🇸🇦സൗദിയില്‍ പുതിയ അധ്യയനവര്‍ഷത്തിന് നാളെ തുടക്കം.
🇸🇦സൗദിയില്‍ കൊവിഡ് മൂലമുള്ള മരണനിരക്ക് കുറഞ്ഞു.
🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 430 പേര്‍ക്കെതിരെ കൂടി നടപടി.
🛫കേരളത്തില്‍ നിന്ന് സൗദിയിലേക്ക് സര്‍വീസുകള്‍; ബുക്കിങ് ആരംഭിച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്.
🇦🇪യുഎഇയില്‍ 998 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം.
🇸🇦സൗദിയില്‍ സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് വിദേശ ലൈസെന്‍സ് ഉപയോഗിച്ചു കാര്‍ ഓടിക്കാം.
🇶🇦ഖത്തറിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 183 പുതിയ കോവിഡ് കേസുകൾ.
🇰🇼കുവൈത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുഴുവന്‍ ഒരു മാസത്തിനകം വാക്‌സിന്‍.
🇶🇦ഫോര്‍മുല വണ്‍ റേസ് പുതിയ തിയ്യതിയില്‍ ഖത്തറില്‍ നടന്നേക്കും.
🇴🇲വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ഒമാൻ.
🇦🇪യു എ ഇ: വ്യാജ ഇമെയിൽ സന്ദേശങ്ങളെക്കുറിച്ച് ICA മുന്നറിയിപ്പ് നൽകി.
🇰🇼കുവൈറ്റ് വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി അടുത്ത രണ്ടാഴ്ച്ചയ്ക്കകം ഉയർത്തുമെന്ന് സൂചന.
🇰🇼ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സെപ്റ്റംബറോടെ കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് സൂചന.
വാർത്തകൾ വിശദമായി
🇸🇦സൗദിയില്‍ പുതിയ അധ്യയനവര്‍ഷത്തിന് നാളെ തുടക്കം.
✒️സൗദിയില്‍ പുതിയ അധ്യയനവര്‍ഷത്തിന് നാളെ തുടക്കമാകും. കോവിഡിനുശേഷം മുതിര്‍ന്ന ക്ലാസുകളില്‍ ഓഫ്‌ലൈന്‍ ക്ലാസുകളോടെയാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക. ക്ലാസ് ആരംഭിക്കുന്നതിന് കോവിഡ് മാനദണ്ഡങ്ങളോടെ സ്‌കൂളുകള്‍ പൂര്‍ണസജ്ജമായതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ സ്‌കൂളുകളില്‍ സെപ്തംബര്‍ രണ്ടാം വാരത്തോടെയാണ് ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുക. പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് സൗദിയിലെ സ്‌കൂളുകളില്‍ അവസാനഘട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. മിഡില്‍തലം മുതലുള്ള ക്ലാസുകളില്‍ കോവിഡിനുശേഷം നേരിട്ടാണ് പഠനം ആരംഭിക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്‌കൂളുകളില്‍ ക്ലാസ് ആരംഭിക്കുക. ഇതിനകം രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസുകളില്‍ നേരിട്ട് ഹാജരാകാന്‍ അനുവാദമുള്ളത്. രാജ്യത്തെ സ്വദേശി സ്‌കൂളുകളിലാണ് നാളെ മുതല്‍ ക്ലാസുകള്‍ ആരംഭിക്കുക. എന്നാല്‍ ഇന്ത്യന്‍ സ്‌കൂളുകളിലെ ക്ലാസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. കെ.ജി തലം മുതലുള്ള പ്രൈമറി ക്ലാസുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് തന്നെ തുടരാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
🇸🇦സൗദിയില്‍ കൊവിഡ് മൂലമുള്ള മരണനിരക്ക് കുറഞ്ഞു.
✒️സൗദി അറേബ്യയില്‍ വലിയ ആശ്വാസം പകര്‍ന്ന് കൊവിഡ് മൂലമുള്ള മരണ നിരക്കും കാര്യമായി കുറഞ്ഞു. 24 മണിക്കൂറിനിടെ രാജ്യത്ത് ആറ് പേര്‍ മാത്രമാണ് മരിച്ചതെന്ന് സൗദി ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ന് പുതുതായി 234 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലുള്ള രോഗബാധിതരില്‍ 409 പേര്‍ സുഖം പ്രാപിച്ചു.
ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,43,796 ആയി. ഇതില്‍ 5,31,733 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,526 ആയി. നിലവില്‍ രോഗബാധിതരായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 3,537 ആയി കുറഞ്ഞു. ഇതില്‍ 978 പേര്‍ മാത്രമാണ് ആശുപത്രികളില്‍ തീവ്രപരിചരണത്തില്‍ കഴിയുന്നത്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 67, മക്ക 36, ജീസാന്‍ 22, അല്‍ഖസീം 22, കിഴക്കന്‍ പ്രവിശ്യ 21, മദീന 14, അസീര്‍ 13, നജ്‌റാന്‍ 10, വടക്കന്‍ അതിര്‍ത്തി മേഖല 7, അല്‍ജൗഫ് 6, ഹായില്‍ 6, തബൂക്ക് 6, അല്‍ബാഹ 4. രാജ്യത്താകെ 35,735,657 ഡോസ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയായി.
🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 430 പേര്‍ക്കെതിരെ കൂടി നടപടി.
✒️ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 430 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 403 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.
സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 19 പേരെയും മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് എട്ടുപേരെയും പിടികൂടി. എല്ലാവരെയും തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.
🛫കേരളത്തില്‍ നിന്ന് സൗദിയിലേക്ക് സര്‍വീസുകള്‍; ബുക്കിങ് ആരംഭിച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്.
✒️ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകളുടെ ബുക്കിങ് ആരംഭിച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇക്കാര്യം വ്യക്തമാക്കിയത്.
ബുധനാഴ്ചകളില്‍ കോഴിക്കോട് നിന്ന് റിയാദിലേക്കും വ്യാഴാഴ്ചകളില്‍ തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്കും സര്‍വീസുകള്‍ ഉണ്ടാകും. കൊച്ചി-റിയാദ്-കണ്ണൂര്‍-കൊച്ചി സര്‍വീസുകള്‍ ശനിയാഴ്ചയും കൊച്ചി-റിയാദ് സര്‍വീസുകള്‍ തിങ്കളാഴ്ചയും ആയിരിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.
വെള്ളിയാഴ്ചകളില്‍ കോഴിക്കോട്-ദമ്മാം-മംഗളൂരു-കോഴിക്കോട്, ഞായറാഴ്ചകളില്‍ തിരുവനന്തപുരം-ദമ്മാം, ചൊവ്വാഴ്ചകളില്‍ കൊച്ചി-ദമ്മാം എന്നീ റൂട്ടുകളിലേക്കുള്ള വിമാനങ്ങളും സര്‍വീസ് നടത്തും. ഇന്ത്യയില്‍ നിന്ന് റിയാദിലേക്കും, ദമ്മാമിലേക്കുമുള്ള സര്‍വീസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഇഖാമ ഉടമകള്‍, സാധുതയുള്ള എക്‌സിറ്റ് റീ എന്‍ട്രി വിസയുള്ളവര്‍ എന്നിവര്‍ക്കാണ് പ്രവേശനാനുമതിയുള്ളത്. ഇവര്‍ സൗദിയില്‍ നിന്ന് കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും എടുത്തവരാകണം എന്ന നിബന്ധനയും നിലവിലുണ്ട്.
🇦🇪യുഎഇയില്‍ 998 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം.
✒️യുഎഇയില്‍ 998 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,559 പേര്‍ സുഖം പ്രാപിക്കുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,15,394 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,00,548 പേര്‍ രോഗമുക്തരാവുകയും 2,036 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 12,810 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇸🇦സൗദിയില്‍ സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് വിദേശ ലൈസെന്‍സ് ഉപയോഗിച്ചു കാര്‍ ഓടിക്കാം.
✒️സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയില്‍ വരുന്നവര്‍ക്ക് അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സുകളും സൗദിയില്‍ അംഗീകാരമുള്ള വിദേശ ലൈസന്‍സുകളും ഉപയോഗിച്ച് വാഹനമോടിക്കാമെന്ന് സൗദി ട്രാഫിക് അധികൃതര്‍. സൗദിയില്‍ പ്രവേശിച്ച് പരമാവധി ഒരു വര്‍ഷം വരെയോ ലൈസന്‍സ് കാലാവധി അവസാനിക്കുന്നതു വരെയോ വിസിറ്റ് വിസക്കാര്‍ക്ക് ഈ രീതിയില്‍ വിദേശ, അന്താരാഷ്ട്ര ലൈസന്‍സുകള്‍ ഉപയോഗിച്ച് രാജ്യത്തെ റോഡുകളില്‍ വാഹനമോടിക്കാന്‍ അനുമതിയുണ്ട്.
സൗദിയില്‍ സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് ഡ്രൈവിങ് ലൈസെന്‍സ് എടുക്കാന്‍ അനുമതിയില്ല. തൊഴില്‍ വിസയിലുള്ള റസിഡന്റ് പെര്‍മിറ്റ് (ഇക്കാമ) ഉള്ള വിദേശികള്‍ക്കേ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുത്തു ലൈസെന്‍സ് നേടാന്‍ കഴിയൂ. അതിന് പത്തു ദിവസം അംഗീകൃത ഡ്രൈവിംഗ് സ്‌കൂളില്‍ പോകുകയും വേണം. അതുകൊണ്ടാണ് സന്ദര്‍ശന വിസയില്‍ എത്തുന്നവരുടെ കൈയ്യില്‍ വിദേശ ഡ്രൈവിംഗ് ലൈസ്സന്‍സ് ഉണ്ടെങ്കില്‍ ഡ്രൈവിംഗ് അനുവദിക്കുന്നത്.
🇶🇦ഖത്തറിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 183 പുതിയ കോവിഡ് കേസുകൾ.
✒️കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 183 പുതിയ കൊറോണ വൈറസ് കേസുകളാണ് ഖത്തറിൽ റിപ്പോർട്ട് ചെയ്തത്. 200 പേർ രോഗമുക്തി നേടി. ഇതോടെ ഖത്തറിൽ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 228,740 ആയി പൊതുജനാരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.
183 പുതിയ കേസുകളിൽ 118 എണ്ണവും സമ്പർക്ക രോഗികളും 65 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരുമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കോവിഡ് ലക്ഷണങ്ങളിൽ ബുദ്ധിമുട്ടുന്നവർ ഉടൻ തന്നെ 16000 ഹെൽപ്പ് ലൈനിൽ ബന്ധപ്പെടണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം നിർദേശിച്ചു.
🇰🇼കുവൈത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുഴുവന്‍ ഒരു മാസത്തിനകം വാക്‌സിന്‍.
✒️കുവൈത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ആളുകള്‍ക്കും ഒരുമാസത്തിനകം കോവിഡ് വാക്‌സിന്‍ ലഭ്യമാക്കും. 70% ആളുകളും ഇതിനകം വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
നിലവിലെ സാഹചര്യത്തില്‍ അടുത്ത മാസത്തോടെ കുത്തിവയ്പ്പ് 100% ആകുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
കോവിഡിന്റെ പുതിയ വകഭേദം സംബന്ധിച്ച് വിവിധ രാജ്യങ്ങളിലെ കാര്യങ്ങള്‍ കുവൈത്ത് നിരീക്ഷിച്ചുവരികയാണ്. ഡെല്‍റ്റ പ്ലസ്, വിറ്റ തുടങ്ങിയ വകഭേദങ്ങള്‍ ചില രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡ് വകഭേദത്തിന്റെ വ്യാപനം തടയാന്‍ വിമാനത്താവളം അടച്ചിടുന്നതുപോലെ കടുത്ത നടപടികള്‍ ആവശ്യമായി വന്നാല്‍ അതും ആലോചിക്കും.
16 വയസ്സില്‍ താഴെയുള്ള വിദേശികളായ കുട്ടികള്‍ക്ക് കുത്തിവയ്പ് നടത്താതെ തന്നെ രക്ഷിതാക്കള്‍ക്കൊപ്പം കുവൈത്തില്‍ പ്രവേശിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.
🇶🇦ഫോര്‍മുല വണ്‍ റേസ് പുതിയ തിയ്യതിയില്‍ ഖത്തറില്‍ നടന്നേക്കും.
