
ശരീരത്തിൽ സൂചി കുത്തി റെക്കോർഡുകൾ നേടിയിരിക്കുകയാണ് പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ജലേഷ്. 30 സെക്കന്റ് കൊണ്ട് 110 സൂചികളാണ് ജലേഷ് ശരീരത്തിൽ കുത്തി ഇറക്കിയത്. മലയോര മേഖലയായ പൂമരുതിക്കുഴിയിൽ നിന്ന് ജലേഷ് ഈ സൂചികൾ കൊണ്ട് കുത്തി കുത്തി എടുത്തത് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡും.
പലതരം സാഹസികതകൾ പരീക്ഷിച്ചു. ചിലത് പരാജയപ്പെട്ടു. നിരന്തര പരിശീലനത്തിന് ശേഷമാണ് ജലേഷ് 30 സെക്കന്റ് കൊണ്ട് 110 സൂചികള്‍ ശരീരത്തിൽ കുത്തി ഇറക്കിയത്. നിരന്തര പരിശീലനത്തിലൂടെയാണ് സൂചി കുത്തിയിറക്കുമ്പോഴുള്ള വേദന മറികടക്കുന്നതെന്നാണ് ജലേഷ് പറയുന്നത്. അടുത്തതായി ശരീരത്തിൽ മുഴുവൻ ഉറുമ്പിനെ കൊണ്ട് കടിപ്പിച്ച് ഗിന്നസ് റെക്കോർഡ് നേടാനുള്ള തയ്യാറെടുപ്പിലാണ് ഈ പാരമെഡിക്കൽ വിദ്യാർത്ഥിയുള്ളത്.
പ്രത്യേക ശ്രദ്ധയ്ക്ക് ഇത് അനുകരിക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണ്
0 Comments