Ticker

6/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം നീട്ടി

സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന കോവിഡ് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഡി കാറ്റഗറി ഒഴികെയുള്ള ഇടങ്ങളിൽ കടകൾ തുറക്കാനുള്ള സമയം നീട്ടി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

ടെസ്റ്റ് പോസറ്റീവിറ്റി 15 ന് താഴെയുള്ള സി കാറ്റഗറിയിൽപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ എട്ടുമണിവരെ എല്ലാ കടകളും തുറക്കാം.

ഡി കാറ്റഗറിയിൽ ഒഴികെ മറ്റ് എ,ബി,സി സോണുകളിൽ കടകൾക്ക് 8 മണി വരെ പ്രവർത്തിക്കാം. എന്നാൽ കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ പ്രവർത്തിക്കാവൂ. ഡി കാറ്റഗറിയിൽ കടകൾ 7 മണി വരെ പ്രവർത്തിക്കാം.

ബാങ്കുകളിൽ തിങ്കൾ മുതൽ വെളളി വരെ ഇടപാടുകാർക്ക് പ്രവേശനമുണ്ടാകും. നേരത്തെ ഒന്നിടവിട്ട ദിവസങ്ങളിൽ തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിലായിരുന്നു ബാങ്കുകൾ തുറക്കുക.

വാരാന്ത്യ ലേക്ഡൗൺ തുടരുമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് അലോകന യോഗത്തിൽ തീരുമാനമായി. എ,ബി.സി ക്യാറ്റഗറികളിലെ മൈക്രോ കണ്ടയിന്റമെന്റ് സോണുകൾ കളക്ടർമാർക്ക് തീരുമാനിച്ച് കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കാമെന്നും സർക്കാർ തീരുമാനമെടുത്തു. ടി പി ആർ മാനദണ്ഡം മുൻ നിശ്ചയിച്ച പ്രകാരം തുടരും.

പെരുന്നാളിനോട് അനുബന്ധിച്ച് പ്രവർത്തി സമയം കൂട്ടണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു

Post a Comment

0 Comments