Ticker

6/recent/ticker-posts

Header Ads Widget

തിരുവിഴാംകുന്ന് 16 കാരിയെ കൊലപ്പെടുത്താനുള്ള നീക്കം പ്രണയപ്പക: ഡിവൈഎസ്പി

മണ്ണാർക്കാട്: തിരുവിഴാംക്കുന്ന് പതിനാറുകാരിയെ കൊലപ്പെടുത്താനുള്ള നീക്കം പ്രണയപ്പകയാണെന്ന് ഡിവൈഎസ്പി വി.എ കൃഷ്ണദാസ്. പ്രണയത്തെ ചൊല്ലിയുള്ള കലഹമാണ് കൊലപാതക ശ്രമത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.

പെൺകുട്ടിയുമായി പ്രതി ജംഷീർ അടുപ്പത്തിലായിരുന്നു. രാത്രിയിൽ വീട്ടിലെത്തി ഉണ്ടായ തർക്കത്തിനിടെ കഴുത്തിൽഷാൾ കുരുക്കി. കൊല്ലുക എന്നതായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.

ഒളിവിൽ പോയ പ്രതിയെ രാത്രിയോടെ പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതിക്കെതിരെ വധശ്രമം, അതിക്രമിച്ച് കയറൽ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ലൈംഗീകാതിക്രമം ഉണ്ടായോ എന്ന് പരിശോധിച്ച ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും ഡിവൈഎസ്പി വി.എ കൃഷ്ണദാസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ കൊലപ്പെടുത്താൻ അയൽവാസി ശ്രമിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില വീണ്ടെടുത്ത ശേഷം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തും.

Courtesy: 24NEWS

Post a Comment

0 Comments