Ticker

6/recent/ticker-posts

Header Ads Widget

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഓഗസ്റ്റ് 17 മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: പ്ലസ്‍വണ്‍ പ്രവേശന നടപടികൾ ഓഗസ്റ്റ് 17 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്രാനുമതി കിട്ടിയാൽ സംസ്ഥാനത്ത് ഘട്ടംഘട്ടമായി സ്കൂൾ തുറക്കുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ സ്കുൾ തുറക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് നിലപാട് എടുക്കാമെന്നായിരുന്നു കേന്ദ്രത്തിന്‍റെ നിലപാട്.

ഡിജിറ്റൽ പഠനം കുട്ടികളിൽ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്. 36 ശതമാനം കുട്ടികൾക്ക് കഴുത്ത് വേദനയും 27 ശതമാനം കുട്ടികൾക്ക് കണ്ണുവേദനയും അടക്കമുള്ള പ്രശ്നങ്ങളുണ്ടെന്നും മന്ത്രി ഇന്നലെ നിയമസഭയെ അറിയിച്ചിരുന്നു. എസ്‍സിഇആർടിയാണ് നിലവിലെ ഡിജിറ്റൽ പഠനം കുട്ടുകളിലുണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പഠനം നടത്തിയത്.

Post a Comment

0 Comments