Ticker

6/recent/ticker-posts

Header Ads Widget

കര്‍ഷകര്‍ക്ക് നേരെ ലാത്തി വീശി പൊലീസ്; നിരവധിപേര്‍ക്ക് പരിക്ക്

കർഷകർക്ക് നേരെ പോലീസ് ലാത്തി വീശി. ഹരിയാനയിൽ കർഷക പ്രതിഷേധത്തിന് നേരെ പോലീസ് ലാത്തി വീശി. നിരവധി കർഷകർക്ക് പരിക്ക്.  കർഷകരുടെ മൂന്നാം ഘട്ട സമര പ്രഖ്യാപനത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.

ബിജെപി നേതാക്കളുടെ യോഗത്തിലേക്ക് പ്രതിഷേധവുമായി എത്തിയ കർഷകർക്ക് നേരെയാണ് പൊലീസ് ലാത്തി ചാർജ് നടത്തിയത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ മുഖ്യമന്തി മനോഹർ ലാൽ ഖട്ടാർ ആണ് ബിജെപി ജനപ്രതിനിധി യോഗം വിളിച്ചത്.
കര്‍ഷകര്‍ക്ക് നേരെ നടന്ന പൊലീസിന്‍റെ നരനായാട്ടില്‍ പ്രതിഷേധിച്ച് കർഷകർ റോഡ് ഉപരോധിച്ചു.

ഇതോടെ, കർണലിൽ ദേശീയ പാതയില്‍ മൂന്ന് കിലോമീറ്ററോളം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു

Post a Comment

0 Comments