Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് ആറ് മരണം.

🇧🇭കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ബഹ്റൈന്‍ കിരീടാവകാശിയുമായി ചര്‍ച്ച നടത്തി.

🇰🇼പള്ളിയില്‍ ഷോര്‍ട്സ് ധരിച്ച് ബാങ്ക് വിളിച്ച ജീവനക്കാരന് താക്കീത്.

🇦🇪ദുബൈയിലേക്കുള്ള യാത്രക്കാര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്.

🇸🇦സൗദി വിമാനത്താവളത്തിലെ ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ഇന്ത്യക്കാരും.

🇴🇲ഒമാനില്‍ സെപ്‍റ്റംബര്‍ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു.

🇦🇪യുഎഇയില്‍ 996 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് രണ്ട് മരണം.

🇦🇪യുഎഇയില്‍ കൊവിഡ് പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ചു; വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യം.

🇦🇪അബുദാബി: ക്വാറന്റീൻ ഇളവുകൾ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്റ്റിൽ സെപ്റ്റംബർ 1 മുതൽ മാറ്റം വരുത്തുന്നു.

🇧🇭ബഹ്‌റൈൻ: വിദേശത്ത് നിന്നെത്തുന്നവരിൽ നിന്നും 3 PCR ടെസ്റ്റുകൾക്കായി 36 ദിനാർ ഈടാക്കും.

🇴🇲🇦🇪ഒമാൻ: കര അതിർത്തികൾ തുറക്കാനുള്ള തീരുമാനത്തെ യു എ ഇ സ്വാഗതം ചെയ്തു; പ്രവേശന മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു.

🇰🇼കുവൈറ്റ്: ഇന്ത്യയിൽ നിന്ന് പ്രതിവാരം എഴുനൂറിൽ പരം യാത്രികർക്ക് പ്രവേശനം അനുവദിക്കുമെന്ന് സൂചന.

🇴🇲വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ഒമാൻ എയർപോർട്ട്സ് വ്യക്തത നൽകി.

🇸🇦സൗദി: സ്മാർട്ട് ഫോൺ ദുരുപയോഗം ചെയ്യുന്നവർക്ക് അഞ്ച് ലക്ഷം റിയാൽ വരെ പിഴ ചുമത്തും.

🇶🇦ഖത്തറില്‍ കുട്ടികളുടെ വാക്‌സിനേഷന്‍ 55 ശതമാനം പൂര്‍ത്തിയായി.

🇶🇦ഖത്തറില്‍ ഇന്ന് 173 പേര്‍ക്ക് കൊവിഡ്.


വാർത്തകൾ വിശദമായി

🇸🇦സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് ആറ് മരണം.

✒️സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് ആറു പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 224 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 338 പേർ സുഖം പ്രാപിച്ചതായും മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യത്ത് ഇന്ന് 61,961 ആർ.ടി.പി.സി.ആർ പരിശോധനകൾ നടന്നു. 

ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,44,449 ആയി. ഇതിൽ 5,32,850 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,545 ആയി. കൊവിഡ് ബാധിച്ച് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 3,054 ആയി കുറഞ്ഞു. അതിൽ 907 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 73, മക്ക 34, കിഴക്കൻ പ്രവിശ്യ 20, അൽഖസീം 16, ജീസാൻ 15, നജ്റാൻ 13, അസീർ 12, മദീന 12, അൽജൗഫ് 7, ഹായിൽ 6, വടക്കൻ അതിർത്തി മേഖല 6, തബൂക്ക് 5, അൽബാഹ 5. രാജ്യത്താകെ 36,829,203 ഡോസ് വാക്സിൻ വിതരണം പൂർത്തിയാക്കി.

🇧🇭കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ബഹ്റൈന്‍ കിരീടാവകാശിയുമായി ചര്‍ച്ച നടത്തി.

✒️മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ബഹ്റൈനിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ  സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനുമായി കൂടിക്കാഴ്‍ച നടത്തി. റിഫ പാലസില്‍ നടന്ന കൂടിക്കാഴ്‍ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകള്‍ അദ്ദേഹം കിരീടാവകാശിയെ അറിയിച്ചു.

സാമ്പത്തിക സഹകരണവും നിക്ഷേപരംഗത്തുമുള്‍പ്പെടെ  ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധം കൂടിക്കാഴ്‍ചയില്‍ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എടുത്തുപറഞ്ഞു. സഹകരണത്തിന്റെ കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഉന്നയിച്ചു. കൊവിഡ് മഹാമാരിയുടെ കാലത്തുൾപ്പെടെ ഇന്ത്യൻ സമൂഹത്തിന് ബഹ്റൈൻ ഭരണകൂടം നൽകുന്ന കരുതലിന് വി. മുരളീധരന്‍ നന്ദി രേഖപ്പെടുത്തി.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമാണ് വി. മുരളീധരന്‍ ബഹ്റൈനിലെത്തിയത്. ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലാര്‍ അഡ്‍മിനിസ്‍ട്രേറ്റീവ് കാര്യങ്ങള്‍ക്കുള്ള അണ്ടര്‍സെക്രട്ടറി തൌഫീഖ് അഹ്‍മദ് അല്‍ മന്‍സൂര്‍ അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് ബഹ്റൈനിലെ ഇന്ത്യൻ സ്‍കൂളുകളുടെ പ്രതിനിധികളുമായും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു.

🇰🇼പള്ളിയില്‍ ഷോര്‍ട്സ് ധരിച്ച് ബാങ്ക് വിളിച്ച ജീവനക്കാരന് താക്കീത്.

✒️കുവൈത്തിലെ ഒരു പള്ളിയില്‍ ഷോര്‍ട്സ് ധരിച്ച് ബാങ്ക് വിളിച്ച മുഅദിന് (ബാങ്ക് വിളിക്കുന്ന ജീവനക്കാരന്‍) താക്കീത് നല്‍കി അധികൃതര്‍. അല്‍ രിഹാബ് ഏരിയയിലെ ഒരു ജുമാ മസ്‍ജിദില്‍ ഷോര്‍ട്സ് ധരിച്ചയാള്‍ ബാങ്ക് വിളിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.  സംഭവം ശ്രദ്ധയില്‍പെട്ട ഔഖാഫ്‍കാര്യ മന്ത്രാലയം മുഅദിന് താത്കാലിക വിലക്കേര്‍പ്പെടുത്തുകയും അന്വേഷണത്തിന് വേണ്ടി വിളിച്ചുവരുത്തുകയുമായിരുന്നു.

മഗ്‍രിബ് നമസ്‍കാരത്തിനായുള്ള ബാങ്കാണ് മുഅദിന്‍ ഷോര്‍ട്സ് ധരിച്ചുകൊണ്ട് വിളിച്ചത്. തന്റെ വസ്‍ത്രധാരണത്തില്‍ പിഴവ് സംഭവിച്ചതായി അറിയിച്ച മുഅദിന്‍ അതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്‍തു. പള്ളിയിലെ ലൈബ്രറി വൃത്തിയാക്കിക്കൊണ്ടിരിക്കുന്നതിനെ ബാങ്കിന്റെ സമയം ആയപ്പോള്‍ വസ്‍ത്രം മാറ്റുന്നതിന് മുമ്പ് താന്‍ ബാങ്ക് വിളിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം വിശദീകരിച്ചത്. മുഅദിന്റെ വിശദീകരണം കേട്ടതോടെയാണ് മറ്റ് നടപടികള്‍ ഒഴിവാക്കി അദ്ദേഹത്തിന് താക്കീത് നല്‍കി നടപടികള്‍ അവസാനിപ്പിച്ചത്.

🇦🇪ദുബൈയിലേക്കുള്ള യാത്രക്കാര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്.

✒️എല്ലാത്തരം വിസകളുള്ളവര്‍ക്കും  ദുബൈയിലേക്ക് യാത്ര ചെയ്യാമെന്ന് വിവിധ വിമാനക്കമ്പനികള്‍ ചൊവ്വാഴ്‍ച പുറത്തിറക്കിയ അറിയിപ്പുകളില്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് 30 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും ദുബൈയിലേക്ക് പ്രവേശന അനുമതി നല്‍കിയ സാഹചര്യത്തിലാണ് വിമാനക്കമ്പനികള്‍ പുതിയ നിര്‍ദേശങ്ങള്‍ നല്‍കുന്നത്.  അതേസമയം ഇന്ത്യയില്‍ നിന്ന് സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തിയ യാത്രക്കാരോട് കൊവിഡ് വാക്സിനേഷന്‍ സംബന്ധിച്ച രേഖകളൊന്നും അധികൃതര്‍ ആവശ്യപ്പെട്ടില്ലെന്ന് യാത്രക്കാരില്‍ ചിലര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

തൊഴില്‍ വിസ, ഷോര്‍ട്ട് സ്റ്റേ / ലോങ് സ്റ്റേ വിസകള്‍, വിസിറ്റ് വിസ, താമസ വിസ, പുതിയതായി ഇഷ്യൂ ചെയ്‍ത വിസകള്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തിലുമുള്ള വിസകളുള്ളവര്‍ക്ക് ദുബൈയിലേക്ക് യാത്ര ചെയ്യാമെന്നാണ് വിമാനക്കമ്പനികളുടെ അറിയിപ്പില്‍ പറയുന്നത്.  ദുബൈ യാത്രക്കാര്‍ക്ക് മൂന്ന് നിബന്ധനകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നത്.

സാധുതയുള്ള താമസ വിസയുള്ളവര്‍ ഫെഡറല്‍ അതിരോറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെയോ (ഐ.സി.എ) അല്ലെങ്കില്‍ ജി.ഡി.ആര്‍.എഫ്.എയുടെയോ വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‍ത് അനുമതി നേടണം.
വിമാനം പുറപ്പെടുന്ന സമയത്തിന് 48 മണിക്കൂനകം സാമ്പിള്‍ ശേഖരിച്ച് നടത്തിയ ആര്‍.ടി.പി.സി.ആര്‍ കൊവിഡ് പരിശോധനാ ഫലം ഹാജരാക്കണം. പരിശോധനാ ഫലം അംഗീകൃത പരിശോധനാ കേന്ദ്രത്തില്‍ നിന്നുള്ളതായിരിക്കുകയും അതില്‍ ക്യൂ.ആര്‍ കോഡ് ഉണ്ടായിരിക്കുകയും വേണം.
യാത്ര പുറപ്പെടുന്ന വിമാനത്താവളത്തില്‍ വെച്ച്, വിമാനം പുറപ്പെടുന്നതിന് ആറ് മണിക്കൂറിനിടെ നടത്തിയ റാപ്പിഡ് കൊവിഡ് പരിശോധനാ ഫലവും ഹാജരാക്കണം. ഈ പരിശോധനാ ഫലത്തിലും ക്യൂ.ആര്‍ കോഡ് ഉണ്ടായിരിക്കണം.

🇸🇦സൗദി വിമാനത്താവളത്തിലെ ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ഇന്ത്യക്കാരും.

✒️സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യെമനില്‍ നിന്ന് ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാര്‍ക്കും പരിക്ക്. ആകെ എട്ട് പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ ഇന്ത്യക്കാര്‍  ബീഹാർ സ്വദേശികളാണെന്നാണ് വിവരം. 

ഇന്ത്യക്കാര്‍ക്ക് പുറമെ  മൂന്ന് ബംഗ്ലാദേശ് പൗരന്മാർക്കും ഒരു നേപ്പാൾ പൗരനും ഒരു സൗദി പൗരനും പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരു ബംഗ്ലാദേശ് പൗരന്റെ നില ഗുരുതരമാണ്. അറബ് സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. 

ചൊവ്വാഴ്‍ച രാവിലെ 9.06 ഓടുകൂടി അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വന്ന സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോൺ സൗദി സഖ്യസേന തകർക്കുകയായിരുന്നു. ഈ ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ്‌ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജോലിക്കാരായ എട്ടു പേർക്ക് പരിക്കേറ്റത്. വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന സൗദി എയർലൈൻസിന്റെ ബോയിങ് 320 വിമാനത്തിനും ചില ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഉപകരണങ്ങൾക്കും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. 

ഇന്ന് പുലർച്ചെ അബഹ വിമാനത്താവളത്തിന് നേരെ മറ്റൊരു ഡ്രോൺ ആക്രമണവും സൗദി സഖ്യസേന പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ഈ ആക്രമണത്തിൽ ആർക്കും പരിക്കോ നാശനഷ്ടങ്ങളോ ഉണ്ടായിരുന്നില്ല. 24 മണിക്കൂറിനിടെ വിമാനത്താവളത്തിന് നേരെയുണ്ടായ രണ്ട് ആക്രമണങ്ങളിലൂടെ ഹൂതികള്‍ യുദ്ധക്കുറ്റത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്ന് അറബ് സഖ്യസേന ആരോപിച്ചിരുന്നു.

🇴🇲ഒമാനില്‍ സെപ്‍റ്റംബര്‍ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു.

✒️ഒമാനില്‍ 2021 സെപ്‍റ്റംബര്‍   മാസത്തേക്കുള്ള  ഇന്ധനവില ദേശീയ സബ്‌സിഡി കാര്യാലയം പ്രഖ്യാപിച്ചു. എം 91 പെട്രോളിന് 226 ബൈസയും,  എം 95 പെട്രോളിന് 237  ബൈസയുമാണ്  ലിറ്ററിന് വില.

ഡീസല്‍ വില ലിറ്ററിന് 247  ബൈസയുമായിരിക്കും സെപ്‍റ്റംബര്‍  മാസത്തെ വില. ഓഗസ്റ്റ് മാസത്തെ വിലയെ അപേക്ഷിച്ച് എം91 പെട്രോളിന് ഒരൂ ബൈസയുടെ കുറവുണ്ടാകും. എം95 പെട്രോളിനും ഡീസലിനും ഓഗസ്റ്റ് മാസത്തെ അതേ വില തന്നെയാണ് സെപ്‍റ്റംബറിലും നിശ്ചയിച്ചിരിക്കുന്നത്.

🇦🇪യുഎഇയില്‍ 996 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് രണ്ട് മരണം.

✒️യുഎഇയില്‍ 996 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,515 പേര്‍ സുഖം പ്രാപിക്കുകയും രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു. 

പുതിയതായി നടത്തിയ 3,29,146 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,18,370  പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,05,118 പേര്‍ രോഗമുക്തരാവുകയും 2,041 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 11,211 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇦🇪യുഎഇയില്‍ കൊവിഡ് പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ചു; വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യം.

✒️യുഎഇയിലുടനീളം പി.സി.ആര്‍ പരിശോധനയുടെ നിരക്ക് കുറച്ചു. ഇനി മുതല്‍ 50 ദിര്‍ഹമായിരിക്കും കൊവിഡ് പരിശോധനയ്‍ക്ക് ഈടാക്കുക. സ്‍കൂള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സെന്ററുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൊവിഡ് പരിശോധന നടത്തുമെന്ന് അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി (സേഹ) അറിയിച്ചു. 

രാജ്യത്തെ എല്ലാ മെഡിക്കല്‍ സ്ഥാപനങ്ങളിലും കൊവിഡ് പരിശോധനയ്‍ക്ക് പുതിയ ഏകീകൃത നിരക്കായിരിക്കുമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് അതോരിറ്റി അറിയിച്ചു. പരിശോധനാ ഫലം 24 മണിക്കൂറിനുള്ളില്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്. പുതിയ നിരക്കുകള്‍ ഓഗസ്റ്റ് 31 മുതല്‍ പ്രാബല്യത്തില്‍ വരും. അബുദാബി ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് സേഹ, വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൊവിഡ് പരിശോധന നടത്തുന്നത്. സ്‍കൂളുകളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ മടക്കം സുരക്ഷിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. സെപ്‍റ്റംബര്‍ 30 വരെയായിരിക്കും സൗജന്യ പരിശോധന.

ശനിയാഴ്‍ച മുതല്‍ വ്യാഴാഴ്‍ച വരെ രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയും വെള്ളിയാഴ്‍ച രാവിലെ പത്ത് മുതല്‍ രാത്രി എട്ട് വരെയുമായിരിക്കും സേഹയുടെ സ്ക്രീനിങ് സെന്ററുകള്‍ പ്രവര്‍ത്തിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍കൂര്‍ അപ്പോയിന്റ്മെന്റുകളില്ലാതെ പരിശോധനയ്‍ക്ക് എത്താം. വിവിധ എമിറേറ്റുകളിലെ പരിശോധനാ കേന്ദ്രങ്ങള്‍ ഇവയാണ്.

അബുദാബി

Seha Drive-Through Screening Centre-Zayed Sports City
Seha Drive-Through Screening Centre-Al Bahia
Seha Drive-Through Screening Centre-Al Manhal, Abu Dhabi
Seha Drive-Through Screening Centre-Al Shamkha, Abu Dhabi
അല്‍ഐന്‍

Seha Drive-Through Screening Centre-Asharej
Seha Drive-Through Screening Centre-Al Hili
Seha Drive-Through Screening Centre-Al Sarouj, Al Ain
Seha Drive-Through Screening Centre-Al Aamerah
അല്‍ ദഫ്റ

Seha Drive-Through Screening Centre-Ghayathi
Seha Drive-Through Screening Centre-Liwa
Seha Drive-Through Screening Centre-Delma
Seha Drive-Through Screening Centre–Madinat Zayed
Seha Drive-Through Screening Centre–Al Mifra
Seha Drive-Through Screening Centre–Al Sila
ദുബൈ