✒️കോവിഡ് സാഹചര്യത്തില്‍ ഫോര്‍മുല വണ്‍ കാറോട്ട മല്‍സരത്തിന്റെ പുതിയ തിയ്യതി പ്രഖ്യാപിച്ചു. റേസുകളുടെ എണ്ണം 23ല്‍ നിന്ന് 22 ആക്കിയ പുതിയ കലണ്ടറില്‍ ഖത്തറും ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൂന്ന് റേസുകള്‍ക്ക് പുതിയ തിയ്യതി നിശ്ചയിച്ചു. നവംബര്‍ അവസാനം നടക്കേണ്ട ഒരു റേസ് ഖത്തറിന്റെ സ്ഥിരീകരണത്തിന് വേണ്ടി കാത്തിരിക്കുകയാണ്. തീരുമാനം അനുകൂലമായാല്‍ ഖത്തറിലെ ലുസൈല്‍ സര്‍ക്യൂട്ടില്‍ ആദ്യ ഗ്രാന്‍ഡ് പ്രിക്‌സ് അരങ്ങേറും.
ഫോര്‍മുല വണ്‍ പട്ടികയില്‍ ഖത്തറിന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനം ഉണ്ടാവുമെന്നാണു പ്രതീക്ഷിക്കുന്നത്.
🇴🇲വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ഒമാൻ.
✒️വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ഒമാൻ. ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്ററാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒമാനിലെ പൊതു ഇടങ്ങളിലേക്കും, തൊഴിലിടങ്ങളിലേക്കും പ്രവേശിക്കുന്നതിന് വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കുന്ന സാഹചര്യത്തിലാണ്, ഇത്തരം സർട്ടിഫിക്കറ്റുകൾ പണം കൊടുത്ത് നേടാമെന്ന രീതിയിലുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിച്ചത്. വാക്സിനെടുത്തവർക്ക് ഇത്തരം അംഗീകൃത സർട്ടിഫിക്കറ്റുകൾ Tarassud ആപ്പിലൂടെ പ്രിന്റ് ചെയ്തെടുക്കാമെന്നും കമ്മ്യൂണിക്കേഷൻ സെന്റർ വ്യക്തമാക്കി.
COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ള ഒമാനിലെ പൗരന്മാർക്കും, പ്രവാസികൾക്കും Tarassud ആപ്പിൽ നിന്ന് ഈ സേവനം ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.
🇦🇪യു എ ഇ: വ്യാജ ഇമെയിൽ സന്ദേശങ്ങളെക്കുറിച്ച് ICA മുന്നറിയിപ്പ് നൽകി.
✒️വിവിധ രീതിയിലുള്ള തട്ടിപ്പുകൾ ലക്ഷ്യമിട്ട് തങ്ങളുടെ പേരിൽ വരുന്ന വ്യാജ ഇമെയിൽ സന്ദേശങ്ങളെക്കുറിച്ച് യു എ ഇ ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. ICA-യിൽ നിന്നുള്ളതെന്ന രീതിയിൽ ലഭിക്കുന്ന എല്ലാ ഇമെയിൽ സന്ദേശങ്ങളുടെയും ആധികാരികത പരിശോധിച്ച ശേഷം മാത്രമേ അവയോട് പ്രതികരിക്കാവൂ എന്നും അധികൃതർ കൂട്ടിച്ചേർത്തു.
പല തട്ടിപ്പ് സംഘങ്ങളും ഇത്തരം സന്ദേശങ്ങൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അതിനാൽ ഉപഭോക്താക്കൾ ജാഗ്രത പുലർത്തണമെന്നും ICA ചൂണ്ടിക്കാട്ടി. ICA-യിൽ നിന്ന് ലഭിക്കുന്ന ഇമെയിൽ സന്ദേശങ്ങൾ ica.gov.ae എന്ന ഡൊമെയ്ൻ വിലാസത്തിൽ നിന്ന് മാത്രമാണ് വരുന്നതെന്നും, അതിനാൽ ഓരോ സന്ദേശവും ഈ വിലാസത്തിൽ നിന്നുള്ളവയാണെന്ന് ഉറപ്പാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതും, ബാങ്ക് തട്ടിപ്പുകൾ ലക്ഷ്യമിട്ടും വരുന്ന അപകടകരമായ ലിങ്കുകൾ അടങ്ങിയ തട്ടിപ്പ് ഇമെയിൽ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ ICA ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
🇰🇼കുവൈറ്റ് വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി അടുത്ത രണ്ടാഴ്ച്ചയ്ക്കകം ഉയർത്തുമെന്ന് സൂചന.
