ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
🔰Kerala University Announcements: കേരള സർവകലാശാല.
പ്രാക്ടിക്കൽ
കേരള സർവകലാശാല ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എസ്.സി (2018 അഡ്മിഷൻ റെഗുലർ, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെൻററി) മാർച്ച് 2021 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 12 മുതൽ അതാത് കോളേജുകളിൽ ആരംഭിക്കുന്നതാണ്. ബോട്ടണി, കെമിസ്ട്രി, പോളിമർ കെമിസ്ട്രി, ജ്യോഗ്രഫി, സൈക്കോളജി, ജിയോളജി, സുവോളജി, ഹോം സയൻസ് എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
കേരള സർവകലാശാല 2020 മെയ് മാസത്തിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എസ്.സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ ഇംപ്രൂവ്മെൻറ്/ സപ്ലിമെൻററി, 2017, 2016, 2015, 2014 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജൂലൈ 16 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
കേരള സർവകലാശാല 2019 ജൂലൈയിൽ നടത്തിയ രണ്ടാം വർഷ എം.എസ്.സി ഫിസിക്സ് മേഴ്സി ചാൻസ് ( 2001, 2009 സ്കീം) പരീക്ഷകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 15.വിശദവിവരം വെബ്സൈറ്റിൽ
കേരള സർവകലാശാല 2020 മെയ് മാസം നടത്തിയ രണ്ടാം സെമസ്റ്റർ (സി.ആർ.സി.ബി.സി.എസ്.എസ്) ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2014, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെൻററി, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജൂലൈ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
കേരള സർവകലാശാല 2020 മെയ് മാസം നടത്തിയ രണ്ടാം സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് (2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2014, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെൻററി, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജൂലൈ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
കേരള സർവകലാശാല 2020 മെയ് മാസം നടത്തിയ രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എസ്.സി ഇലക്ട്രോണിക്സ്, ബി.സി.എ (2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ ഇംപ്രൂവ്മെൻറ്/ സപ്ലിമെൻററി, 2014, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെൻററി, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജൂലൈ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ
ലക്ച്ചറർ ഒഴിവ്
കേരള സർവകലാശാല ബോട്ടണി വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ ലക്ച്ചററെ നിയമിക്കുന്നതിനായി ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.keralauniversity.ac.in) ലഭ്യമാണ്.
കംപ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോഇൻഫർമാറ്റിക്സ് വിഭാഗത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
കേരള സർവകലാശാല കംപ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോഇൻഫർമാറ്റിക്സ് വിഭാഗത്തിൽ ബയോസെൻസർ പ്രോജക്ടിന് കീഴിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വിശദ വിവരങ്ങൾക്കായി www.dcb.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
🔰MG University Announcements: എംജി സർവകലാശാല.
പുതുക്കിയ പരീക്ഷ തീയതി
രണ്ടാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് ഫിഷറീസ് ആന്റ് അക്വാകൾച്ചർ (സി.എസ്.എസ്. – 2016, 2017, 2018 അഡ്മിഷൻ- സപ്ലിമെന്ററി/2012, 2013, 2014, 2015 അഡ്മിഷൻ- മേഴ്സി ചാൻസ്) പരീക്ഷയുടെ ഏപ്രിൽ 23ന് നടത്താൻ നിശ്ചയിച്ചിരുന്ന ജെനറ്റിക്‌സ് ആന്റ് ബയോടെക്‌നോളജി ഇൻ അക്വാകൾച്ചർ പേപ്പറിന്റെ പരീക്ഷ ജൂലൈ ഏഴിന് ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെയും ഏപ്രിൽ 26ന് നടത്താൻ നിശ്ചയിച്ചിരുന്ന ഹെൽത്ത് മാനേജ്‌മെന്റ് ഇൻ അക്വാകൾച്ചർ സിസ്റ്റംസ് എന്ന പേപ്പറിന്റെ പരീക്ഷ ജൂലൈ ഒൻപതിന് ഉച്ചകഴിഞ്ഞ് രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെയും നടക്കും.
