Ticker

6/recent/ticker-posts

Header Ads Widget

കഴിഞ്ഞ 4 വർഷം കേരളത്തിൽ നിന്ന് പിടികൂടിയത് 1820 കിലോ കള്ളക്കടത്ത് സ്വർണം; അറസ്റ്റിലായത് 906 പേർ

ന്യൂഡൽഹി: കേരളത്തിൽ നിന്ന് പിടികൂടിയ കള്ളക്കടത്ത് സ്വർണത്തിന്റെ കണക്ക് പുറത്ത് വിട്ട് കേന്ദ്ര സർക്കാർ. 2016 - 20 കാലയളവിൽ അനധികൃതമായി കൊണ്ടുവന്ന 1820.23 കിലോ ഗ്രാം സ്വർണ്ണം പിടികൂടിയിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.

കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് ലോക്സഭയിൽ നൽകിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം അറിയിച്ചത്. 

ഇതുവരെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് 3166 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്, 906 പേരെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എഴുതിക്കൊടുത്ത മറുപടിയിൽ വ്യക്തമാക്കി.
അതേസമയം കേരളത്തിലേക്കുള്ള സ്വർണ്ണക്കള്ളക്കടത്ത് വർധിച്ചിട്ടുണ്ടെന്ന കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments