Ticker

6/recent/ticker-posts

Header Ads Widget

സീറോ മലബാർ സഭയിൽ കുർബാന ഏകീകരിക്കാൻ തീരുമാനം

സീറോ മലബാർ സഭയിൽ കുർബാന ഏകീകരിക്കാൻ തീരുമാനം. ഡിസംബർ ആദ്യവാരം മുതൽ പുതിയ ആരാധന ക്രമം നടപ്പാക്കാനാണ് സിനഡിന്റെ തീരുമാനം.

എറണാകുളം അങ്കമാലി അതിരൂപതയുടെ എതിർപ്പ് സിനഡ് തള്ളി.
ഇക്കാര്യത്തിൽ സിനഡിന്റെ വിശദമായ വാർത്താക്കുറിപ്പ് ഇന്ന് വൈകുന്നേരം പുറത്ത് വരും.

കുർബാനയുടെ ആദ്യ ഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അൾത്താരയ്ക്ക് അഭിമുഖമായും നടത്തും. സിനഡ് രേഖ പുറത്ത് വന്നതിന് ശേഷം ഭാവി പരിപാടി ആലോചിക്കുമെന്ന് അതിരൂപത സംരക്ഷണ സമിതി പിആർഒ ഫാദർ ജോസ് വൈലിക്കോടത്ത് പറഞ്ഞു.

Post a Comment

0 Comments