പരീക്ഷ തീയതി
ഒന്നും രണ്ടും സെമസ്റ്റർ എം.എ./എം.എസ് സി./എം.കോം. (2019 അഡ്മിഷൻ- റഗുലർ – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ ജൂലൈ 12 ന് ആരംഭിക്കും.
പരീക്ഷഫലം
2020 ഡിസംബറിൽ നടന്ന നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് പരീക്ഷയുടെ (2018 അഡ്മിഷൻ-റഗുലർ/2013-2017 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 19 വരെ അപേക്ഷിക്കാം.
2021 ജനുവരിയിൽ നടന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. ബി.കോം (മോഡൽ 1, 2, 3 – 2018 അഡ്മിഷൻ- റഗുലർ, 2017 അഡ്മിഷൻ – റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 19 വരെ ഓൺലൈനായി അപേക്ഷിക്കാം.
2021 ജനുവരിയിൽ നടന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ് സി. മോഡൽ 1, 2, 3 – 2018 അഡ്മിഷൻ- റഗുലർ, 2017 അഡ്മിഷൻ- റീഅപ്പിയറൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുഃ ജൂലൈ 19 വരെ ഓൺലൈനായി അപേക്ഷിക്കാം.
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴
🔰Calicut University News.
പ്രോജക്ട് സമർപ്പണം
2018 പ്രവേശനം വിദൂരവിദ്യാഭ്യാസവിഭാഗം ആറാംസെമസ്റ്റർ ബിരുദ വിദ്യാർഥികൾക്ക് പ്രോജക്ടുകൾ ഏഴ്, എട്ട് തീയതികളിൽ സമർപ്പിക്കാം. സമർപ്പിക്കേണ്ട കേന്ദ്രങ്ങളുടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോൺ: 0494 2407356, 7494.
പരീക്ഷാ അപേക്ഷ
2020 പ്രവേശനം ഒന്നാംസെമസ്റ്റർ എം.എസ്‌സി. ബയോടെക്നോളജി നാഷണൽ സ്ട്രീം ഡിസംബർ 2020 പരീക്ഷയ്ക്ക് പിഴകൂടാതെ 13 വരെയും 170 രൂപ പിഴയോടെ 16 വരെയും ഓൺലൈനായി രജിസ്റ്റർചെയ്യാം.
പ്രാക്ടിക്കൽ പരീക്ഷ
മൂന്നാം സെമസ്റ്റർ ബി.വോക്. ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി നവംബർ 2019, 2020 പ്രാക്ടിക്കൽ പരീക്ഷകൾ ആറിന് തുടങ്ങും.
പരീക്ഷ
മൂന്നിന് നടത്താൻ നിശ്ചയിച്ച നാലാം സെമസ്റ്റർ ബി.ആർക്. ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ ടൈംടേബിൾ പ്രകാരം 12-ന് നടക്കും.
പരീക്ഷാഫലം
സി.യു.സി.എസ്.എസ്. ഒന്നാംസെമസ്റ്റർ മാസ്റ്റർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ഡിസംബർ 2018 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.
🔰Kannur University Announcements: കണ്ണൂർ സർവകലാശാല
അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള തങ്കയം, ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയർ മാനേജ്മെന്റിൽ നടത്തുന്ന 2021-22 അധ്യയന വർഷത്തേക്കുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ലേണിംഗ് ഡിസബിലിറ്റി (പി.ജി.ഡി.എൽ.ഡി. – പാർട്ട് ടൈം ) കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2021 ആഗസ്ത് 16.
സീറ്റുകളുടെ എണ്ണം- 30. കോഴ്സ് കാലാവധി ഒരു വർഷം(2 സെമസ്റ്ററുകൾ ). ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാലാ ബിരുദം നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ്. ബിരുദ/ബിരുദാനന്തര ബിരുദ തലത്തിൽ സൈക്കോളജി ഒരു വിഷയമായി പഠിച്ചവർക്ക് വെയിറ്റേജ് മാർക്ക് നൽകുന്നതാണ്.
വിശദ വിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടുക. ഫോൺ നമ്പർ — 0467-2211535, 9447051039. വെബ് സൈറ്റ് മേൽവിലാസം : http://www.kannuruniversity.ac.in, http://www.phapins.com
പുനഃപ്രവേശനം, കോളേജ് മാറ്റം
സർവ്വകലാശാലയോട് അഫീലിയേറ്റ് ചെയ്ത ആർട്സ് ആന്റ് സയൻസ് കോളേജുകളിലും, സർവ്വകലാശാലയുടെ പഠന വകുപ്പുകളിലും, സെന്ററുകളിലും 2021-22 അക്കാദമിക വർഷത്തെ ബിരുദ പ്രോഗ്രാമിന്റെ മൂന്ന്, അഞ്ച് സെമസ്റ്ററിലേക്കും, ബിരുദനന്തര ബിരുദ പ്രോഗ്രാമിന്റെ മൂന്നാം സെമസ്റ്ററുകളിലേക്കും, ബി.എഡ് പ്രോഗ്രാമിന്റെ (2020 പ്രവേശനം) രണ്ടാം സെമസ്റ്ററിലേക്കും പുന:പ്രവേശനവും, സർവ്വകലാശാലയോട് അഫീലിയേറ്റ് ചെയ്ത ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ 2021-22 അക്കാദമിക വർഷത്തെ ബിരുദ പ്രോഗ്രാമിന്റെ മൂന്ന്, അഞ്ച് സെമസ്റ്ററിലേക്കും, ബിരുദനന്തര ബിരുദ പ്രോഗ്രാമിന്റെ മുന്നാം സെമസ്റ്ററിലേക്കും കോളേജ് മാറ്റവും അനുവദിക്കുന്നതിനായി വിദ്യാർത്ഥികൾ 2021 ജൂലൈ 23 വരെ അപേക്ഷകൾ ഓൺലൈൻ മുഖേന സമർപ്പിക്കേണ്ടതാണ് (www.kannuruniversity.ac.in – certificate portal).
ടൈംടേബിൾ
14.07.2021 ന് ആരംഭിക്കുന്ന രണ്ടാം വർഷ അഫ്സൽ – ഉൽ – ഉലമ (പ്രിലിമിനറി) റെഗുലർ/ സപ്ലിമെന്ററി (2011 അഡ്മിഷൻ മുതൽ), ഏപ്രിൽ 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ ബി. എഡ്. (ഏപ്രിൽ 2020) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു. ഫലം അത്യാവശ്യമുള്ള അപേക്ഷകർക്ക് 06.07.2021 ന് റിസൽട്ട് മെമോ റീവാലുവേഷൻ സെക്ഷനിൽ നിന്നും നേരിട്ട് കൈപ്പറ്റാവുന്നതാണ്. നേരിട്ട് കൈപ്പറ്റാത്ത മെമോകൾ അപേക്ഷകർക്ക് അയച്ചുകൊടുക്കുന്നതാണ്.
ഹോൾടിക്കറ്റ്
07.07.2021, 09.07.2021 തീയതികളിൽ നടക്കുന്ന ബി. കോം. അഡീഷണൽ കോ-ഓപ്പറേഷൻ സപ്ലിമെന്ററി (2011 അഡ്മിഷൻ മുതൽ,) മാർച്ച് 2021 പരീക്ഷയുടെ ഹോൾടിക്കറ്റ് കണ്ണൂർ സർവകലാശാല ആസ്ഥാനം – താവക്കരയിൽ നിന്നും 06.07.2021 മുതൽ കൈപ്പറ്റാവുന്നതാണ്.
പ്രൊജക്റ്റ് മൂല്യ നിർണ്ണയം / വാചാ പരീക്ഷ
ആറാം സെമസ്റ്റർ ബിരുദ (സി. ബി. സി. എസ്. എസ്. – റെഗുലർ / സപ്ലിമെന്ററി), ഏപ്രിൽ 2021 പ്രൊജക്റ്റ് മൂല്യ നിർണ്ണയം / വാചാ പരീക്ഷ ചുവടെ നൽകിയ തീയതികളിൽ ഓൺലൈൻ ആയി നടക്കും:
ബി. എ. മലയാളം – 09.07.2021, 10.07.2021
ബി. എ. ഹിസ്റ്ററി – 14.07.2021,15.07.2021
രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക.
കുസാറ്റില്‍ പോസ്റ്റ്-ഡോക്ടറല്‍ ഫെലോ, ജൂനിയര്‍ റിസര്‍ച്ച് ഫെലോ ഒഴിവുകള്‍
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ‘മള്‍ട്ടിഡിസിപ്ലിനറി, മള്‍ട്ടിടാസ്‌കിംഗ് റിസര്‍ച്ച് പ്രോഗ്രാമുകള്‍ക്കായുള്ള അള്‍ട്രാഫാസ്റ്റ് ലേസര്‍ ബീംലൈനുകള്‍’ എന്ന ഗവേഷണ പ്രോജക്റ്റില്‍ ഒഴിവുള്ള പോസ്റ്റ്-ഡോക്ടറല്‍ ഫെലോ (3), ജൂനിയര്‍ റിസര്‍ച്ച് ഫെലോ (2) തസ്തികകളിലേക്ക് അപേഷകള്‍ ക്ഷണിച്ചു. ‘കുസാറ്റ് ചാന്‍സലേഴ്‌സ് അവാര്‍ഡ് പ്രോജക്ടിന്റെ’ ഭാഗമായി നടത്തുന്ന ഈ മള്‍ട്ടി ഡിസിപ്ലിനറി പ്രോജക്റ്റ് ഭൗതികശാസ്ത്രം, രസതന്ത്രം, പോളിമര്‍ സയന്‍സ് & റബ്ബര്‍ ടെക്നോളജി, ബയോടെക്‌നോളജി എന്നീ വകുപ്പുകളും ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ഫോട്ടോണിക്സും ചേര്‍ന്നാണ് ഏകോപിപ്പിക്കുന്നത്. പോസ്റ്റ്-ഡോക്ടറല്‍ ഫെലോ, ജെആര്‍എഫ് അപേക്ഷകര്‍ക്കു വേണ്ട യോഗ്യതയും മറ്റു വിശദാംശങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റായ https://cusat.ac.in/news; ലഭ്യമാണ്.
പ്രോജക്റ്റിന് അനുസൃതമായി 2024 വരെ നീട്ടാന്‍ സാധ്യതയുള്ള നിയമനങ്ങള്‍ പൂര്‍ണ്ണമായും താല്‍ക്കാലികമാണ്. സര്‍വ്വകലാശാലയുടെ മാനദണ്ഡങ്ങളും ചട്ടങ്ങളും അനുസരിച്ചായിരിക്കും ഫെലോഷിപ്പ് /ഓണറേറിയം/എച്ച്.ആര്‍.എ. എന്നിവ. പോസ്റ്റ്-ഡോക്ടറല്‍ തസ്തികകളിലേക്ക് 01.07.2021-നുള്ളില്‍ 40 വയസും ജെആര്‍എഫ് തസ്തികകള്‍ക്ക് 01.07.2021-നുള്ളില്‍ 30വയസ്സുമാണ് ഉയര്‍ന്ന പ്രായപരിധി. അപേക്ഷകര്‍ https://forms.gle/y2C3WjM9NCyxNuRg9 എന്ന വിലാസത്തില്‍ ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. രണ്ട് അധ്യാപകര്‍ അല്ലെങ്കില്‍ ഗൈഡുകളില്‍ നിന്നുള്ള ശുപാര്‍ശക്കത്തുകള്‍ https://forms.gle/CDuSX6Cdd2XM5LyEA- എന്ന വിലാസത്തില്‍ ഓണ്‍െൈലെനായി നേരിട്ട് അപ്ലോഡ് ചെയ്യണം. അപേക്ഷയും ശുപാര്‍ശക്കത്തുകളും 2021 ജൂലൈ 20 വൈകീട്ട് 5:00 മണിക്കുള്ളില്‍ സമര്‍പ്പിക്കണം. ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിന്റെ തീയതിയും സമയവും ഇമെയില്‍ വഴി അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: +91 8943 91 4464 (ഡോ. റിജു. സി. ഐസക്), ഇമെയില്‍: riju@cusat.ac.in അല്ലെങ്കില്‍ ഡോ. സജി. കെ.ജെ. saji@cusat.ac.in.
0 Comments