നിങ്ങൾക്കൊരു ആൻഡ്രോയിഡ് ഉപകാരണമുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു ഗൂഗിൾ അക്കൗണ്ടും ഉണ്ടായിരിക്കും. ഗൂഗിൾ അവരുടെ ഉപയോക്താക്കൾക്ക് ഗൂഗിൾ ഡ്രൈവ് ഉപയോഗിക്കാൻ അനുവാദം നൽകുന്നുണ്ട്. ഗൂഗിൾ ഡ്രൈവ് ഒരു ക്‌ളൗഡ് അധിഷ്ഠിത സ്റ്റോറേജ് സംവിധാനമാണ്. അതിൽ നിങ്ങൾക്ക് ഓൺലൈനായി ഫയലുകൾ സേവ് ചെയ്‌തു വെക്കാനും അവ സ്മാർട്ഫോൺ, ടാബ്‌ലെറ്റ്, കംപ്യുട്ടർ, ഐഫോൺ, ഐപാഡ് തുടങ്ങിയ മറ്റു ഉപകരണങ്ങൾ ഉപയോഗിച്ചു തുറന്നു ഉപയോഗിക്കാനും സാധിക്കും.
ഗൂഗിൾ ഡ്രൈവിൽ 15 ജിബി വരെ സ്റ്റോറേജാണ് കമ്പനി നൽകുന്നത്. ഗൂഗിൾ ഈ അടുത്താണ് അവരുടെ സൗജന്യ പോളിസി നയം പിൻവലിച്ചത്. അതായത് നിങ്ങൾ ഗൂഗിൾ അക്കൗണ്ടിലേക്ക് ബാക്കപ്പ് ചെയ്യുന്ന ഫൊട്ടോകളും വീഡിയോകളും ഗൂഗിൾ ഡ്രൈവിൽ നൽകുന്ന 15ജിബി പരിധിയിൽ തന്നെയാണ് വരിക. നേരത്തെ ഇത് ഗൂഗിൾ ഫോട്ടോസിനു കീഴിൽ സൗജന്യ സ്റ്റോറേജ് പരിധിയിൽ ആയിരുന്നു.
ആൻഡ്രോയിഡിലെ ഗൂഗിൾ ഡ്രൈവിൽ എങ്ങനെ ഫയലുകൾ സേവ് ചെയ്യാം?
🔷നിങ്ങളുടെ ഫോണിലെ ഗൂഗിൾ ഡ്രൈവ് ആപ്പ് തുറക്കുക.
🔷ആപ്പ് ആദ്യമായി തുറക്കുന്നവർ ഗൂഗിൾ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.
🔷നിങ്ങളുടെ സ്ക്രീനിന്റെ താഴെ ഇടത് മൂലയിൽ സ്ഥിതിചെയ്യുന്ന + ബട്ടണിൽ ക്ലിക്ക് ചെയ്യുക.
🔷മെനുവിൽ നിന്ന് അപ്ലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
🔷നിങ്ങൾ അപ്ലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഫയലുകൾ തിരഞ്ഞെടുക്കുക.
🔷ഫയലുകൾ അപ്‌ലോഡ് ചെയ്തതിനുശേഷം നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഉപയോഗിക്കുന്ന ഏത് ഉപകരണത്തിൽ നിന്നും ഫയലുകൾ ആക്സസ് ചെയ്യാൻ കഴിയും.
നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്നും എങ്ങനെ ഗൂഗിൾ ഡ്രൈവിൽ ഫയലുകൾ സേവ് ചെയ്യാം?
🔷drive.google.com എന്ന് സെർച്ച് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കുക.
🔷ആദ്യമായാണ് ചെയ്യുന്നതെങ്കിൽ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.
🔷സ്ക്രീനിന്റെ മുകളിൽ ഇടത് മൂലയിൽ സ്ഥിതിചെയ്യുന്ന +പുതിയ ഐക്കണിൽ ക്ലിക്ക് ചെയ്യുക.
🔷അപ്ലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
🔷നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്നും അപ്ലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഫയലുകൾ തിരഞ്ഞെടുക്കുക.
🔷ഫയൽ അപ്ലോഡ് ചെയ്തതിനുശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള ഉപകരണത്തിൽ നിന്നും ഫയലുകൾ ആക്സസ് ചെയ്യാൻ കഴിയും.
ഗൂഗിൽ ക്‌ളൗഡ് സ്റ്റോറേജ് എങ്ങനെ വിപുലീകരിക്കാം?
നിങ്ങളുടെ 15ജിബി സ്റ്റോറേജ് പരിധി അവസാനിക്കുകയാണെങ്കിൽ നിങ്ങൾക്ക് കൂടുതൽ സ്റ്റോറേജ് വാങ്ങി ഫയലുകൾ അപ്ലോഡ് ചെയ്യാൻ സാധിക്കും. ഇന്ത്യയിലെ ഉപയോക്താക്കൾക്ക് പ്രതിമാസ പ്ലാനുകളും പ്രതിവർഷ പ്ലാനുകളും ലഭ്യമാണ്. 130 രൂപക്ക് പ്രതിമാസം 100ജിബി വരെ സ്റ്റോറേജ് ഗൂഗിൾ നൽകുന്നുണ്ട്. കൂടുതൽ സ്റ്റോറേജ് വേണ്ടവർക്ക് 650 രൂപക്ക് പ്രതിമാസം 2ടിബി ഡാറ്റ ലഭിക്കുന്ന പ്ലാനും ലഭ്യമാണ്. 200 രൂപക്ക് പ്രതിമാസം 200 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനും ലഭ്യമാണ്.
ഒരു വർഷത്തേക്ക് പ്രതിമാസം 100ജിബി വേണ്ടവർക്ക് 1300 രൂപക്ക് അത് ലഭിക്കും. 6500 രൂപക്ക് ഒരുവർഷത്തേക്ക് പ്രതിമാസം 2ടിബി ഡാറ്റയും ലഭിക്കും. 15 ജിബി സ്റ്റോറേജ് തീരുകയാണെങ്കിൽ ഇമെയിൽ അയച്ചു ഉപയോക്താക്കളെ അത് അറിയിക്കുമെന്നും ഗൂഗിൾ പറഞ്ഞിട്ടുണ്ട്.
0 Comments