National Screening Centre-Mina Rashed
National Screening Centre-City Walk, Dubai
National Screening Centre-Al Khawaneej
ഷാര്‍ജ/ഉമ്മുല്‍ഖുവൈന്‍

National Screening Centre-Sharjah
National Screening Centre-Umm Al Quwain
അജ്‍മാന്‍

National Screening Centre-Ajman
റാസല്‍ഖൈമ

National Screening Centre-Ras Al Khaimah

🇦🇪അബുദാബി: ക്വാറന്റീൻ ഇളവുകൾ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്റ്റിൽ സെപ്റ്റംബർ 1 മുതൽ മാറ്റം വരുത്തുന്നു.

✒️എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടിക 2021 സെപ്റ്റംബർ 1 മുതൽ പുതുക്കി നിശ്ചയിച്ചയിക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) പ്രഖ്യാപിച്ചു. DCT-യുടെ കീഴിലുള്ള സർക്കാർ ടൂറിസം വെബ്‌പേജായ വിസിറ്റ് അബുദാബിയിലാണ് ഈ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്.

നേരത്തെ ഓഗസ്റ്റ് 22-ന് പുറത്തിറക്കിയ പട്ടികയിലേക്ക് ഭൂട്ടാൻ, കൊമോറോസ്, ക്രൊയേഷ്യ, സൈപ്രസ്, ഡെൻമാർക്ക്‌, ഫിൻലൻഡ്‌, ഗ്രീസ്, ഇറ്റലി, ജപ്പാൻ, കിർഗിസ്ഥാൻ, ലക്സംബർഗ്, മാലിദ്വീപ്, മൊണാകോ, നോർവേ, ഒമാൻ, പോർട്ടുഗൽ, ഖത്തർ, സാൻ മരീനോ, സ്ലൊവാക്യ, സ്ലോവേനിയ, തജികിസ്ഥാൻ, തുർക്മെനിസ്ഥാൻ എന്നീ രാജ്യങ്ങളെ അധികമായി ഉൾപ്പെടുത്തിയാണ് സെപ്റ്റംബർ 1 മുതൽ ഗ്രീൻ പട്ടിക പുതുക്കിയിരിക്കുന്നത്. നിലവിൽ 55 രാജ്യങ്ങളെയാണ് അബുദാബി ഗ്രീൻ പട്ടികയിൽ പെടുത്തിയിട്ടുള്ളത്.

ഈ പട്ടിക സെപ്റ്റംബർ 1-ന് 12:01 AM മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ആഗോള തലത്തിലുള്ള COVID-19 സാഹചര്യങ്ങൾ സമഗ്രമായി വിലയിരുത്തിയ ശേഷമാണ് DCT ഗ്രീൻ പട്ടിക തയ്യാറാക്കുന്നത്.

ഈ പട്ടികയിൽപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് താഴെ പറയുന്ന നിബന്ധനകൾ പാലിച്ച് കൊണ്ട് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്.
യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് റിസൾട്ട് യാത്രികർ ഹാജരാക്കേണ്ടതാണ്.
അബുദാബിയിലെത്തിയ ശേഷം ഇവർക്ക് വിമാനത്താവളത്തിൽ വെച്ച് ഒരു COVID-19 PCR ടെസ്റ്റ് കൂടി നടത്തുന്നതാണ്. ഈ പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്ന, ഗ്രീൻ പട്ടികയിൽ ഉൾപ്പെടുത്തിയ യാത്രികർക്ക് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്. (മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള യാത്രികർ അബുദാബിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ഏഴു ദിവസം ക്വാറന്റീനിൽ തുടരേണ്ടതാണ്. മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന COVID-19 വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കാത്തവർക്ക് പത്ത് ദിവസം ക്വാറന്റീൻ നിർബന്ധമാണ്.)
2021 സെപ്റ്റംബർ 1 മുതൽ അബുദാബി ഗ്രീൻ പട്ടികയിൽപ്പെടുത്തിയിട്ടുള്ള രാജ്യങ്ങൾ:
Albania
Armenia
Australia
Austria
Bahrain
Belgium
Bhutan
Brunei
Bulgaria
Canada
China
Comoros
Croatia
Cyprus
Czech Republic
Denmark
Finland
Germany
Greece
Hong Kong (SAR)
Hungary
Italy
Japan
Jordan
Kuwait
Kyrgyzstan
Luxembourg
Maldives
Malta
Mauritius
Moldova
Monaco
Netherlands
New Zealand
Norway
Oman
Poland
Portugal
Qatar
Republic of Ireland
Romania
San Marino
Saudi Arabia
Serbia
Seychelles
Singapore
Slovakia
Slovenia
South Korea
Sweden
Switzerland
Taiwan, Province of China
Tajikistan
Turkmenistan
Ukraine
ഗ്രീൻ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക https://visitabudhabi.cn/en/plan-your-trip/covid-safe-travel/permitted-countries എന്ന വിലാസത്തിൽ ലഭ്യമാണ്.

