Ticker

6/recent/ticker-posts

Header Ads Widget

ബലിതര്‍പ്പണത്തിന് പോയ കുടുംബത്തിന് പിഴ; 2000 വാങ്ങി 500 രൂപയുടെ രസീത് നല്‍കി പോലീസ്

വീടിന് സമീപമുള്ള ക്ഷേത്രത്തിലേക്ക് ബലിതർപ്പണത്തിനായി പോയ അമ്മയ്ക്കും മകനും പോലീസ് പിഴ ചുമത്തി. 2000 രൂപ പിഴ വാങ്ങിയ ശേഷം 500 രൂപയുടെ രസീത് നൽകിയതായും പരാതി. ശ്രീകാര്യം പോലീസിനെതിരെ വെഞ്ചാവോട് സ്വദേശി നവീനാണ് പരാതി ഉന്നയിച്ചത്.

എന്നാൽ എഴുതിയതിലെ പിഴവാണ് 2000 അഞ്ഞൂറായതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. സമ്പൂർണ്ണലോക്ക്ഡൗൺ ദിനത്തിൽ അനാവശ്യമായി പുറത്തിറങ്ങിയതിനാണ് പിഴ ചുമത്തിയതെന്നും പോലീസ് പറഞ്ഞു.

19-കാരനും അമ്മയും സഞ്ചരിച്ച കാറ് സ്റ്റേഷനിലെത്തിച്ച് പിഴ ഈടാക്കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. യാത്രയുടെ വിവരം പോലും ചോദിക്കാതെയാണ് പിഴ ഈടാക്കിയത്. മടങ്ങി പോകാമെന്ന് പറഞ്ഞെങ്കിലും പോലീസ് കൂട്ടാക്കിയില്ലെന്ന് നവീൻ പ്രതികരിച്ചു.

Post a Comment

0 Comments