Ticker

6/recent/ticker-posts

Header Ads Widget

എ പ്ലസിലും റെക്കോഡ്; ഇ ഗ്രേഡ് ലഭിച്ചവർ ആരുമില്ല

തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വൻവർധന.

കഴിഞ്ഞതവണ 41,906 കുട്ടികൾക്കായിരുന്നു എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചതെങ്കിൽ ഇത്തവണയത് 1,21,318 ആയി ഉയർന്നു. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്. 18970 കുട്ടികൾക്കാണ് ഈ നേട്ടം.

1,60,258 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡോ അതിന് മുകളിലോ നേടി. ഒരു കുട്ടിയ്ക്കുപോലും ഒരു വിഷയത്തിനും ഇക്കുറി ഇ ഗ്രേഡ് ലഭിച്ചിട്ടില്ല. പുതിയ സ്കീമിൽ പ്രൈവറ്റായി പരീക്ഷയെഴുതിയവരിൽ 83.26 ശതമാനവും പഴയ സ്കീമിൽ പരീക്ഷയെഴുതിയ 78.03 ശതമാനവും ഉപരിപഠനത്തിന് അർഹതനേടിയിട്ടുണ്ട്.

പട്ടികജാതി വിഭാഗത്തിൽ ഇക്കുറി 98.71 ആണ് വിജയശതമാനം. പട്ടികവർഗത്തിൽ ഇത് 95.68 ആണ്. 5015 പട്ടിക ജാതിക്കാർക്കും 470 പട്ടികവർഗ വിദ്യാർഥികൾക്കും എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഗൾഫിൽ 221 വിദ്യാർഥികളും ലക്ഷദ്വീപിൽ 52 വിദ്യാർഥികളും എല്ലാ വിഷയത്തിനും എ പ്ലസ് നേടി. പെൺകുട്ടികളാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവരിൽ മുന്നിലുള്ളത്.

Post a Comment

0 Comments