COVID-19 വാക്സിൻ മുഴുവൻ ഡോസുകളും സ്വീകരിച്ചവർക്ക് (അവസാന ഡോസ് സ്വീകരിച്ച് 28 ദിവസം പൂർത്തിയാക്കിയ ശേഷം) ബഹ്‌റൈൻ, ഗ്രീസ്, സെർബിയ, സെയ്‌ഷെൽസ് എന്നിവിടങ്ങളിൽ നിന്ന് അബുദാബിയിലേക്ക് യാത്രചെയ്യുന്ന സാഹചര്യത്തിൽ ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ടെന്നും വിസിറ്റ് അബുദാബി വെബ്‌പേജിൽ അറിയിച്ചിട്ടുണ്ട്.

🇧🇭ബഹ്‌റൈൻ: വിദേശത്ത് നിന്നെത്തുന്നവരിൽ നിന്നും 3 PCR ടെസ്റ്റുകൾക്കായി 36 ദിനാർ ഈടാക്കും.

✒️ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്നവരിൽ നിന്ന് മൂന്ന് PCR ടെസ്റ്റുകൾക്കായി 36 ദിനാർ ഈടാക്കുന്നതാണ്. ബഹ്റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകളിൽ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് മാറ്റങ്ങൾ വരുത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം.

ഓഗസ്റ്റ് 29 മുതൽ ബഹ്‌റൈനിലെത്തുന്ന മുഴുവൻ പേർക്കും രാജ്യത്ത് പ്രവേശിച്ച ഉടൻ ബഹ്‌റൈനിലെ വിമാനത്താവളത്തിൽ വെച്ചും, അഞ്ചാം ദിനത്തിലും, പത്താം ദിനത്തിലും മൂന്ന് തവണയായി PCR പരിശോധന നടത്തുമെന്ന് ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചിരുന്നു.

മൂന്ന് പരിശോധനകൾക്കും കൂടി 36 ദിനറാണ് യാത്രികർ നൽകേണ്ടി വരിക. യാത്രാ മാനദണ്ഡങ്ങൾ സംബന്ധിച്ചുള്ള ഈ മാറ്റങ്ങൾ BeAware Bahrain ആപ്പിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ആറ് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ യാത്രികർക്കും ഈ തീരുമാനം ബാധകമാണ്.

🇴🇲🇦🇪ഒമാൻ: കര അതിർത്തികൾ തുറക്കാനുള്ള തീരുമാനത്തെ യു എ ഇ സ്വാഗതം ചെയ്തു; പ്രവേശന മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു.

✒️2021 സെപ്റ്റംബർ 1 മുതൽ രാജ്യത്തിന്റെ കര അതിർത്തികൾ തുറന്ന് കൊടുക്കാനുള്ള ഒമാൻ സർക്കാർ തീരുമാനത്തെ യു എ ഇ സ്വാഗതം ചെയ്തു. ഒമാനിൽ നിന്ന് യു എ ഇയിലേക്ക് കര അതിർത്തിയിലൂടെ പ്രവേശിക്കുന്നവർക്ക് ബാധകമാകുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് യു എ ഇ ജനറൽ അതോറിറ്റി ഓഫ് പോർട്ട്സ്, ബോർഡേഴ്സ് ആൻഡ് ഫ്രീ സോൺസ് സെക്യൂരിറ്റി, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) എന്നിവർ സംയുക്ത പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.

