പൂഞ്ഞാറില്‍ പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പൂഞ്ഞാര്‍ മണിയംകുന്ന് നെടുമറ്റത്തില്‍ രവീന്ദ്രന്റെയും രമണിയുടെയും മകള്‍ വീണ(16)യെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
മരണസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. തൊഴിലുറപ്പു തൊഴിലാളിയായ അമ്മ ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോളാണ് വീണ മരിച്ചുകിടക്കുന്നത് കണ്ടത്.
അച്ഛന്‍ രവീന്ദ്രനും വീണയുടെ സഹോദരന്‍ വിഷ്ണുവും ഈ സമയം ബന്ധുവിന്റെ വിവാഹത്തിനു പോയിരുന്നു. പത്താം ക്ലാസ് വിജയിച്ചു പ്ലസ് വണ്‍ പ്രവേശനത്തിനൊരുങ്ങുകയായിരുന്നു വീണ.


0 Comments