Ticker

6/recent/ticker-posts

Header Ads Widget

തകർപ്പൻ വാട്ട്സ് ആപ്പ് അപ്പ്ഡേറ്റ് എത്തി; ഒരേ സമയം 4 ഡിവൈസിൽ ഉപയോഗിക്കാം

വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ പുതിയ അപ്പ്‌ഡേഷനുകൾ എത്തിത്തുടങ്ങിയിരിക്കുന്നു.

ഇത്തവണ വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മൾട്ടി ഡിവൈസ് അപ്പ്‌ഡേഷനുകളാണ്. അതായത് ഇനി മുതൽ ഒരേസമയം തന്നെ നാലു ഡിവൈസിൽവരെ വാട്ട്സ് ആപ്പ് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ്.

നമ്മുടെ വാട്ട്സ് ആപ്പ് QR കോഡുകൾ ഉപയോഗിച്ചാണ് ഇത് മറ്റു ഡിവൈസുകളിൽ കണക്റ്റ് ചെയ്യുവാൻ സാധിക്കുന്നത്. നേരത്തെ ഇത്തരത്തിൽ കണക്റ്റ് ചെയ്യുന്നതിന് നമ്മൾ ഉപയോഗിക്കുന്ന വാട്ട്സ് ആപ്പിൽ ഇന്റർനെറ്റ് ആവിശ്യമായിരുന്നു. എന്നാൽ ഇപ്പോൾ ഇന്റർനെറ്റിന്റെ ആവിശ്യം വരുന്നില്ല .കണക്റ്റ് ചെയ്തു കഴിഞ്ഞാൽ നമ്മൾ മെയിൻ ആയി ഉപയോഗിക്കുന്ന വാട്ട്സ് ആപ്പിലെ ഇന്റർനെറ്റ് ഓഫ് ചെയ്താലും മറ്റു ഡിവൈസുകളിൽ ഉപയോഗിക്കുവാൻ സാധിക്കുന്നു.

QR കോഡ് എങ്ങനെയാണു സ്കാൻ ചെയ്യുന്നത് എന്ന് നോക്കാം.

1.ആദ്യം തന്നെ വാട്ട്സ് ആപ്പ് ഓപ്പൺ ചെയ്ത് അതിൽ സെറ്റിംഗ്സ് എന്ന ഓപ്‌ഷനിൽ പോകുക

2.അതിനു ശേഷം വലതു ഭാഗത്തു നമ്മുടെ വാട്ട്സ് ആപ്പ് QR കോഡിന്റെ ഓപ്‌ഷനുകൾ കാണുവാൻ സാധിക്കും.

3.അതായത് നമ്മളുടെ പേര് കാണുന്ന ഭാഗത്തിന് അടുത്ത് കാണാം

4.നമ്മളുടെ QR കോഡിൽ ക്ലിക്ക് ചെയ്യുക

5.ക്ലിക്ക് ചെയ്യുമ്പോൾ അവിടെ രണ്ടു ഓപ്‌ഷനുകളാണ് ലഭിക്കുന്നത്

6.ആദ്യത്തെ ഓപ്‌ഷൻ മൈ കോഡ് കൂടാതെ രണ്ടാമത്തെ ഓപ്‌ഷൻ സ്കാൻ കോഡ്

7.ഇത്തരത്തിൽ നിങ്ങൾക്ക് മൾട്ടി ഡിവൈസ് സംവിധാനം ഉപയോഗിക്കാൻ സാധിക്കുന്നതാണ്

Post a Comment

0 Comments