Ticker

6/recent/ticker-posts

Header Ads Widget

പ്രവാസികള്‍ക്ക് തിരിച്ചടി; യുഎഇയില്‍ നിന്നുള്ള യാത്രികര്‍ക്ക് വീണ്ടും സൗദിയിലേക്ക് വിലക്ക്

യു എ ഇ, എത്യോപ്യ, വിയറ്റ്നാം, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലേക്കും, തിരികെയുമുള്ള യാത്രകൾക്ക് താത്കാലിക വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഈ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്കും, തിരികെയുമുള്ള വിമാനസർവീസുകൾക്ക് ജൂലൈ 4, ഞായറാഴ്ച്ച 11PM മുതൽ വിലക്കേർപ്പെടുത്താനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

ജൂലൈ 3-ന് പുലർച്ചെയാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. COVID-19 വൈറസിന്റെ പുതിയ വകഭേദവുമായി ബന്ധപ്പെട്ട വ്യാപന സാധ്യതകൾ കണക്കിലെടുത്താണ് ഈ തീരുമാനം.

ഈ രാജ്യങ്ങളിലേക്കും, തിരികെയും പ്രത്യേക മുൻ‌കൂർ അനുമതികളുള്ളവർക്ക് മാത്രമാണ് യാത്ര ചെയ്യുന്നതിന് അനുവാദം ഉണ്ടായിരിക്കുക എന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ജൂലൈ 4-ന് യാത്രാ വിലക്കുകൾ നിലവിൽ വന്നതിന് ശേഷം ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് സൗദിയിൽ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമായിരിക്കുന്നതാണ്. 14 ദിവസത്തിനിടയിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും ഈ വിലക്ക് ബാധകമാണ്.

ഈ നാല് രാജ്യങ്ങള്‍ക്ക് കൂടി വിലക്ക് വന്നതോടെ സൗദിയിലേക്ക് മൊത്തം യാത്രാവിലക്കുള്ള രാജ്യങ്ങളുടെ എണ്ണം 13 ആയി. അതില്‍ ഇന്ത്യയും ഉള്‍പ്പെടും. യുഎഇ നിലവില്‍ ഇന്ത്യക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വരും ദിവസങ്ങളില്‍ തന്നെ അത് നീക്കുമെന്ന സൂചനയുണ്ട്. അങ്ങനെ നീങ്ങിയാല്‍ സൗദിയിലേക്കുള്ള പ്രവാസികള്‍ക്ക് മുമ്പ് ചെയ്തിരുന്നതുപോലെ ദുബൈയില്‍ എത്തി, അവിടെ 14 ദിവസം തങ്ങിയ ശേഷം സൗദിയിലേക്ക് കടക്കാം എന്നൊരു കണക്ക് കൂട്ടലിലായിരുന്നു എല്ലാവരും. സൗദിയുടെ പുതിയ തീരുമാനം അത്തരം പ്രതീക്ഷകളോടെ കഴിഞ്ഞിരുന്നവരെ തീര്‍ത്തും നിരാശയിലാക്കുന്നതായി.

Post a Comment

0 Comments