Ticker

6/recent/ticker-posts

Header Ads Widget

കരിപ്പൂരിൽ സൗകര്യങ്ങൾ അപൂർണ്ണം, ഗൾഫ് യാത്രക്കാർ ആകെ ദുരിതത്തിൽ

കരിപ്പൂരിൽ സൗകര്യങ്ങൾ അപൂർണ്ണം, ഗൾഫ് യാത്രക്കാർ ആകെ ദുരിതത്തിൽ, യാത്രക്കാർ പറയുന്നു “സംവിധാനം ശരിയല്ല സർ”

കോഴിക്കോട്: യു.എ.ഇയിലേക്കുള്ള യാത്രക്ക് റാപിഡ് പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കിയതോടെ അസൗകര്യങ്ങളിൽ വീർപ്പു മുട്ടി പ്രവാസികൾ. വിമാനത്താവളങ്ങളിൽ മതിയായ സംവിധാനമോ സൗകര്യമോ ഏർപ്പെടുത്തത് ഗൾഫിലേക്ക് പറക്കാനായി എത്തുന്ന ആയിരകണക്കിന് പ്രവാസികളെയാണ് ദുരിതത്തിലാക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള പ്രവാസി കുടുംബങ്ങൾ അടക്കം വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം ആണ് കാത്തിരിക്കേണ്ടി വരുന്നത്. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാലും അസൗകര്യക്കുറവും മൂലം റാപിഡ് പി.സി.ആർ ടെസ്റ്റ് നടത്തുന്ന കൗണ്ടറിലെ തിരക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ കൂടിക്കലരുകൾക്കും എയർപോർട്ടുകൾ വേദിയാകുന്നുവെന്നും പ്രവാസികൾ പരാതിപ്പെടുന്നുണ്ട്. ഈ കൊവിഡ് കാലത്ത് ആൾക്കൂട്ടം ഒഴിവാക്കും വിധമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നുമാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.

ഗൾഫിലേക്കുള്ള യാത്രക്കാർ ആറുമണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണമെന്ന നിർദേശം കഴിഞ്ഞ ദിവസമാണ് വിമാന കമ്പനികൾ പുറത്തിറക്കിയത്. ഇവിടെ നിന്ന് കൊവിഡ് ടെസ്റ്റ് അടക്കം നടത്തേണ്ടതിനാലും മറ്റും കണക്കാക്കിയാണ് യാത്രക്കാരോട് നേരത്തെ എത്താനായി നിർദേശം നൽകുന്നത്. എന്നാൽ, ഒരേ സമയം രണ്ടും മൂന്നും വിമാനങ്ങളിലേക്കുള്ള യാത്രക്കാർ ഒരുമിച്ച് എത്തുമ്പോൾ റാപിഡ് പി.സി.ആർ ടെസ്റ്റിന് ജീവനക്കാർ കുറവായതിനാൽ പ്രവാസികൾക്ക് മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരികയാണ്. ടെസ്റ്റ് റിസൾട്ട് ലഭിക്കാതെ ബോർഡിങ് പാസ് ലഭിക്കുകയില്ല. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് എയർലൈൻ കമ്പനികൾ കൗണ്ടർ അടക്കുമെന്നതിനാൽ പരിശോധനയും റിസൾട്ടും വൈകുന്നത് പ്രവാസികളെ ഏറെ സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നുണ്ട്.
 
കഴിഞ്ഞ ദിവസം കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യാണേനെത്തിയ പ്രവാസികൾ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് അബൂദബിക്ക് പോകാനെത്തിയ ഒരു പ്രവാസി മലയാളംപ്രസുമായി പങ്കു വെച്ച കരിപ്പൂർ വിമാനത്താവളത്തിൽ നേരിടേണ്ടി വന്ന ദുരനുഭവം ഇങ്ങനെ
 
ഞാൻ കഴിഞ്ഞ ദിവസം രാത്രിയിൽ അബൂദാബി യിലേക്ക് പോവാൻ വേണ്ടിയാണ് കോഴിക്കോട് ഇൻ്റർനാഷണൽ എയർ പോർട്ടിൽ എത്തിയത്. 

പുലർച്ചെയുള്ളള്ള ഫ്ളൈറ്റിലായിരുന്നു എന്റെ യാത്ര. യാത്രയുടെ ആറ് മണിക്കൂർ മുൻപ് എത്തണം എന്നുള്ള കർശനമായ നിർദേശമുള്ളതിനാൽ 8:45 ന്ന് തന്നെ എത്തി.