ഈ അറിയിപ്പ് പ്രകാരം, ഒമാനിൽ നിന്ന് കര അതിർത്തികളിലൂടെ പ്രവേശിക്കുന്നവർക്ക് താഴെ പറയുന്ന മാനദണ്ഡങ്ങൾ ബാധകമാണ്:
ഒമാനിൽ നിന്ന് യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ നെഗറ്റീവ് PCR റിസൾട്ട് നിർബന്ധമാണ്.
യു എ ഇയിൽ പ്രവേശിച്ച ശേഷം വാഹനത്തിൽ നിന്ന് എടുക്കാവുന്ന ഒരു റാപിഡ് PCR ടെസ്റ്റ് നടത്തേണ്ടതാണ്.
ഇത്തരത്തിൽ ഒമാനിൽ നിന്നെത്തുന്നവർ നാല് ദിവസത്തിൽ കൂടുതൽ യു എ ഇയിൽ തുടരുന്ന സാഹചര്യത്തിൽ നാലാം ദിനം ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.
ഇവർ എട്ട് ദിവസത്തിൽ കൂടുതൽ യു എ ഇയിൽ തുടരുന്ന സാഹചര്യത്തിൽ എട്ടാം ദിനം മറ്റൊരു PCR ടെസ്റ്റ് കൂടി നടത്തേണ്ടതാണ്.
ഇത്തരത്തിൽ പ്രവേശിക്കുന്ന മുഴുവൻ യാത്രികരും സുരക്ഷാ നിബന്ധനകൾ കർശനമായി പാലിക്കേണ്ടതാണ്. ഇതോടൊപ്പം മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം തുടങ്ങിയ മുൻകരുതൽ നിർദ്ദേശങ്ങളും ബാധകമാണ്.
വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ, COVID-19 രോഗലക്ഷണങ്ങളുള്ളവർ എന്നീ വിഭാഗങ്ങൾ യാത്രകൾ കഴിയുന്നതും ഒഴിവാക്കേണ്ടതാണ്.

🇰🇼കുവൈറ്റ്: ഇന്ത്യയിൽ നിന്ന് പ്രതിവാരം എഴുനൂറിൽ പരം യാത്രികർക്ക് പ്രവേശനം അനുവദിക്കുമെന്ന് സൂചന.

✒️ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്കുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കാനുള്ള ക്യാബിനറ്റ് തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിവാരം 760 ഇന്ത്യൻ യാത്രികർക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ സൂചിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്ന പ്രതിദിന യാത്രികരുടെ എണ്ണം 10000ത്തിലേക്ക് ഉയർത്തുമെന്നും എയർപോർട്ട് സ്രോതസുകളെ ഉദ്ധരിച്ച് കൊണ്ട് മാധ്യമങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.

380 യാത്രികർ ഇന്ത്യൻ എയർലൈൻസ് വിമാനങ്ങളിലും, 380 യാത്രികർ കുവൈറ്റ് വിമാനക്കമ്പനികളുടെ വിമാനങ്ങളിലും ഇന്ത്യയിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നതെന്നും മാധ്യമങ്ങൾ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങളിൽ ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.

ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളുമായുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ച സാഹചര്യത്തിൽ, ഇത് നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഓഗസ്റ്റ് 24-ന് അറിയിച്ചിരുന്നു. ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിന്റെ കൃത്യമായ തീയതി സംബന്ധിച്ച് ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും DGCA അറിയിച്ചിരുന്നു.

ഇന്ത്യ, ഈജിപ്ത്, നേപ്പാൾ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിന് ക്യാബിനറ്റ് അനുമതി നൽകിയതായും, ഈ രാജ്യങ്ങളിൽ നിന്നുള്ള വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ റെസിഡൻസി വിസകളിലുള്ളവർക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചതായും കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് 2021 ഓഗസ്റ്റ് 18-ന് അറിയിച്ചിരുന്നു. എന്നാൽ എന്ന് മുതലാണ് ഈ തീരുമാനം നടപ്പിലാക്കുന്നതെന്ന് കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസിൽ നിന്നോ, കുവൈറ്റ് DGCA-യിൽ നിന്നോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനായി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്ന യാത്രാ വിമാനങ്ങളുടെയും, പ്രതിദിന യാത്രികരുടെയും എണ്ണം അടുത്ത രണ്ടാഴ്ച്ചകൾക്കുള്ളിൽ ഉയർത്തുമെന്ന് കഴിഞ്ഞ ദിവസം പ്രാദേശിക മാധ്യമങ്ങൾ സൂചിപ്പിച്ചിരുന്നു.

🇴🇲വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ഒമാൻ എയർപോർട്ട്സ് വ്യക്തത നൽകി.


