Ticker

6/recent/ticker-posts

Header Ads Widget

ഓണത്തിന് എല്ലാ കാര്‍ഡുടമകള്‍ക്കും സ്‌പെഷ്യല്‍ കിറ്റ്, റേഷന്‍ വ്യാപാരികള്‍ക്ക് ഇന്‍ഷുറന്‍സ്‌

ഓണത്തിന് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സ്പെഷ്യൽ കിറ്റ് നൽകാൻ മന്ത്രിസഭാ യോഗ തീരുമാനം. റേഷൻ വ്യാപാരികൾക്ക് ഏഴര ലക്ഷം രൂപയുടെ ഇൻഷൂറൻസ് പരിരരക്ഷ നൽകാനും തീരുമാനിച്ചു.

കോവിഡ് കാലത്ത് 40 ഓളം റേഷൻ വ്യാപാരികൾ മരിച്ചിട്ടുണ്ട്. സാധാരണക്കാരുമായി ഏറ്റവുമധികം ഇടപെടുന്ന ആളുകൾ എന്നത് കണക്കിലെടുത്താൻ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചത്.

തിരുവനന്തപുരം മൃഗശാലയിൽ പാമ്പു കടിയേറ്റ് മരിച്ച അർഷാദിന്റെ കുടുംബത്തിന് ധനസഹായം നൽകാനും തീരുമാനിച്ചു. 20 ലക്ഷം രൂപയാണ് ധനസഹായം. ഇതിൽ പത്ത് ലക്ഷം രൂപ വീട് നിർമാണം പൂർത്തിയാക്കാനാണ്.

ആശ്രിതർക്ക് സർക്കാർ ജോലി നൽകാനും കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

സമ്പൂര്‍ണ ബജറ്റ് പാസാക്കാന്‍ ഈ മാസം 21 മുതല്‍ നിയമസഭ സമ്മേളനം ചേരുന്നതിനായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും യോഗത്തില്‍ ധാരണയായി. അതേസമയം, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുടെ സസ്പെന്‍ഷന്‍ കാലാവധി കഴിയുന്നത് സംബന്ധിച്ച വിഷയം മന്ത്രിസഭ യോഗത്തിന്‍റെ പരിഗണനയില്‍ വന്നിട്ടില്ല.

Post a Comment

0 Comments