം.കോം. സപ്ലിമെന്ററി നവംബര്‍ 2019 പരീക്ഷകളുടെയ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴🪀
🔰Kannur University Announcements: കണ്ണൂർ സർവകലാശാല
ഇന്റേണൽ മാർക്ക്
സർവകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ (റെഗുലർ/ സപ്ലിമെന്ററി- മെയ് 2021) പരീക്ഷകളുടെ ഇന്റേണൽ മാർക്കുകൾ 15.07.2021 മുതൽ 22.07.2021 വരെ അപ്ലോഡ് ചെയ്യാം. ഹാർഡ് കോപ്പി 27.07.2021 ന് വൈകുന്നേരം 5 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം.
ഹാൾടിക്കറ്റ്
19.07.2021 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി. ടെക്. (സപ്ലിമെന്ററി) മെയ് 2020 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രാക്ടിക്കൽ/ പ്രോജക്ട് മൂല്യനിർണയം/ വാചാ പരീക്ഷ
ആറാം സെമസ്റ്റർ ബി. എസ് സി. ഇലക്ട്രോണിക്സ് ഡിഗ്രി (C. B. C. S. S. – റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 മുതൽ 2018 വരെയുള്ള അഡ്മിഷൻ) ഏപ്രിൽ 2021 പ്രാക്ടിക്കൽ/ പ്രോജക്ട് മൂല്യനിർണയം/ വാചാ പരീക്ഷ 16.07.2021 മുതൽ നടക്കും.
ആറാം സെമസ്റ്റർ ബിബിഎ/ ബിബിഎ – ആർടിഎം ഡിഗ്രി പ്രോജക്ട് മൂല്യനിർണയം/ വാചാ പരീക്ഷ 15.07.2021 മുതൽ ഓൺലൈനായി നടക്കും.
രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതത് കോളജുകളുമായി ബന്ധപ്പെടുക. ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
എം എ മ്യൂസിക് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവ്വകലാശാല മ്യൂസിക് ഡിപ്പാർട്ട്മെന്റ്- എം എ മ്യൂസിക് പ്രോഗ്രാം 2021 -22 വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്‌ട്രേഷൻ ജൂലായ് 12 ന് ആരംഭിച്ചു. യോഗ്യത 45% മാർക്കോടെ ബി എ മ്യൂസിക് ബിരുദം.ഏതെങ്കിലും വിഷയത്തിൽ 45% മാർക്കോടെ ബിരുദവും സംഗീതാഭിരുചിയുമുള്ളവർക്കും അപേക്ഷിക്കാം. മുൻ സെമെസ്റ്റർ/വർഷ പരീക്ഷകളെല്ലാം വിജയിച്ചവരും എന്നാൽ അവസാന സെമസ്റ്റർ/വർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവരും ആയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ഈ വിദ്യാർഥികൾ അഡ്മിഷന്റെ അവസാന തിയ്യതിക്കകം സർവ്വകലാശാല നിഷ്കർഷിച്ച യോഗ്യത നേടിയിരിക്കണം.വിശദവിവരവും പ്രോസ്‌പെക്ടസും സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
സർവ്വകലാശാല വെബ്‌സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷിച്ച് പ്രിന്റൗട്ടുകൾ പഠന വകുപ്പിൽ സമർപ്പിക്കേണ്ടതാണ് പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശന പരീക്ഷ തിയ്യതി പിന്നീട് അറിയിക്കും. പ്രോഗ്രാമുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 0497-2806404, 9895232334 എന്നീ നമ്പറുകളിലും ഓൺലൈൻ രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങൾക്ക് 0497-2715261, 7356948230 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.ഓൺലൈൻ രജിസ്‌ട്രേഷൻ ജൂലായ് 26,05 PM ന് അവസാനിക്കും.
പഠന വകുപ്പുകളിലെ യു.ജി/പി.ജി. പ്രവേശനം
കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെന്‍ററുകളിലും 2021-22 അധ്യയന വർഷത്തെ യു.ജി.,പി.ജി. പ്രോഗ്രാമുകളിലേക്കുള്ള (എം.എഡ്, ബി.പി.എഡ്,എം.പി.എഡ് എന്നിവ ഒഴികെ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈൻ രജിസ്ട്രേഷൻ 2021 ജൂലൈ 12 ന് 5 pm ന് ആരംഭിക്കുന്നതും ജൂലൈ 26, 5 pm ന് അവസാനിക്കുന്നതുമാണ്.
മുൻ സെമസ്റ്റർ/വർഷ പരീക്ഷകളെല്ലാം വിജയിച്ചവരും എന്നാൽ അവസാന സെമസ്റ്റർ/വർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവരും ആയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ഈ വിദ്യാർത്ഥികൾ അഡ്മിഷന്റെ അവസാന തീയതിക്കകം സർവകലാശാല നിഷ്കർഷിച്ച യോഗ്യത നേടിയിരിക്കണം. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ http://www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ഓണ്‍ലൈൻ ആയി രജിസ്റ്റർ ചേയ്യേണ്ടതാണ്. വിവിധ പഠനവകുപ്പുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അതാത് പഠനവകുപ്പുകളുടെ പ്രോസ്പെക്ടസിൽ ലഭ്യമാണ്.