✒️രാജ്യത്തെ വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനം സംബന്ധിച്ച് ഒമാൻ എയർപോർട്ട്സ് കൂടുതൽ വ്യക്തത നൽകി. ഓഗസ്റ്റ് 31, ചൊവ്വാഴ്ച്ചയാണ് ഒമാൻ എയർപോർട്ട്സ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

“ഒമാനിലെ വിമാനത്താവളങ്ങളുടെ പരിസരങ്ങളിലേക്കുള്ള പ്രവേശനത്തിന് COVID-19 വാക്സിനേഷൻ നിർബന്ധമാക്കാനുള്ള തീരുമാനം ഒമാനിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്ന യാത്രികർക്ക് ബാധകമല്ല. ഒമാനിൽ നിന്ന് യാത്ര ചെയ്യുന്ന രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാകുന്ന യാത്രികർക്ക് മാത്രമാണ് ഈ നിബന്ധന ബാധകമാകുന്നത്.”, ഒമാൻ എയർപോർട്ട്സ് വ്യക്തമാക്കി.

എന്നാൽ സെപ്റ്റംബർ 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് വാക്സിനേഷൻ നിർബന്ധമാണ്.

🇸🇦സൗദി: സ്മാർട്ട് ഫോൺ ദുരുപയോഗം ചെയ്യുന്നവർക്ക് അഞ്ച് ലക്ഷം റിയാൽ വരെ പിഴ ചുമത്തും.

✒️രാജ്യത്ത് സ്മാർട്ട് ഫോൺ ദുരുപയോഗം ചെയ്തു കൊണ്ട് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്ന് കയറുന്നതും, മറ്റുള്ളവരുടെ അന്തസ്സിന് കോട്ടം ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് ഒരു വർഷം തടവും, അഞ്ച് ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് കൊണ്ട് മറ്റുള്ളവർക്ക് ദ്രോഹം, അധിക്ഷേപം എന്നിവയ്ക്കിടയാക്കുന്ന പ്രവർത്തികളെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരുമെന്നും പ്രോസിക്യൂഷൻ ഓർമ്മപ്പെടുത്തി. സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് ഫോട്ടോ എടുക്കുക, അപകീര്‍ത്തി വരുത്തുന്ന പ്രവർത്തികൾ ചെയ്യുക, പൊതു സദാചാരത്തിന് നിരക്കാത്ത പ്രവർത്തികൾ ചെയ്യുക, അത്തരം കാര്യങ്ങൾ പ്രസിദ്ധപ്പെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ തൊഴിലിടങ്ങളിൽ മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമായി കണക്കാക്കുന്നതാണ്.

ഫോൺ ക്യാമറകൾ ദുരുപയോഗം ചെയ്യുന്നവർക്കും ഇതേ ശിക്ഷ ലഭിക്കുന്നതാണ്. പ്രായപൂർത്തിയാകാത്ത വ്യക്തികളാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നതെങ്കിൽ, അവർക്കെതിരെ രാജ്യത്തെ ജുവനൈൽ നിയമങ്ങൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

🇶🇦ഖത്തറില്‍ കുട്ടികളുടെ വാക്‌സിനേഷന്‍ 55 ശതമാനം പൂര്‍ത്തിയായി.

✒️ഖത്തറില്‍ 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 55 ശതമാനത്തിലേറെ രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കി. രാജ്യത്ത് മെയ് 16 മുതലാണ് കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ആരംഭിച്ചത്. ഫൈസര്‍ ബയോണ്‍ടെക് വാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കുന്നത്.

വാക്‌സിനെടുക്കാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ എത്രയും പെട്ടെന്ന് തന്നെ കുത്തിവയ്പ്പ് എടുക്കാന്‍ മുന്നോട്ടുവരണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വാക്‌സിനേഷന്‍ മേധാവി ഡോ. സോഹ അല്‍ ബയാത്ത് പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതോടെ വാക്‌സിനേഷന്‍ വളരെ പ്രധാനമാണ്. സ്‌കൂളില്‍ എല്ലാ കോവിഡ് മുന്‍കരുതലുകളും പൂര്‍ത്തിയാക്കിയതായും അവര്‍ അറിയിച്ചു.

🇶🇦ഖത്തറില്‍ ഇന്ന് 173 പേര്‍ക്ക് കൊവിഡ്.

✒️ഖത്തറില്‍ ഇന്ന് 173 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്.

128 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 277 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 229,523 ആയി. രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ കൊവിഡ് മരണ നിരക്ക് 602 ആണ്.

Post a Comment

0 Comments