നാളെ സംസ്ഥാനത്ത് കടകൾ തുറന്നു പ്രതിഷേധിക്കുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം പിൻവലിച്ചു.
ഡൽഹിയിൽ നിന്നും മുഖ്യമന്ത്രി തിരിച്ചു വന്ന ശേഷം വെള്ളിയാഴ്ച ചർച്ച നടത്തിയിട്ട് മാത്രമേ പുതിയ സമര പരിപാടികളെക്കുറിച്ച് കുറിച്ച് ആലോചിക്കുമെന്ന് വ്യാപാരരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് നസറുദ്ദീൻ അറിയിച്ചു.
ഇന്ന് നടന്ന ചർച്ചയിൽ വ്യാപാരി സംഘടനകൾ കൂടുതൽ ആവശ്യങ്ങൾ സർക്കാറിന് മുൻപിലേക്ക് സമർപ്പിച്ചിരുന്നു.പ്രസ്തുത കാര്യങ്ങളെ പരിഗണിക്കണമെങ്കിലും പരിഹരിക്കണമെങ്കിലും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ മാത്രമേ സാധ്യമാവൂ എന്നുള്ളതിനാൽ മുഖ്യമന്ത്രി കേരളത്തിൽ എത്തിയതിനുശേഷം ചർച്ച നടത്തി പ്രശ്നപരിഹാരം സാധ്യമാകുമോ എന്ന് ശ്രമിക്കുമെന്നും സംഘടനാ നേതാക്കൾ അറിയിച്ചു.
0 Comments