സ്വാതന്ത്ര്യസമര സേനാനികളെ ‘വെട്ടി നിരത്തി’ വീണ്ടും ഐ സി എച്ച് ആര്‍
സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്റുവിനേയും ‘വെട്ടി’ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐ സി എച്ച് ആര്‍).
‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ക്യാംപെയ്ന്‍ പോസ്റ്ററിലാണ് നെഹ്റുവിനെ ഉള്‍പ്പെടുത്താതിരുന്നത്. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് ജയില്‍മോചിതനായ സവര്‍ക്കറുടെ ചിത്രമാണ് നെഹ്റുവിന് പകരം നല്‍കിയിരിക്കുന്നത്.
സ്വാതന്ത്ര്യ സമരകാലത്ത് ആന്തമാന്‍ ജയിലിലായിരുന്ന സവര്‍ക്കര്‍ ക്വിറ്റിന്ത്യാ സമരത്തേയും തള്ളിപ്പറഞ്ഞിരുന്നു. മഹാത്മാഗാന്ധി, ബി ആര്‍ അംബേദ്കര്‍, സുഭാഷ് ചന്ദ്രബോസ്, രാജേന്ദ്രപ്രസാദ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഭഗത് സിങ് എന്നിവര്‍ പോസ്റ്ററിലുണ്ട്.

0 Comments