Ticker

6/recent/ticker-posts

Header Ads Widget

പ്രീ- പ്രൈമറി ടീച്ചർ ട്രൈനിങ്ങ് (ഇംഗ്ലീഷ് മീഡിയം) കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: വുമൺ എംപവർമെന്റ് മിഷന്റെ കീഴിൽ LKG/UKG/നഴ്‌സറി ക്ലാസുകളില്‍ അധ്യാപകരാകാനുള്ള യോഗ്യതാ കോഴ്സായ പ്രീ  പ്രൈമറി ടിടിസിയുടെ (ഇംഗ്ലീഷ് മീഡിയം) ഓണ്‍ലൈന്‍ / റഗുലര്‍ ബാച്ചുകളിൽ ചേരുന്നതിന് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷിക്കാനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ്. എസ്. എൽ. സി. പ്രായ പരിധിയില്ല.

▪️നിർധനരായ വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീസ് സൗജന്യമാണ്.

▪️ SC/ST വിഭാഗക്കാർ, വികലാംഗർ, വിധവകൾ, തൊഴിലുറപ്പ് അംഗങ്ങൾ അവരുടെ ആശ്രിതർ  എന്നിവർക്ക് 50% വും, ഒബിസി വിഭാഗം, കുടുംബശ്രീ അംഗങ്ങൾ അവരുടെ ആശ്രിതർ എന്നിവർക്ക് 25% വും കോഴ്സ് ഫീസിൽ ഇളവ് ലഭിക്കും.

▪️ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി. 6 മാസത്തെ  ഓൺലൈൻ ക്രാഷ് കോഴ്സായും പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ് നേടാവുന്നതാണ്.

▪️ഓൺലൈൻ/ റഗുലർ/ ഹോളിഡേ ബാച്ചുകളായും കോഴ്സ്  പൂർത്തിയാക്കാൻ അവസരം.

▪️കേരളം/ഗള്‍ഫ് നാടുകളില്‍ നിന്നും ഓണ്‍ലൈനായി ക്ലാസില്‍ പങ്കെടുത്ത് സർട്ടിഫിക്കറ്റ് ലഭ്യമാക്കാം.

▪️ഓൺലൈൻ & ഓഫ് ലൈൻ ടീച്ചിങ്ങ്, ഡിജിറ്റൽ ടീച്ചിങ് ടൂൾസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സ്കിൽ ഡവലപ്മെന്റ് എന്നിവയ്ക്ക്  പ്രത്യേക പ്രാധാന്യം.

▪️വിവിധ ജില്ലകളിലെ എംപവർമെന്റ് മിഷന്റെ അംഗീകൃത സ്റ്റഡി  സെന്ററുകളിൽ നേരിട്ടുള്ള ക്ലാസ്സുകളും ലഭ്യമാണ്. തെരെഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്.

◾️ കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് വിദഗ്ദരുടെ കീഴിൽ സൗജന്യ ഇന്റർവ്യൂ പരിശീലനവും തൊഴിൽ നേടുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നു.

താത്പര്യമുള്ളവർക്ക് താഴെ കൊടുത്ത ലിങ്ക് വഴി ലഭിക്കുന്ന ഫോം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്:

മറ്റു വിവരങ്ങൾക്ക് 9946211338 എന്ന നമ്പറിൽ ബന്ധപ്പെടാം. ഇമെയിൽ: wemkerala@gmail.com

Post a Comment

0 Comments