✒️ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനായി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്ന യാത്രാ വിമാനങ്ങളുടെയും, പ്രതിദിന യാത്രികരുടെയും എണ്ണം അടുത്ത രണ്ടാഴ്ച്ചകൾക്കുള്ളിൽ ഉയർത്തുമെന്ന് സൂചന. ഏതാനം പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളുമായുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ച സാഹചര്യത്തിൽ വിമാനത്താവളത്തിലെ പ്രതിദിന യാത്രികരുടെ എണ്ണം 7500-ലേക്ക് ഉയർത്തുന്നതിന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഡയറക്ടർ ജനറൽ യൗസേഫ് അൽ ഫൗസാൻ കഴിഞ്ഞ ദിവസം ക്യാബിനറ്റ് അനുമതി തേടിയിരുന്നു. ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി DGCA കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഈ തീരുമാനം നടപ്പിലാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്നും, ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ള നിബന്ധനകൾ പ്രകാരം യാത്രികർക്ക് താമസിയാതെ പ്രവേശനം നൽകുമെന്നുമാണ് പ്രാദേശിക മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.
🇰🇼ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സെപ്റ്റംബറോടെ കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് സൂചന.
✒️റെഡ്‌ലിസ്റ്റ് രാജ്യങ്ങളിൽ നിന്നും കുവൈത്തിലേക്കുള്ള വിമാന സർവീസുകൾ സെപ്റ്റംബർ മുതൽ ആരംഭിക്കുമെന്ന് സൂചന. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ആശ്വാസം പകരുന്ന തീരുമാനമാണിത്. വിമാനത്താവളങ്ങളുടെ പ്രവർത്തന ശേഷി വർധിപ്പിക്കാനുള്ള മന്ത്രിസഭ തീരുമാനത്തിന് ശേഷം അന്തിമ പ്രഖ്യാപനമുണ്ടാകും. ഇന്ത്യ, ഈജിപ്‌ത്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ , പാകിസ്ഥാൻ എന്നീ രാജ്യങ്ങളെയാണ് കുവൈത്ത് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് . ഈ രാജ്യങ്ങളിൽ നിന്ന് നേരിട്ട് വിമാനസർവീസ് ആരംഭിക്കാൻ മാതൃസഭ അനുമതി നൽകുകയും യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ വിവരിച്ചു ഡിജിസിഎ വിജ്ഞാപനം ഇറക്കുകയും ചെയ്തിരുന്നു എന്നാൽ സർവീസ് ആരംഭിക്കുന്ന തിയ്യതി ഡിജിസിഎ പ്രഖ്യാപിച്ചിരുന്നില്ല.
നിലവിൽ പ്രതിദിനം 7,500 യാത്രക്കാർ എന്നതാണ് കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ പ്രവർത്തനശേഷി. ഇത് വർധിപ്പിക്കാൻ അനുമതി തേടി ഡിജിസിഎ മന്ത്രിസഭക്കു കത്തു നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടായാലുടൻ വിമാനസർവീസുകൾ ആരംഭിക്കുമെന്നാണ് സൂചന. വിവരം അടുത്ത ആഴ്ചത്തെ മന്ത്രിസഭായോഗത്തിൽ വിമാനത്താവളത്തിന്‍റെ പ്രവർത്തനശേഷി ഉയർത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യോമയാനവകുപ്പ്. ഈജിപ്തിൽ നിന്നുള്ള വിമാന ഷെഡ്യൂളുകൾക്ക് അനുമതി തേടിയ കുവൈത്ത് എയർ വേയ്‌സിനോട് മന്ത്രിസഭാ തീരുമാനം വരുന്നത് വരെ കാത്തിരിക്കാൻ ആണ് ഡിജിസിഎ മറുപടി നൽകിയത്. കോവിഡ് എമർജൻസി കമ്മിറ്റി നിശ്ചയിച്ച നിബന്ധനകൾക്ക് അനുസൃതമായി റെഡ്‌ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നതിനു കഴിഞ്ഞ ആഴ്ചയാണ് മന്ത്രിസഭ അനുമതി നൽകിയത്.

0 Comments