ഓണ്‍ലൈൻ രജിസ്ട്രേഷൻ ഫീസ് എസ്.സി./എസ്.ടി ഒഴികെ മറ്റെല്ലാ വിഭാഗങ്ങൾക്കും 420/- രൂപയും എസ്.സി./എസ്.ടി വിഭാഗങ്ങൾക്ക് 100/- രൂപയുമാണ്. SBI Collect/SBI e-pay വഴി ഓണ്‍ലൈനായാണ് രജിസ്ട്രേഷൻ ഫീസ് അടക്കേണ്ടത്. ഡി.ഡി., ചെക്ക്, ചലാൻ തുടങ്ങിയവ സ്വീകരിക്കുന്നതല്ല. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും ഓൺലൈൻ പേയ്‌മെന്റിന്റെ പ്രിന്റ് ഔട്ടും സൂക്ക്ഷിക്കേണ്ടതും അഡ്മിഷൻ സമയത്ത് അതാത് പഠന വകുപ്പുകളിലേക്ക് സമർപ്പിക്കേണ്ടതുമാണ്.
പ്രവേശനപരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്. എം.ബി.എ പ്രോഗ്രാമിന്‍റെ പ്രവേശനം KMAT/CMAT/CAT എന്നീ പ്രവേശന പരീക്ഷകളുടെ സ്കോറിന്‍റെ അടിസ്ഥാനത്തിലാണ്. ഒന്നിൽ കൂടുതൽ കോഴ്‌സുകൾക്ക് അപേക്ഷിക്കുന്നവർ പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. എന്നാൽ ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, ഡോ .ജാനകി അമ്മാൾ ക്യാംപസ് പാലയാട്, മാങ്ങാട്ടുപറമ്പ, നീലേശ്വരം എം.ബി.എ സെന്ററുകൾ, ഐ.സി.എം പറശിനിക്കടവ് എന്നിവടങ്ങളിലേക്കുള്ള എം.ബി.എ കോഴ്‌സുകൾക്ക് ഒറ്റ അപേക്ഷ മതിയാകും.
വെയ്റ്റേജ്/ സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാർത്ഥികൾ പ്രസ്തുത വിവരങ്ങൾ ഓണ്‍ലൈൻ രജിസ്ട്രേഷനുള്ള അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അഡ്മിഷൻ സമയത്ത് പ്രസ്തുത രേഖകൾ ഹാജരാക്കിയാലും മേല്പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല. പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതല്‍ വിവരങ്ങൾ http://www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
സംശയങ്ങൾക്ക് ഫോൺ /ഇ-മെയില്‍ മുഖാന്തിരം മാത്രം ബന്ധപ്പെടുക. ഹെൽപ്പ് ലൈൻ നമ്പറുകൾ : 0497-2715261, 7356948230.
e-mail id: deptsws@kannuruniv.ac.in
എസ്.എസ്.എൽ.സി പുനർമൂല്യനിർണയം
2021 മാർച്ച് എസ്.എസ്.എൽ.സി./റ്റി.എച്ച്.എസ്.എൽ.സി/എസ്.എസ്.എൽ.സി. (എച്ച്.ഐ)/ റ്റി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എ.എച്ച്.എസ്.എൽ.സി. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന ആവശ്യമുളളവർക്ക് അപേക്ഷകൾ ജൂലൈ 17 മുതൽ 23 വരെ ഓൺലൈനായി സമർപ്പിക്കാം.
എസ്.എസ്.എൽ.സി. ക്ക് https://sslcexam.kerala.gov.in, റ്റി.എച്ച്.എസ്.എൽ.സി. ക്ക് http://thslcexam.kerala.gov.in, എസ്.എസ്.എൽ.സി (എച്ച്.ഐ)ക്ക് http://sslchiexam.kerala.gov.in, റ്റി.എച്ച്.എസ്.എൽ.സി (എച്ച്.ഐ)ക്ക് http://thslchiexam.kerala.gov.in, എ.എച്ച്.എസ്.എൽ.സി ക്ക് http://ahslcexam.kerala.gov.in എന്നീ വെബ് സൈറ്റുകളിലൂടെയുമാണ് ഓൺലൈൻ രജിസ്ട്രേഷൻ നടത്തേണ്ടത്.
വിശദമായ നിർദ്ദേശങ്ങൾ നിർദ്ദിഷ്ട വെബ്സൈറ്റുകളിൽ ലഭ്യമാകും. സേ പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എൽ.സി/ എസ്.എസ്.എൽ.സി (എച്ച്.ഐ)/ റ്റി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ സർട്ടിഫിക്കറ്റ് ആഗസ്റ്റ് നാലാംവാരം മുതൽ വിതരണം ചെയ്യും.
0 Comments