എയർപോർട്ടിൽ എത്തിയപ്പോഴാണ് അറിയുന്നത് ഫ്ളൈറ്റ് സമയം മാറിയിട്ടുണ്ട് പുലർച്ചെ 5:15 ആകും . ഞങ്ങളുടെ ജോലി യു എ യി ൽ ആയത് കൊണ്ട് കൊവിഡ് 19 റാപ്പിഡ് പി സി ആർ ടെസ്റ്റ് ചെയ്യണം അതും പുറപ്പെടുന്നതിൻ്റെ നാല് മണിക്കൂർ മുൻപ്. റാപ്പിഡ് ടെസ്റ്റ് ചെയ്യുന്നതിൻ്റെ ചുമതല മൈക്രോലാബ് ഗ്രൂപ്പിനാണ്. 

അവരുടെ സംവിധാനം ശരിയല്ല സർ, കോഴിക്കോട് അബൂദാബി ഇൻഡിഗോ ഫ്ളൈറ്റിൽ ഞാനടക്കം 185 ആളുകൾ ഉണ്ട് ഞാൻ എത്തിയ സമയം പുറത്ത് നിന്നും കോഴിക്കോട് ഷാർജ യിലേക്കുള്ള യാത്രക്കാർക്കുള്ള റാപ്പിഡ് ടെസ്റ്റ് നടക്കുകയാണ്.

ഞാൻ വന്ന ഉടനെ അതിന്റെ ഉത്തരവാദിത്വം ഉള്ള സുഹൃത്തിനോട് ചോദിച്ച സമയം നിങ്ങളുടെ ഫ്ളൈറ്റ് ലേറ്റാവും നിങ്ങൾ പുറത്ത് മാറി ഇരുന്നോളു 12 മണി ആയിട്ട് വന്നാൽ മതി എന്ന് പറഞ്ഞു. 12 മണി ആയി എത്തിയപ്പോൾ എനിക്ക് ലഭിച്ച ടോക്കൺ 142 

കാത്തു നിൽക്കുന്നതിനിടയിൽ അബൂദാബി ഇൻഡിഗോ യാത്രക്കാർക്ക് റാപ്പിഡ് ടെസ്റ്റ് ഉള്ളിൽ നിന്നാണ് എന്നുള്ള അറിയിപ്പ് ലഭിച്ചു അരമണിക്കൂർ ക്യൂ നിന്നതിന്ന് ശേഷം ഉള്ളിൽ കയറി.

വളരെ സങ്കടം തോന്നിയത് 186 പേർക്കും റാപ്പിഡ് ടെസ്റ്റ് രജിസ്റ്റർ ചെയ്യാനായി “3 ” പേർ മാത്രം. ഞങ്ങളുടെ ടെസ്റ്റ് ചെയ്യാൻ തുടങ്ങി യതിന്ന് ശേഷവും എയർ അറേബ്യ ഷാർജ തന്നെ കഴിഞ്ഞില്ല. അപ്പോഴേക്കും ദുബായ് ലേക്കുള്ള ഫ്ളൈറ്റ്  യാത്രക്കാരും എത്തിച്ചേർന്നു. അവരുടെ ഫ്ളൈറ്റ് 7:35ന് അവരുടെയും റാപ്പിഡ് ടെസ്റ്റ് ആരംഭിച്ചു. ഇതിനെല്ലാം ഉള്ളത് മൂന്ന് കൗണ്ടർ, സ്രവം എടുക്കാനായി രണ്ട് പേരും, ഇതിന്ന് വേണ്ടി 2500 രൂപ ചിലവും.

ഒടുവിൽ, റാപ്പിഡ് ടെസ്റ്റ് നടന്നത് 3:30 ന്, ഒരു മണിക്കൂറിന് ശേഷം, റിസൽട്ട് 4:30 ന്ന് ലമിക്കുന്നത്, ഞങ്ങൾക്ക് പോവേണ്ടത് 5:15 നുള്ള ഫ്ളൈറ്റിൽ 

ഞങ്ങൾ എല്ലാം എത്ര പ്രയാസത്തിലായി എന്ന് അറിയൊ, റാപ്പിഡ് റിസൽട്ട് ഇല്ലാതെ ബോഡിങ് പാസ് ലഭിക്കില്ല, മാത്രമല്ല, ഒരു മണിക്കൂർ മുൻപ് കൗണ്ടർ അടക്കുകയും ചെയ്യും. കൈ കുഞ്ഞുങ്ങടക്കം എത്രപേരാണ് ബുദ്ധിമുട്ടായത് 

സംവിധാനം മാറ്റണം, സൗകര്യം കൂട്ടണം, ഈ കൊവിഡ് കാലത്ത് യാത്രക്കാരെ പുറത്തുള്ള ആളുകളുടെ കൂടെ നിർത്തരുത്. പണം വാങ്ങുന്നതിന്ന്  അനുയോജ്യമായ സംവിധാനം ഒരുക്കണം. അദ്ദേഹം വിശദീകരിച്ചു.

Post a Comment

0 Comments